Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം പീഡിപ്പിച്ചത് താമസിക്കാൻ ഇടം നൽകിയ വീട്ടിലെ കുട്ടിയെ; തങ്ങളോടും ഇടപെടുന്നത് സമാന രീതിയിലെന്ന് മറ്റൊരു സുഹൃത്ത്; ഒരിക്കൽ രക്ഷപ്പെട്ടത് മുഖത്തടിച്ച്; ആക്ടിവിസ്റ്റ് നദി ഗുൽമോഹറിനെതിരെ പീഡനവെളിപ്പെടുത്തലുമായി രംഗത്തെത്തിയത് പ്രമുഖരുൾപ്പടെ; ഒടുവിൽ ആക്ടിവിസ്റ്റിന്റെ ആക്ടിവിസത്തിനെതിരെ പരാതി നൽകി ബിന്ദു അമ്മിണി

ആദ്യം പീഡിപ്പിച്ചത് താമസിക്കാൻ ഇടം നൽകിയ വീട്ടിലെ കുട്ടിയെ; തങ്ങളോടും ഇടപെടുന്നത് സമാന രീതിയിലെന്ന് മറ്റൊരു സുഹൃത്ത്; ഒരിക്കൽ രക്ഷപ്പെട്ടത് മുഖത്തടിച്ച്; ആക്ടിവിസ്റ്റ് നദി ഗുൽമോഹറിനെതിരെ പീഡനവെളിപ്പെടുത്തലുമായി രംഗത്തെത്തിയത് പ്രമുഖരുൾപ്പടെ; ഒടുവിൽ ആക്ടിവിസ്റ്റിന്റെ ആക്ടിവിസത്തിനെതിരെ പരാതി  നൽകി ബിന്ദു അമ്മിണി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന ആക്ഷേപത്തിൽ ആക്ടിവിസ്റ്റ് നദി ഗുൽമോഹറിനെതിരെ കോഴിക്കോട് റൂറൽ എസ്‌പിക്ക് പരാതി.ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് പരാതി നൽകിയത്.പീഡന വിവരങ്ങൾ വെളിപ്പെടുത്തുന്ന ഒരു ഫേസ്‌ബുക്ക് പോസ്റ്റ് തെളിവായി നൽകിയാണ് പരാതി നൽകിയിരിക്കുന്നത്.

സോഷ്യൽമീഡിയയിലൂടെ നിരവധി പേരാണ് നദി ഗുൽമോഹർ നിരവധി കുട്ടികളേയും, യുവതികളേയും പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തൽ നടത്തിയത്. താമസിക്കാൻ ഇടം നൽകിയ സുഹൃത്തുക്കളുടെ വീട്ടിലെ പെൺകുട്ടികളെ പീഡിപ്പിച്ചുവെന്നാണ് നദിക്കെതിരെ ഉയർന്ന ആദ്യപരാതി. ഇതിനുശേഷമാണ് സമാനരീതിയിൽ കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. മോശമായി പെരുമാറാൻ ശ്രമിച്ചുവെന്നും, നിർബന്ധിച്ചപ്പോൾ തല്ല് കൊടുക്കേണ്ടി വന്നുവെന്ന യുവതിയുടെ വെളിപ്പെടുത്തലുകൾ കൂടി വന്നതോടെ സോഷ്യൽമീഡിയയിൽ വിഷയം വലിയ ചർച്ചയായി. അതിനെത്തുടർന്ന് മാനസിക വിഷമമനുഭവിക്കുന്നവരുടെ അവസ്ഥകളും പേര് വെളിപ്പെടുത്താതെ പോസ്റ്റുകളിൽ പറയുന്നുണ്ട്. ഇതേത്തുടർന്ന് നിരവധി ആളുകൾ നദിക്കെതിരെ രംഗത്ത് വന്നു.

ഇതേത്തുടർന്നാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേത്യത്വത്തിലുള്ള കൂട്ടായ്മ റൂറൽ എസ്‌പിക്ക് പരാതി നൽകിയത്. റൂറൽ എസ്‌പി കൂടുതൽ അന്വേഷണത്തിന് വേണ്ടി പരാതി ബാലുശ്ശേരി പൊലീസിന് കൈമാറിയിരിക്കുകയാണ്.കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ നദി എന്നറിയപ്പെടുന്ന നദീർ വയനാട്ടിൽ മാംഗ്രോസ് എന്ന പേരിൽ റിസോർട്ട് നടത്തി വരുന്നതിനിടയിലാണ് ഇപ്പോൾ സംഭവം പുറത്തായിരിക്കുന്നത്. ഇയാൾ നേരത്തെ ഖത്തറിൽ ആയിരുന്ന സമയത്താണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് എന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം. കോഴിക്കോട് സ്വദേശിനിയും സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുന്ന അദ്ധ്യാപികയുടെ മകളെയാണ് നദീർ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. പെൺകുട്ടിക്ക് 15 വയസ്സുള്ള സമയത്താണ് പീഡന ശ്രമം നടന്നിരിക്കുന്നത്.

നേരത്തെ ആറളം ഫാമിൽ മാവോയിസ്റ്റ് അനുകൂല ലഘുലേഖ പ്രചരിപ്പിച്ചെന്ന പേരിൽ നദീറിനെതിരെ യുഎപിഎ കേസ് നിലനിന്നിരുന്നു. പിന്നീട് സംസ്ഥാന സർക്കാറും സിപിഎമ്മും ഇടപെട്ട് ഈ കേസ് പിൻവലിക്കുകയായിരുന്നു. ഈ കേസ് സംബന്ധിച്ച ചർച്ചകൾ നിലനിൽക്കെയാണ് നദീർ ഖത്തറിലേക്ക് പോകുന്നത്. നാട്ടിലെ കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് ഖത്തറിലേക്ക് പോയത് എന്നാണ് പറയപ്പെടുന്നത്. അന്ന് ഖത്തിറിൽ നദീറിന് അഭയം നൽകിയിരുന്നത് പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബമായിരുന്നു. ഖത്തറിൽ ഇടത് സംസ്‌കാരിക പ്രവർത്തകരുടെ അടയാളം എന്ന സംഘടനയുടെ സജീവ പ്രവർത്തകർ കൂടിയായിരുന്നു ഇവർ. ഈ ബന്ധം ഉപയോഗിച്ചാണ് നദീർ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതെന്നാണ് പറയുന്നത്.

പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് പെൺകുട്ടി മറ്റൊരാളുമായി പ്രണയത്തിലാകുകയും ചെയ്തു. തന്റെ കാമുകനോട് മാത്രമാണ് പെൺകുട്ടി നദീർ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച കാര്യം പറഞ്ഞിരുന്നത്. എന്നാൽ ഈ പ്രണയം തകർന്നതോടെ കാമുകൻ പെൺകുട്ടി നേരത്തെ നേരത്തെ പീഡനത്തിനിരയായ സംഭവം സുഹൃത്തുക്കളടക്കമുള്ളവരോട് പറയുകയായിരുന്നു. വിവരം പുറത്തറിഞ്ഞതോടെ സമൂഹമാധ്യമങ്ങളിലും ഇടത് സംസ്‌കാരിക പ്രവർത്തകന്റെ പീഡനത്തെ കുറിച്ച് ചർച്ചകൾ സജീവമായിരിക്കുകയാണ്. ഇതിനടയിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ നദീറിനെ കോഴിക്കോട് വെച്ച് കൈയേറ്റം ചെയതതായും വിവരങ്ങളുണ്ട്.

എന്നാൽ മകൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ ഇതുവരെയും പരാതി നൽകിയിട്ടില്ല. പരാതി നൽകാത്തതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുകളുള്ളതായും ആരോപണങ്ങളുണ്ട്. സിപിഐഎം അനുകൂലിയായ നദീറിനെ സംരക്ഷിക്കാൻ വേണ്ടിയാണ് പരാതി നൽകാത്തത് എന്നാണ് ആരോപണം. എംഎ ബേബിയടക്കമുള്ള സിപിഐഎം നേതാക്കളുമായി നദീറിന് അടുത്ത ബന്ധമാണ് ഉള്ളത്. നേരത്തെ നദീറിനെതിരെയുള്ള യുഎപിഎ കേസ് പിൻവലിച്ചപ്പോൾ എംഎ ബേബി നദീറിനോടൊപ്പമുള്ള ഫോട്ടോ സഹീതം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു.

കോഴിക്കോട് ആർട്ട് ഗ്യാലറി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംസ്‌കാരിക പ്രവർത്തകരിൽ പ്രധാനിയായിരുന്നു നദീർ. ഇവിടെ തന്നെയുള്ള മറ്റൊരാൾക്കും ഈ വിവരം അറിയാമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നദീർ കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാംപസ് ഹയർ സെകണ്ടറി സ്‌കൂളിൽ താത്കാലി അദ്ധ്യാപകനായും പ്രവർത്തിച്ചിരുന്നു. നിലവിൽ വയനാ്ട്ടിൽ മാഗ്രോസ് എന്ന പേരിൽ റിസോർട്ട് നടത്തുകയാണ് നദീർ. ആരോപണം ഉയർന്നതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ് എന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP