Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി വൻവിജയത്തിലേക്ക്; കോൺഗ്രസ് വളരെ പിന്നിൽ; ഉച്ചവരെയുള്ള ഫലസൂചനകൾ പ്രകാരം ബിജെപി 286 സീറ്റിലും കോൺഗ്രസ് 49 സീറ്റിലും ലീഡ് ചെയ്യുന്നു

ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി വൻവിജയത്തിലേക്ക്; കോൺഗ്രസ് വളരെ പിന്നിൽ;  ഉച്ചവരെയുള്ള ഫലസൂചനകൾ പ്രകാരം ബിജെപി 286 സീറ്റിലും കോൺഗ്രസ് 49 സീറ്റിലും ലീഡ് ചെയ്യുന്നു

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ, ബിജെപി വൻവിജയത്തിലേക്ക്. ആറു മുനിസിപ്പൽ കോർപറേഷനിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നിലവിൽ ബിജെപി 286 സീറ്റിലും കോൺഗ്രസ് 49 സീറ്റിലുമാണു ലീഡ് ചെയ്യുന്നത്. 576 സീറ്റുകളിലേക്കു ഞായറാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്.

സംസ്ഥാനവും അഹമ്മദാബാദ്, വഡോദര കോർപറേഷനുകളും ഭരിക്കുന്ന ബിജെപിക്കു നിർണായകമാണ് തിരഞ്ഞെടുപ്പ് ഫലം. 2015ലെ തിരഞ്ഞെടുപ്പിൽ ബിജെപി 391 സീറ്റിലും കോൺഗ്രസ് 174 സീറ്റിലുമാണു ജയിച്ചത്. അഹമ്മദാബാദും (192 സീറ്റ്) വഡോദരയും (76) കൂടാതെ ഭാവ്‌നഗർ (52), ജാംനഗർ (64), രാജ്‌കോട്ട് (72), സൂറത്ത് (120) കോർപറേഷനുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.അഹമ്മദാബാദിൽ 80 സീറ്റുകളിൽ ബിജെപി മുന്നേറുകയാണ്.

കോൺഗ്രസ് 15ലും. ഭാവ്‌നഗറിൽ ബിജെപി 20 ഇടത്തും കോൺഗ്രസ് ഏഴിടത്തും മുന്നിട്ടുനിൽക്കുന്നു. ജാം നഗറിൽ ബിജെപിക്ക് 26 സീറ്റ്, കോൺഗ്രസിന് ഏഴ്. രാജ്‌കോട്ടിൽ 30 സീറ്റോടെ ബിജെപി ലീഡ് ചെയ്യുന്നു, കോൺഗ്രസിന് എട്ട്. സൂറത്തിൽ 45 സീറ്റുകളാണു ബിജെപി നേടിയത്, കോൺഗ്രസിന് 10. വഡോദരയിലും ബിജെപിയാണു മുന്നിൽ 30 സീറ്റ്. ഇവിടെ കോൺഗ്രസിനു കിട്ടിയത് 8.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP