Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഒപ്പമുണ്ട്; സമരം തുടരുന്ന ഉദ്യോഗാർഥികളെ കണ്ട് രാഹുൽ ഗാന്ധി'; അരമണിക്കൂർ സമരപ്പന്തലിൽ

'ഒപ്പമുണ്ട്; സമരം തുടരുന്ന ഉദ്യോഗാർഥികളെ കണ്ട് രാഹുൽ ഗാന്ധി'; അരമണിക്കൂർ സമരപ്പന്തലിൽ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ സമരപ്പന്തലിലെത്തി സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം സമര പന്തൽ സന്ദർശിച്ചത്.

അപ്രതീക്ഷിതമായി ആയിരുന്നു രാഹുലിന്റെ വരവ്. അര മണിക്കൂറിലേറെ സമയം അദ്ദേഹം ഉദ്യോഗാർഥികളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

എല്ലാ റാങ്ക് ലിസ്റ്റുകളിലെ സമരക്കാരും രാഹുലുമായി സംസാരിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കൾ നിരാഹാരമിരിക്കുന്ന പന്തൽ സന്ദർശിച്ച ശേഷം അദ്ദേഹം മടങ്ങി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുതൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് വരെയുള്ള നേതാക്കൾ രാഹുലിനെ അനുഗമിച്ചു.

എൽഡിഎഫിനൊപ്പമാണെങ്കിൽ എല്ലാ ജോലിയും ഉറപ്പാണെന്നും അല്ലെങ്കിൽ നിരാഹാരം കിടക്കണമെന്നും രാഹുൽ നേരത്തെ ആരോപിച്ചിരുന്നു. സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ മരിച്ചാലും മുഖ്യമന്ത്രി ചർച്ചയ്ക്ക് തയാറാകില്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപനം കുറിച്ചുള്ള ശംഖുമുഖം കടപ്പുറത്തെ കോൺഗ്രസിന്റെ കൂറ്റൻ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ രാഷ്ട്രീയ ആരോപണം. സ്വർണക്കടത്തുകേസിൽ ബിജെപി സിപിഎം ഒത്തുകളിയാണെന്നു രാഹുൽ ആരോപിച്ചു. ഇതാദ്യമായാണ് രാഹുൽ പിണറായി വിജയനെതിരെ ഇത്ര രൂക്ഷമായ വിമർശനം നടത്തുന്നത്.

എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള അന്വേഷണത്തിൽ സിബിഐയും ഇഡിയും ഇഴയുന്നതെന്ന് രാഹുൽ ചോദിച്ചു. 'സിപിഎം കൊടി പിടിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നും സ്വർണക്കടത്ത് നടത്താമെന്ന് രാഹുൽ തുറന്നടിച്ചു. എൽഡിഎഫിനൊപ്പമാണെങ്കിൽ എല്ലാ ജോലിയും ഉറപ്പ്, അല്ലെങ്കിൽ നിരാഹാരം കിടക്കണം. സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ മരിച്ചാലും മുഖ്യമന്ത്രി ചർച്ചയ്ക്ക് തയാറാകില്ല. സിപിഎം ചെയ്യുന്നതൊന്നും ജനങ്ങൾക്ക് വേണ്ടിയല്ല, എല്ലാം പാർട്ടിക്ക് മാത്രമാണ്' അദ്ദേഹം പറഞ്ഞു.

ആഴക്കടൽ മൽസ്യബന്ധന കരാർ സംബന്ധിച്ചും രാഹുൽ ആരോപണമുന്നയിച്ചു. സർക്കാർ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം തട്ടിയെടുക്കുന്നുവെന്ന് രാഹുൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP