Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് പ്രതിസന്ധിയിലായ ഐ ടി കമ്പനികൾക്ക് വാടകയിൽ ഇളവുകൾ: പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം വെറും തള്ള് മാത്രം; സർക്കാർ ഐ ടി പാർക്കിൽ പ്രവർത്തിക്കുന്ന നോൺ ഐടി കമ്പനികൾക്ക് മാത്രം വാടകയിൽ ഇളവെന്ന് സർക്കാർ ഉത്തരവ്; ഇളവ് ലഭിക്കുക വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾക്ക് മാത്രം

കോവിഡ് പ്രതിസന്ധിയിലായ ഐ ടി കമ്പനികൾക്ക് വാടകയിൽ ഇളവുകൾ: പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം വെറും തള്ള് മാത്രം; സർക്കാർ ഐ ടി പാർക്കിൽ പ്രവർത്തിക്കുന്ന നോൺ ഐടി കമ്പനികൾക്ക് മാത്രം വാടകയിൽ ഇളവെന്ന് സർക്കാർ ഉത്തരവ്; ഇളവ് ലഭിക്കുക വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾക്ക് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് മൂലം പ്രതിസന്ധിയിലായ ഐടി കമ്പനികളെ സഹായിക്കുന്നതിന് ഇളവുകൾ നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം വെറുംവാക്കായി. സർക്കാർ ഐടി പാർക്കുകളിൽ 25,000 ചതുരശ്ര അടി വരെ സ്ഥലം ഉപയോഗിക്കുന്ന കമ്പനികൾക്ക് 2020 ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ വാടകയിൽ 10,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്തിന്റെ വാടക ഒഴിവാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

ബാക്കി സ്ഥലത്തിന്റെ വാടകയ്ക്ക് 2020 ഏപ്രിലെ ഉത്തരവ് പ്രകാരമുള്ള മൊറട്ടോറിയം ബാധകമായിരിക്കും. ഇതിനകം വാടക അടച്ചിട്ടുണ്ടെങ്കിൽ 2020-21 ലെ തുടർന്നുള്ള മാസങ്ങളിൽ അത് ക്രമീകരിച്ച് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

https://www.youtube.com/watch?v=3U4_C3v1MFI&feature=youtu.be

തള്ള് മാത്രം.. എല്ലാം കള്ളം.. ഒരു തെളിവുകൂടി   I    Pinarayi vijayan press meet

https://youtu.be/3U4_C3v1MFI

10,000 ചതുരശ്ര അടി വരെയുള്ള സ്ഥലത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും 2020 ജൂലൈ മുതൽ ഡിസംബർ വരെയുള്ള വാടക എഴുതിത്ത്ത്ത്ത്ത്ത്ത്ത്തള്ളാൻ തീരുമാനിച്ചെന്നുമായിരുന്നു പ്രഖ്യാപനം സർക്കാർ പാർക്കുകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് 2020 ഏപ്രിലിൽ സർക്കാർ നടപ്പാക്കിയ പുനരുജ്ജീവന പാക്കേജിന് പുറമെയാണ് ഇളവുകൾ എന്നായിരുന്നു സർക്കാർ വാദം.

കോവിഡ് പ്രതിസന്ധി നേരിടുന്ന ഐ ടി കമ്പനികൾക്ക് ഇളവുകൾ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചതിന് പുറമെ വിവരങ്ങൾ ഉൾപ്പെടുത്തി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയും ഫേസ്‌ബുക്കിലൂടെയും മുഖ്യമന്ത്രി അറിയിച്ചിരുന്നു.



സർക്കാർ ഉടമസ്ഥതയിലുള്ള ഐ ടി പാർക്കിലെ എല്ലാ കമ്പനികൾക്കും ഇളവുകൾ നൽകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചതെങ്കിൽ ഇളവുകൾ സംബന്ധിച്ച് പുറത്തിറങ്ങിയ സർക്കാർ ഉത്തരവിൽ ഐ ടി പാർക്കിലെ നോൺ ഐ ടി സ്ഥാപനത്തിന് ഇളവുകൾ നൽകുമെന്ന് മാത്രമാണ് അറിയിച്ചിരിക്കുന്നത്.

സർക്കാർ ഉത്തരവ് പ്രകാരം ഐ ടി പാർക്കിലെ സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിരലിലെണ്ണാവുന്ന നോൺ ഐടി സ്ഥാനപങ്ങൽക്ക് മാത്രമാണ് ഇളവുകൾ ബാധകമാകുക,. അതായത് അവിടെ ബാങ്കുകളുടെ ബ്രാഞ്ചുകളോ, ഹോട്ടലുകളോ അനുബന്ധ സേവനങ്ങൾ നൽകുന്ന മറ്റ് സ്ഥാപനങ്ങൾക്കോ മാത്രമാകും ഇളവുകൾ ലഭ്യമാകുക.

മുഖ്യമന്ത്രി പ്രഖ്യാപിച്ച ഇളവുകൾ ആശ്വാസകരമാകുമെന്ന് പ്രതീക്ഷയർപ്പിച്ച ഐ ടി സ്ഥാപനങ്ങളാണ് കനത്ത തിരിച്ചടിയാകുന്നതാണ് സർക്കാർ ഉത്തരവ്. ഉത്തരവ് പുറത്തിറങ്ങിയതോടെ സംഭവം വിവാദമായിട്ടുണ്ട്. എന്നാൽ സർക്കാരിന്റെ നടപടിക്കെതിരെ തുറന്നുപറയാൻ ഐ ടി സ്ഥാപന അധികൃതർക്ക് ഭയം ഉള്ളതിനാലാണ് പരസ്യ പ്രതികരണങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത്.


അതേ സമയം നിള എന്ന ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഐ ടി കമ്പനികളുടെ കൺസോർഷ്യം പ്രതിഷേധം അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. ഇളവുകൾ നൽകണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്. സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ ഐ ടി കമ്പനികൾ പത്രക്കുറിപ്പ് പുറത്തുവിട്ടിരുന്നെങ്കിലും മാധ്യമങ്ങൾ അവ പ്രസിദ്ധീകരിച്ചിരുന്നില്ല.

ഐടി പാർക്കുകളിൽ ഒരു കോടി ചതുരശ്രയടി സ്ഥലസൗകര്യമേർപ്പെടുത്താനുള്ള പ്രവർത്തനം ലക്ഷ്യത്തോട് അടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ടെക്‌നോപാർക്ക് മൂന്നും നാലും ഘട്ടത്തിന്റെയും വികസനം സാധ്യമാക്കി. നാലാം ഘട്ടമായ തിരുവനന്തപുരം പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ ആദ്യ കെട്ടിടം പ്രവർത്തനക്ഷമമായി. 97 ഏക്കറിൽ 1500 കോടി മുതൽമുടക്കിൽ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) ഐടി ഹബ് ടെക്നോസിറ്റിയിൽ യാഥാർഥ്യമാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP