Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടി പരിധയിൽ ഉൾപ്പെടുത്തൽ; തീരുമാനിക്കേണ്ടത് കൗൺസിൽ; കേന്ദ്രസർക്കാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ

പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടി പരിധയിൽ ഉൾപ്പെടുത്തൽ; തീരുമാനിക്കേണ്ടത് കൗൺസിൽ; കേന്ദ്രസർക്കാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധയിൽ ഉൾപ്പടുത്താൻ കൗൺസിലിനോട് കേന്ദ്രസർക്കാർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ. എന്നാൽ ആവശ്യം പരിഗണിക്കണോ എന്നുള്ളത് കൗൺസിലിന്റെ തീരുമാനമാണെന്നും അദ്ദേഹം പ്രതികരിച്ചു.

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില വർധിച്ചതാണ് പൊതുവിപണിയിൽ ഇന്ധന വില വർധിക്കാൻ കാരണം. ഇത് മെല്ലെ കുറയും. കോവിഡ് മൂലം പെട്രോളിയം ഉത്പന്നങ്ങളുടെ ആഗോള വിതരണം തടസപ്പെട്ടു, ഉത്പാദനത്തേയും ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഇന്ധനവില ദിനംപ്രതി വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ധനവില ജി.എസ്.ടി. പരിധിയിൽ കൊണ്ടുവരാൻ തയ്യാറാണെന്ന് കഴിഞ്ഞദിവസം ധനമന്ത്രി നിർമലാ സീതാരാമൻ പ്രതികരിച്ചിരുന്നു. ജി.എസ്.ടി. പരിധിയിൽ വന്നാൽ രാജ്യമാകെ ഒറ്റ വിലയാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാം. ഇതിന് സംസ്ഥാനങ്ങൾക്കിടയിൽ സമവായം വേണം. നിയമഭേദഗതി ആവശ്യമില്ലെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇന്ധനവില വർധനവ് സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിനെക്കുറിച്ചും ധർമേന്ദ്ര പ്രധാൻ പ്രതികരിച്ചു. രാജസ്ഥാനും മഹാരാഷ്ട്രയുമാണ് ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്നതെന്ന് സോണിയ ജി മനസ്സിലാക്കണം. ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും വളരെ കുറച്ച് വരുമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാജ്യത്ത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി വിവിധ മേഖലകൾക്ക് ഞങ്ങൾ ബജറ്റിലെ നിന്ന് വലിയ ഭാഗങ്ങൾ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP