Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർഷക സമരം: 'ട്രാക്ടറുകളുമായി പാർലമെന്റ് മാർച്ച് നടത്തും'; '40 ലക്ഷം ട്രാക്ടറുകൾ അവിടെയുണ്ടാവും'; തീയതി കർഷക സംഘടനകൾ പിന്നീട് തീരുമാനിക്കുമെന്നും രാകേഷ് ടിക്കായത്ത്

കർഷക സമരം: 'ട്രാക്ടറുകളുമായി പാർലമെന്റ് മാർച്ച് നടത്തും'; '40 ലക്ഷം ട്രാക്ടറുകൾ അവിടെയുണ്ടാവും'; തീയതി കർഷക സംഘടനകൾ പിന്നീട് തീരുമാനിക്കുമെന്നും രാകേഷ് ടിക്കായത്ത്

ന്യൂസ് ഡെസ്‌ക്‌

സികാർ: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ ട്രാക്ടറുകളുമായി പാർലമെന്റ് മാർച്ച് നടത്തുമെന്ന മുന്നറിയിപ്പുമായി കർഷക നേതാവ് രാകേഷ് ടിക്കായത്ത്.

പ്രക്ഷോഭം നടത്തുന്ന കർഷകർ പാർലമെന്റ് വളയും. നാല് ലക്ഷമല്ല, 40 ലക്ഷം ട്രാക്ടറുകൾ അവിടെയുണ്ടാവും. അതിന്റെ തീയതി കർഷക സംഘടനകൾ പിന്നീട് തീരുമാനിക്കുമെന്നും ടിക്കായത്ത് പറഞ്ഞു.

ഡൽഹി മാർച്ച് ആഹ്വാനത്തിന് കാത്തിരിക്കണമെന്നും അത് എപ്പോൾ വേണമെങ്കിലും വരാമെന്നും രാജസ്ഥാനിലെ സികാറിൽ സംയുക്ത കിസാൻ മോർച്ച സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

ഇന്ത്യാ ഗേറ്റിന് സമീപത്തെ പാർക്കുകൾ ഉഴുതുമറിച്ച് അവിടെ കൃഷി നടത്തും. രാജ്യത്തെ കർഷകരെ അവഹേളിക്കുന്നതിനുള്ള ഗൂഢാലോചന ജനുവരി 26 ന് രാജ്യതലസ്ഥാനത്തുണ്ടായ സംഘർഷത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ കർഷകർ ത്രിവർണ പതാകയെ സ്നേഹിക്കുന്നു. എന്നാൽ രാജ്യത്തെ നേതാക്കളോട് അങ്ങനെയല്ല.

മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുകയും താങ്ങുവില പുനഃസ്ഥാപിക്കുകയും ചെയ്യാത്തപക്ഷം വലിയ കമ്പനികളുടെ ഗോഡൗണുകൾ കർഷകർക്ക് തകർക്കേണ്ടിവരുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP