Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇ കോൺസുലേറ്റ് മുൻ ഗൺമാനെ വീണ്ടും കാണാതായി; ജയഘോഷിനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി; സ്‌കൂട്ടറും ഫോണും കണ്ടെടുത്തു

യുഎഇ കോൺസുലേറ്റ് മുൻ ഗൺമാനെ വീണ്ടും കാണാതായി; ജയഘോഷിനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി; സ്‌കൂട്ടറും ഫോണും കണ്ടെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷിനെ വീണ്ടും കാണാതായി. ചൊവ്വാഴ്ച രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചതിനു ശേഷമാണ് ജയഘോഷിനെ കാണാതായത്.

മൊബൈൽ സ്വിച്ച് ഓഫായതിനെ തുടർന്ന് വൈകിട്ട് ബന്ധുക്കൾ തുമ്പ പൊലീസിൽ പരാതി നൽകി. വൈകിട്ടോടെ ജയഘോഷ് സഞ്ചരിച്ച സ്‌കൂട്ടർ നേമം പൊലീസ് കണ്ടെത്തി.

സ്‌കൂട്ടറിനുള്ളിൽനിന്നും ജയഘോഷ് എഴുതിയെന്ന് കരുതുന്ന കുറിപ്പും പൊലീസിന് ലഭിച്ചു. മാനസിക സംഘർഷം മൂലം മാറിനിൽക്കുന്നു എന്നാണ് കുറിപ്പിൽ ഉള്ളതെന്നാണ് സൂചന. ഇതുസംബന്ധിച്ച് കൂടുതൽ വിവരം പുറത്ത് വിടാൻ പൊലീസ് തയാറായിട്ടില്ല.

സ്വർണക്കടത്ത് അന്വേഷണം നടക്കവേ കഴിഞ്ഞ ജൂലൈയ് 16ന് രാത്രി ജയഘോഷിനെ കാണാതായെങ്കിലും പിറ്റേന്ന് വീട്ടിനടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പിന്നീട് ജയഘോഷിനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP