Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുരോഹിതന്റെ തെറ്റു ചൂണ്ടിക്കാണിച്ചതിന് ആൾക്കൂട്ട വിചാരണ; ഫേസ്‌ബുക്കിൽ പോസ്റ്റിട്ടയാളെ പള്ളിമേടയിൽ എത്തിച്ച് കാല് പിടിച്ച് മാപ്പു പറയിപ്പിച്ചു; വീട്ടിൽ നിന്നും വിളിച്ചുകൊണ്ടുപോയത് സൗഹൃദ സംഭാഷണത്തിനെന്ന പേരിൽ; ഇരിട്ടി കുന്നോത്ത ഫോറോനാ പള്ളിയിൽ അരങ്ങേറിയത് ആരെയും നടുക്കുന്ന കാഴ്ചകൾ; പ്രതിഷേധം ശക്തമാകുന്നു

പുരോഹിതന്റെ തെറ്റു ചൂണ്ടിക്കാണിച്ചതിന് ആൾക്കൂട്ട വിചാരണ; ഫേസ്‌ബുക്കിൽ പോസ്റ്റിട്ടയാളെ പള്ളിമേടയിൽ എത്തിച്ച് കാല് പിടിച്ച് മാപ്പു പറയിപ്പിച്ചു; വീട്ടിൽ നിന്നും വിളിച്ചുകൊണ്ടുപോയത് സൗഹൃദ സംഭാഷണത്തിനെന്ന പേരിൽ; ഇരിട്ടി കുന്നോത്ത ഫോറോനാ പള്ളിയിൽ അരങ്ങേറിയത് ആരെയും നടുക്കുന്ന കാഴ്ചകൾ; പ്രതിഷേധം ശക്തമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മതപരമായ അവകാശങ്ങൾ നിഷേധിക്കുന്ന പുരോഹിതന്റെ തെറ്റു ചൂണ്ടിക്കാണിച്ചയാളെ പള്ളിയിലെത്തിച്ച് ആൾക്കൂട്ട വിചാരണ നടത്തി മാപ്പ് പറയിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സൗഹൃദ സംഭാഷണത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടു പോയാണ് പള്ളിമേടയിൽ എത്തിച്ച് പുരോഹിതന്റെ സാന്നിധ്യത്തിൽ കാലു പിടിപ്പിച്ചു മാപ്പ് പറയിപ്പിച്ചത്.

മരണപെട്ട മകന് നൽകേണ്ട മതപരമായ അവകാശങ്ങൾ നിഷേധിച്ചത് ചോദ്യം ചെയ്ത ഒരു പിതാവിനുണ്ടായ ദുരനുഭവം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിനാണ് ആൾക്കൂട്ട വിചാരണ നേരിടേണ്ടി വന്നത്. കണ്ണൂർ ഇരിട്ടിക്ക് അടുത്ത് കുന്നോത്ത ഫോറോനാ പള്ളിയിലാണ് ആരെയും നടുക്കുന്ന സംഭവം അരങ്ങേറിയത്. വീഡിയോ ദൃശ്യങ്ങൾ അടക്കം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് പുറംലോകം വിവരങ്ങൾ അറിഞ്ഞത്.



ഫേസ്‌ബുക്കിലൂടെ അഭിപ്രായം തുറന്നുപറഞ്ഞയാൾക്കെതിരെ ആക്രമണത്തിന് പോലും മുതിരുന്ന രീതിയിലായിരുന്നു ആൾക്കൂട്ടത്തിന്റെ പെരുമാറ്റം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രതിഷേധത്തിന്റെ പേരിൽ ആളുകൾ ഒത്തുകൂടിയത്. പോസ്റ്റിട്ട ആൾക്കെതിരെ ആക്രോശിക്കുന്നതിന്റെ വീഡിയോ അടക്കമാണ് ഫേസ്‌ബുക്കിൽ പ്രചരിക്കുന്നത്.

ജനാധിപത്യ സമൂഹത്തിനു മുകളിൽ മതധിപത്യത്തിന്റെ കടന്നു കയറ്റമാണ് പള്ളിമേടയിൽ നടന്നതെന്നും അതീവ അപകടരമാണ് ഇത്തരം സംഭവങ്ങളെന്നും സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചുകൊണ്ട് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

'ആൾക്കൂട്ട വിചാരണ അതും ഏറ്റവും സമാധാന സഹിഷ്ണുത ഉള്ള മതം എന്ന അവകാശപ്പെടുന്ന ക്രിസ്തു മതത്തിൽ നടന്നത് നല്ല ഒരു സന്ദേശം അല്ല സമൂഹത്തിന് നൽകുന്നത്. ഇത് മത തീവ്രവാദമാണ്. ഇദ്ദേഹം സാഹചര്യം കാരണം ഒരു പക്ഷെ ആസൂത്രിതമായ ആക്രമണം ഭയന്ന് മാറ്റി പറയേണ്ടി വന്നു എങ്കിലും ഇവിടെ ഉണ്ടായ തീവ്രമതവികാരം സമൂഹത്തിനു ആപത്താണ്'.

'യേശുവിന്റെ വിചാരണയുടെ കഥയിൽ ഉള്ള ജനക്കൂട്ടത്തിന്റെ കൊലവിളിയും, പീലാത്തോസിന്റെ കൈ കഴുകലും ഒരു പള്ളിമേടയിൽ നടന്നതിൽ വിശ്വാസികൾ സന്തുഷ്ടർ ആണ്'.

'എന്നാൽ ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും നീതി നിഷേധമാണ് ഇവിടെ നടന്നത്. ഒരു പുരോഹിതൻ നേതാവ് ആയി നടത്തിയ ആൾക്കൂട്ട വിചാരണ ജനാധിപത്യ ബോധത്തിന് എതിരാണ്'.

'മതത്തിനെയും പുരോഹിതനെയും വിമർശനത്തിന് അതീതർ ആണോ ഈ രാജ്യത്ത്? ഇതിന്റെ ഓളം ഈ നാട്ടിൽ മാത്രം ഒതുങ്ങില്ല. ജനാധിപത്യ ബോധം ഉള്ള ജനങ്ങൾ ഉണരേണ്ടിയിരിക്കുന്നു. നമ്മുടെ നാട് മതാധിപത്യ രാജ്യം അല്ല എന്ന ബോധം പൊതുജനം സ്വയം പറയേണ്ടി ഇരിക്കുന്നു'.

പുരോഹിതനും മതവും അല്ല ഒരു പൗരന്റെ കാര്യങ്ങൾ നിർണയിക്കേണ്ടത് പകരം ഇന്ത്യൻ ഭരണഘടനയാണ് അതിനു അടിസ്ഥാനം ആവേണ്ടത്. നാടിന്റെ നിയമ വ്യവസ്തയെ നോക്കുകുത്തി ആക്കി വ്യക്തിയുടെ നേരെയുണ്ടായ മതത്തിന്റെ കടന്നുകയറ്റമാണ് ഈ സംഭവമെന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഇത് UP യോ ബീഹാറോ അല്ല, ഇവിടെ മതധിപത്യവും അല്ല കേരളത്തിൽ നിലവിൽ ഉള്ളത്. ഒരൂ പക്ഷെ വോട്ട് എന്ന് കേൾക്കുമ്പോൾ ആദർശം മറക്കുന്നു രാഷ്ട്രീയ പാർട്ടികൾ ഉണ്ടെങ്കിൽ കൂടി പൗര ബോധം ഉള്ള ജനങ്ങൾ ചിന്തിക്കണം. മതത്തെയും മത മേധാവികളും അവരുടെ അടിമകളും നിയമം കയ്യിൽ എടുക്കാൻ മാത്രം ഉള്ള അപചയം ജനാധിപത്യ ബോധത്തിന് നമ്മുടെ നാട്ടിൽ ഉണ്ടായി എന്നത് നഗ്‌നമായ സത്യമായി അവശേഷിക്കുന്നുവെന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP