Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുലിന്റെ പ്രസംഗം കരുത്തു ചോരാത്ത പരിഭാഷ ചെയ്ത ജ്യോതി വിജയകുമാർ പ്രവർത്തക ഹൃദയത്തിലും ഇടംപിടിച്ചു; മാറുന്ന കോൺഗ്രസിന്റെ പുതിയമുഖം വട്ടിയൂർക്കാവിലോ ചെങ്ങന്നൂരോ സ്ഥാനാർത്ഥി ആയേക്കും; തന്റെ പരിഭാഷകയായ കെപിസിസി സെക്രട്ടറിയുടെ വിജയം ഉറപ്പിക്കാൻ രാഹുൽ തന്നെ കളം നിറയും

രാഹുലിന്റെ പ്രസംഗം കരുത്തു ചോരാത്ത പരിഭാഷ ചെയ്ത ജ്യോതി വിജയകുമാർ പ്രവർത്തക ഹൃദയത്തിലും ഇടംപിടിച്ചു; മാറുന്ന കോൺഗ്രസിന്റെ പുതിയമുഖം വട്ടിയൂർക്കാവിലോ ചെങ്ങന്നൂരോ സ്ഥാനാർത്ഥി ആയേക്കും; തന്റെ പരിഭാഷകയായ കെപിസിസി സെക്രട്ടറിയുടെ വിജയം ഉറപ്പിക്കാൻ രാഹുൽ തന്നെ കളം നിറയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ തീപ്പൊരു പ്രസംഗം അതിന്റെ ആവേശവും ആശയവും ചോരാതെ ലളിതായി പ്രവർത്തകരിലേക്ക് എത്തിക്കുന്ന് പരിഭാഷകയാണ് ജ്യോതി വിജയകുമാർ. രാഹുൽ ഗാന്ധി വയനാട് സന്ദർശിച്ചപ്പോഴും ഇന്നലെ തിരുവനന്തപുരത്ത് എത്തിയപ്പോഴും പ്രസംഗം പരിഭാഷ ചെയ്തത് ജ്യോതിയായിരുന്നു. കൃത്യമായ പരിഭാഷ, മികവാർന്ന ഉച്ചാരണം, ആശയ വ്യക്തത എന്നിവ കൊണ്ട് രാഹുലിനൊപ്പം ജ്യോതിയും പ്രവർത്തകരുടെ ഹൃദയത്തിൽ സ്ഥാനം നേടി.

വരാനാരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രധാന്യവും പിണറായി വിജയന് എതിരായ വിമർശനവുമെല്ലാം കെപിസിസി സെക്രട്ടറി കൂടിയായ ജ്യോതി അനായാസം പരിഭാഷപ്പെടുത്തി. ഇക്കുറി ചെങ്ങന്നൂരിലോ വട്ടിയൂർക്കാവിലോ ജ്യോതി വിജയകുമാർ സ്ഥാനാർത്ഥിയാകുമെന്ന കാര്യം ഉറപ്പാണ്. ജ്യോതി മത്സരിക്കാൻ ഇറങ്ങിയാൽ രാഹുൽ തന്നെ വിജയം ഉറപ്പിക്കാനായി കളം നിറയുമെന്ന കാര്യവും ഉറപ്പാണ്.

2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്തുൾപ്പെടെ വിവിധ വേദികളിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തി ജ്യോതി ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിലെ സോഷ്യോളജി വിഭാഗം അദ്ധ്യാപികയാണ്. 2016 ൽ സോണിയ ഗാന്ധി കേരളത്തിലെത്തിയപ്പോഴും ജ്യോതിയായിരുന്നു പരിഭാഷക. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്നു പത്രപ്രവർത്തനത്തിൽ ഡിപ്ലോമ നേടിയ ജ്യോതി മാർ ഇവാനിയോസ് കോളജിലെ ആദ്യ വനിതാ ചെയർപഴ്‌സനായിരുന്നു.

രണ്ട് വർഷം മുമ്പ് കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം മൊഴിമാാറ്റം ചെയ്തായിരുന്നു ജ്യോതി ശ്രദ്ധ നേടിയത്. ദേശീയ വിഷയങ്ങൾ ആഴത്തിൽ പ്രതിപാദിച്ച രാഹുലിന്റെ പ്രസംഗത്തിന് മലയാള ശബ്ദപരിഭാഷ നൽകിയ വനിത ആരെന്നു പലരും അന്വേഷിച്ചിരുന്നു. തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിലെ സോഷ്യോളജി വിഭാഗം ഫാക്കൽറ്റിയായി ജോലി ചെയ്യുന്ന ജ്യോതി മുൻപ് രാഹുൽ ഗാന്ധി പങ്കെടുത്ത മത്സ്യത്തൊഴിലാളി സംഗമത്തിലും പരിഭാഷകയുടെ റോളിലെത്തിയിരുന്നു.

2016ൽ സോണിയാ ഗാന്ധി കേരളത്തിലെത്തിയപ്പോൾ സോണിയയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതും ജ്യോതിയായിരുന്നു. രാഷ്ട്രീയത്തിൽ രാഹുലിന്റെ ആശയത്തോടു പലവട്ടം ചേർന്ന് പ്രവൃത്തിച്ച പരിചയവും അവർക്കുണ്ട്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് നേതൃത്വം രാഹുലിന്റെ വാക്കുകൾ പരിഭാഷപ്പെടുത്താൻ ജ്യോതിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രസംഗം കഴിഞ്ഞ് രാഹുൽ ഗാന്ധിയുടെ ആശംസകളും അഭിനന്ദനങ്ങളും ജ്യോതിക്ക് ലഭിച്ചിരുന്നു. രാഹുൽ ഗാന്ധി തന്റെ ആശയങ്ങൾ പറഞ്ഞ് നിർത്തി ഒരു നിമിഷം പോലും വൈകിപ്പിക്കാതെ പരിഭാഷപ്പെടുത്തി കത്തി കയറുകയായിരുന്നു ജ്യോതി വിജയകുമാർ.

രാഹുൽ ഗാന്ധിയുടെ ശബ്ദവ്യത്യാസം തിരിച്ചറിഞ്ഞ് അണുവിടെ മാറാതെ ജനങ്ങളിൽ എത്തിക്കുകയായിരുന്നു പരിഭാഷക ജ്യോതി വിജയകുമാർ. പലപ്പോഴും കണ്ഠപൊട്ടുമാറുച്ചത്തിൽ രാഹുലിനെ ഓരോ പ്രഖ്യാപനങ്ങളും അവർ ജനങ്ങളിലേയ്ക്ക് എത്തിച്ചു. രാഹുൽ സംസാരിക്കുമ്പോൾ അദ്ദേഹത്തിന് നേരെ തിരിഞ്ഞ് സസൂക്ഷ്മം നിരീക്ഷിക്കുകയും മൗനമായി കേട്ട് നിൽ്ക്കുകയുമായിരുന്ന ജ്യോതി ഒരു തുണ്ടു പേപ്പറിൽ അദ്ദേഹത്തിന്റെ ഓരോ വാക്കും വളരെ വേഗത്തിൽ കുറിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

നേരത്തെയും രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി പരിചയം ഉള്ളതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും വാക്കുകളും കുറിക്ക് കൊള്ളുന്നതാക്കാൻ ജ്യോതിക്ക് പ്രത്യേക കഴിവ് തന്നെയുണ്ട്. തൃപ്രയാറിൽ ദേശീയ മത്സ്യത്തൊഴിലാളി പാർലമെന്റിൽ പ്രതിനിധികളുടെ ആവശ്യങ്ങൾക്കും ചോദ്യങ്ങൾക്കും രാഹുൽ ഗാന്ധി ഇംഗ്‌ളീഷിലും ഹിന്ദിയും നൽകിയ മറുപടി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി കൈയടി നേടിയിരുന്നു ജ്യോതി വിജയകുമാർ. ഒന്നര മണിക്കൂർ നീണ്ട പരിപാടിയിൽ ആശയം ചോരാതെ ലളിതമായി പരിഭാഷപ്പെടുത്തിയാണ് ജ്യോതി പ്രശംസ പിടിച്ചുപറ്റിയത്.

സോണിയാ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പ്രസംഗം ജ്യോതി പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പരിഭാഷക എന്നതിലുപരി കോൺഗ്രസുമായി കാര്യമായ അടുപ്പം ജ്യോതിക്കുണ്ട്. തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിൽ കെഎസ് യു പാനലിൽ കൗൺസിലറായും ജനറൽ സെക്രട്ടറിയായും ആദ്യ ചെയർപേഴ്സണായും ജ്യോതി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം പ്രസ് ക്ലബിൽനിന്നു ജേർണലിസം ഡിപ്ലോമ, ലോ അക്കാഡമിയിൽ നിന്നു നിയമ ബിരുദവും നേടിയിട്ടുണ്ട്. ചില ടിവി പരിപാടികളിൽ അവതാരികയായി എത്തിയും ജ്യോതി തിളങ്ങാറുണ്ട്. ദേശീയ മാധ്യമങ്ങളിലടക്കം ജ്യോതി മാധ്യമ പ്രവർത്തകയായി ജോലി ചെയ്തിട്ടുണ്ട്.

ചെങ്ങന്നൂരിലെ മലയാളം മീഡിയം സ്‌കൂളായ സെന്റ് ആനീസ് ഗേൾസ് സ്‌കൂളിലായിരുന്നു ഹൈസ്‌കൂൾ പഠനം. അന്ന് മലയാളത്തിൽ നേടിയ അടിത്തറയാണ് ഈ ടെക്കിക്ക് തുണയാകുന്നത്. പഠനത്തിന് ശേഷം ഇംഗ്ലീഷിൽ ആശയ വിനിമയം നടത്തേണ്ട ജോലികൾ ചെയ്യുമ്പോഴും മാതൃഭാഷയോടുള്ള സ്നേഹം ജ്യോതി കൊണ്ടു നടന്നു. ഐഎസ്എസുകാരിയാകണമെന്നായിരുന്നു ആഗ്രഹം. രണ്ട് തവണ പ്രിലിംസ് ജയിക്കുകയും ചെയ്തു. എന്നാൽ തന്റെ കർമ്മ മണ്ഡലം ഐടിയാണെന്ന് തിരിച്ചറിഞ്ഞതോടെ കളം മാറി പടിച്ചു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും നേടി. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന ആർ പാരിയാണ് ഭർത്താവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP