Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മാധ്യമപ്രവർത്തക മാന്യമായി ചോദിച്ചപ്പോൾ കളക്ടർ ബ്രോ മറുപടി വൽകിയത് അറുവഷളൻ സ്റ്റിക്കറുകൾ; സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കുള്ള സന്ദേശങ്ങൾക്ക് ഭാര്യമാർ മറുപടി പറയുന്ന കിണാശ്ശേരി ഏതായാലും കൊള്ളാം: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

മാധ്യമപ്രവർത്തക മാന്യമായി ചോദിച്ചപ്പോൾ കളക്ടർ ബ്രോ മറുപടി വൽകിയത് അറുവഷളൻ സ്റ്റിക്കറുകൾ; സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കുള്ള സന്ദേശങ്ങൾക്ക് ഭാര്യമാർ മറുപടി പറയുന്ന കിണാശ്ശേരി ഏതായാലും കൊള്ളാം: ബഷീർ വള്ളിക്കുന്ന് എഴുതുന്നു

ബഷീർ വള്ളിക്കുന്ന്

ന്ന് കേട്ട ഏറ്റവും വലിയ തമാശ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനോട് ചോദിക്കുന്ന കാര്യങ്ങൾക്ക് അദ്ദേഹത്തിന്റെ ഭാര്യ മറുപടി പറയുന്നു എന്നതാണ്. കളക്ടർ ബ്രോയോട് പത്രപ്രവത്തക ചാറ്റ് ചെയ്തത് അദ്ദേഹം ഇടപെട്ടിട്ടുള്ള ഒരു വിഷയത്തിലെ പ്രതികരണം തേടിയാണ്. അതിന് അറുവഷളൻ സ്റ്റിക്കറുകളിലൂടെയാണ് മറുപടി. സാധാരണ ഗതിയിൽ ഇത്തരം സ്റ്റിക്കറുകൾ പ്രയോഗിക്കാറുള്ളത് വളരെ അടുത്ത ആളുകളുമായുള്ള കമ്മ്യൂണിക്കേഷനിലാണ്. ഔപചാരിക അന്വേഷണങ്ങളിലോ ചാറ്റുകളിലോ അവ പ്രയോഗിക്കാറില്ല. ഇതാകട്ടെ, ലൈംഗിക ചുവയുള്ള ഒരുതരം അവിഞ്ഞ സ്റ്റിക്കറുകൾ. എന്നിട്ട് അത് ഭാര്യ ചെയ്തതാണെന്ന് ഒരു വിശദീകരണവും.

മാധ്യമ പ്രവർത്തകരോട് സംസാരിക്കണമോ വേണ്ടയോ എന്നത് അവരവരുടെ സ്വാതന്ത്ര്യമാണ്. വാട്‌സാപ്പ് എന്നത് ഒരു സ്വകാര്യ സ്‌പേസ് ആണെന്നതും ശരി തന്നെ. പക്ഷേ ഔദ്യോഗിക കാര്യങ്ങൾക്കും അനൗദ്യോഗിക കാര്യങ്ങൾക്കും സോഷ്യൽ മീഡിയയെ ധാരാളം ഉപയോഗിക്കുന്ന ഒരു കാലത്ത് ഔദ്യോഗിക ചുമതലകളിൽ ഇരിക്കുന്നവർ അത്തരം സ്പേസിനെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യണം. അതല്ലെങ്കിൽ അവ ഉപയോഗിക്കാൻ നിൽക്കരുത്.

സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു മാധ്യമ പ്രവർത്തക ചാറ്റ് ചെയ്യുമ്പോൾ, is it a good time to talk? it is regarding a news എന്ന് മാന്യമായി ചോദിക്കുമ്പോൾ, ഒന്നുകിൽ അത് കണ്ടില്ലെന്ന് നടിച്ച് അവഗണിക്കാം, അതല്ലെങ്കിൽ പ്രതികരിക്കാൻ താത്പര്യമില്ല എന്ന് പറയാം. അതിനു പകരം വഷളൻ സ്റ്റിക്കറുകൾ മറുപടിയായി നൽകുന്നത് ഭർത്താവായാലും ഭാര്യ ആയാലും സംസ്‌കാര ശൂന്യമായ പരിപാടിയാണ്.കലക്ടർമാർക്കും ഐ എ എസ് ഉദ്യോഗസ്ഥന്മാർക്കുമൊക്കെ അയക്കുന്ന സന്ദേശങ്ങൾക്ക് അവരുടെ ഭാര്യമാർ/ഭർത്താക്കന്മാർ മറുപടി പറയുന്ന കിണാശ്ശേരി ഏതായാലും കൊള്ളാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP