Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇ. ശ്രീധരനെ ബിജെപിയുടെ 'മാർഗദർശക മണ്ഡൽ' ഓർമ്മപ്പെടുത്തി യശ്വന്ത് സിൻഹ; പ്രായപരിധിച്ചട്ടം വിലങ്ങുതടിയാണെന്ന് മുൻകേന്ദ്രമന്ത്രിയുടെ പരിഹാസം

ഇ. ശ്രീധരനെ ബിജെപിയുടെ 'മാർഗദർശക മണ്ഡൽ' ഓർമ്മപ്പെടുത്തി യശ്വന്ത് സിൻഹ; പ്രായപരിധിച്ചട്ടം വിലങ്ങുതടിയാണെന്ന് മുൻകേന്ദ്രമന്ത്രിയുടെ പരിഹാസം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: മെട്രോമാൻ ഇ. ശ്രീധരനെ ബിജെപിയുടെ പ്രായപരിധിച്ചട്ടം ഓർമപ്പെടുത്തി മുൻകേന്ദ്രമന്ത്രി യശ്വന്ത് സിൻഹ. 75 കഴിഞ്ഞാൽ മൂലക്കിരുത്തുന്നതാണ് പാർട്ടിയിൽ പുതിയ നേതൃത്വം നടപ്പാക്കുന്ന അലിഖിത നിയമം. എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ ഒരിക്കലും യോഗം ചേർന്നിട്ടില്ലാത്ത മാർഗദർശക മണ്ഡലിലേക്ക് ഒതുക്കിയത് അങ്ങനെയാണെന്നും യശ്വന്ത് സിൻഹ ഓർമിപ്പിച്ചു.

പുതിയൊരു തുടക്കത്തിന് ശ്രീധരന്റെ 88 വയസ്സ് ഒരു തടസ്സമല്ല. ബിജെപിക്ക് ഒറ്റ എംഎ‍ൽഎ മാത്രമുള്ള സംസ്ഥാനത്ത് അധികാരം പിടിച്ചാൽ മാത്രമാണ് അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ കഴിയുക. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന അശ്വമേധ യാഗം അനുസരിച്ചാണെങ്കിൽ കേരളത്തിലും അധികാരം പിടിച്ചേ തീരൂ. പക്ഷേ, കേരളം മോദിക്ക് കീഴടങ്ങാത്ത നാടാണ്.

യാഗത്തിന് പറ്റിയ സേനാധിപനാണ് ശ്രീധരൻ. പദവിയിൽ താൽപര്യമില്ലെങ്കിലും മുഖ്യമന്ത്രിയാകാൻ വിരോധമില്ല എന്നാണ് അദ്ദേഹത്തിന്റെയും നിലപാട്. 75 എന്ന പ്രായപരിധിച്ചട്ടം വേണമെങ്കിൽ വളയുന്നതാണെന്ന് പാർട്ടി നിയന്ത്രിക്കുന്നവർ പലവട്ടം തെളിയിച്ചു കഴിഞ്ഞിട്ടുണ്ടെന്നും ബിജെപിയുടെ മുൻനേതാവു കൂടിയായ യശ്വന്ത് സിൻഹ പുതിയ ലേഖനത്തിൽ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP