Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉദ്യോഗാർത്ഥികളുടെ സമരം തീർക്കാൻ തിരക്കിട്ട നീക്കങ്ങളുമായി സർക്കാർ; പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ വകുപ്പു മേധാവികൾ ചീഫ് സെക്രട്ടറിയെ അറിയിച്ചു; നിയമനം നടത്താവുന്ന ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ പട്ടിക ആഭ്യന്തര സെക്രട്ടറി കൈമാറി; കായികതാരങ്ങളുടെ നിയമനത്തിൽ തീരുമാനം മന്ത്രിസഭാ യോഗത്തിൽ; ഔദ്യോഗിക അറിയിപ്പ് കാത്ത് ഉദ്യോഗാർത്ഥികൾ

ഉദ്യോഗാർത്ഥികളുടെ സമരം തീർക്കാൻ തിരക്കിട്ട നീക്കങ്ങളുമായി സർക്കാർ; പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ വകുപ്പു മേധാവികൾ ചീഫ് സെക്രട്ടറിയെ അറിയിച്ചു; നിയമനം നടത്താവുന്ന ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ പട്ടിക ആഭ്യന്തര സെക്രട്ടറി കൈമാറി; കായികതാരങ്ങളുടെ നിയമനത്തിൽ തീരുമാനം മന്ത്രിസഭാ യോഗത്തിൽ; ഔദ്യോഗിക അറിയിപ്പ് കാത്ത് ഉദ്യോഗാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉദ്യോഗാർത്ഥികളുടെ സമരം സെക്രട്ടേറിയറ്റിന് മുന്നിൽ ശക്തമായി തുടരുന്നതിനിടെ ഒത്തുതീർപ്പിന് അതിവേഗ നീക്കങ്ങളുമായി സംസ്ഥാന സർക്കാർ. വിവിധ വകുപ്പുകളിലെ ഒഴിവുകൾ കണക്കാക്കി നിയമനം നടത്താവുന്ന ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ പട്ടിക ആഭ്യന്തര സെക്രട്ടറി സർക്കാരിന് നൽകി. സമരം തുടരുന്ന കായികതാരങ്ങളുടെ നിയമനത്തിൽ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായേക്കും.

ദേശീയ ഗെയിംസ് താരങ്ങൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന സമരം നിർത്തിവച്ചു. താരങ്ങളുടെ നിയമനം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയതിനെത്തുടർന്നാണ് തീരുമാനം. 

ഉദ്യോഗസ്ഥ ചർച്ചയിലെ നിർദ്ദേശങ്ങൾ ബുധനാഴ്ച മന്ത്രിസഭായോഗം പരിഗണിച്ചേക്കും. ഉടൻ തീരുമാനമെന്ന് ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സിനെയും കായികതാരങ്ങളെയും സർക്കാർ അറിയിച്ചു. കായികതാരങ്ങൾ തൽക്കാലത്തേക്ക് സമരം നിർത്തി.

നടുറോഡിൽ കിടന്നും തല കുത്തി മറിഞ്ഞും ദേശീയ ഗെയിംസിലെ മെഡൽ ജേതാക്കൾ നടത്തിയ സമരം ഒടുവിൽ സർക്കാർ കണ്ടു. ബുധനാഴ്ച തീരുമാനമെന്നാണ് കായികമന്ത്രി ഇ.പി. ജയരാജൻ ഇന്ന് നൽകിയ ഉറപ്പ്. ഇതോടെ അവർ തൽകാലത്തേക്ക് സമരം നിർത്തുകയായിരുന്നു.

28 ദിവസത്തെ സഹനസമരത്തിനൊടുവിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയതിനു പിന്നാലെയാണ് എൽജിഎസ് ഉദ്യോഗാർഥികൾക്ക് പ്രതീക്ഷ നൽകുന്ന നീക്കങ്ങൾ. ഉദ്യോഗസ്ഥ ചർച്ചയിലെ തീരുമാനങ്ങൾ ഫയലായി ഉടൻ ഇറങ്ങുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.

ഉദ്യോഗാർത്ഥികളുന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഉറപ്പ് രേഖാമൂലം നൽകാനാണ് ഉദ്യോഗസ്ഥ തലത്തിൽ തിരക്കിട്ട നടപടികൾ നടക്കുന്നത്. വിവിധ വകുപ്പുകളിൽ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ വകുപ്പു മേധാവികൾ ഇതിനോടകം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഈ വർഷം ഡിസംബർ 31നുള്ളിൽ ഉണ്ടാകാനിടയുള്ള ഒഴിവുകൾ മുൻകൂട്ടി കണ്ടാണ് റിപ്പോർട്ട് ചെയ്യുന്നത്.

ആഗസറ്റ് വരെ എൽജിഎസ് റാങ്ക് ലിസ്റ്റിന് കാലാവധിയുമുണ്ട്. വാച്ച് മാന്മാരുടെ സമയക്രമം ഉദ്യോഗസ്ഥ ഭരണപരിഷ്‌കര വകുപ്പ് പരിശോധിക്കും. ഈ സമയം പുനക്രമീകരിച്ച് പുതിയ തസ്തികകൾ സൃഷിടിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. വകുപ്പ് മേധാവികൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകൾ ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തിൽ അറിയിക്കും. ഇതിൽ തീരുമാനം വരുന്നതോടെ സമരം തീരുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. ഔദ്യോഗിക അറിയിപ്പ് കാക്കുകയാണ് ഉദ്യോഗാർത്ഥികൾ.

അതേസമയം ഫയലുകളിലെ പുരോഗതി അറിയാൻ ഉദ്യോഗാർത്ഥികൾ ഇന്ന് അഡിഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിനെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നടപടികൾ പുരോഗമിക്കുന്നു എന്ന മറുപടിയാണ് അവർക്ക് ലഭിച്ചത്.

ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ തങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന ഉറപ്പിൽ കായികതാരങ്ങൾ തത്കാലം കടുത്ത സമരരീതികളിൽ നിന്ന് മാറി നിൽക്കുകയാണ്. അനുകൂല തീരുമാനം വന്നാൽ സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.

ശമ്പളവും അംഗീകാരവും ലഭിക്കാത്ത അദ്ധ്യാപകരുടെ റിലേ നിരാഹാരം 22 ദിവസമായിട്ടും അനുകൂല നടപടിയായിട്ടില്ല. 

അതേ സമയം സിപിഒ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഈ വർഷം അവസാനം വരെ ഉണ്ടാകാനിടയുള്ള ഒഴിവുകൾ കൂടി മുൻകൂട്ടിക്കണ്ട് 1200 പേരെ നിയമനം നടത്തിക്കഴിഞ്ഞെന്നാണ് സർക്കാർ നിലപാട്. ഇതിനിടെ ഫോറസ്റ്റ് വാച്ചർ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികളും സമരവുമായെത്തി. നിയമനം നടത്താത്തതിൽ റോഡിൽ ശയനപ്രദക്ഷിണം നടത്തിയായിരുന്നു സമരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP