Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നാറുമായി വിനോദ സഞ്ചാരികളെ കൂടുതൽ അടുപ്പിക്കാൻ ജില്ലാഭരണകൂടം; മൂന്നാർ വിബ്ജിയോർ ടൂറിസം പദ്ധതിയുമായി രംഗത്ത്; പദ്ധതിയുടെ ഉദ്ഘാടനവും വെബ്‌സൈറ്റ് ലോഞ്ചും ചെയ്തു; സഞ്ചാരികൾക്ക് ഇനി വിവരങ്ങൾ വിരൽതുമ്പിൽ

മൂന്നാറുമായി വിനോദ സഞ്ചാരികളെ കൂടുതൽ അടുപ്പിക്കാൻ ജില്ലാഭരണകൂടം; മൂന്നാർ വിബ്ജിയോർ ടൂറിസം പദ്ധതിയുമായി രംഗത്ത്; പദ്ധതിയുടെ ഉദ്ഘാടനവും വെബ്‌സൈറ്റ് ലോഞ്ചും ചെയ്തു; സഞ്ചാരികൾക്ക് ഇനി വിവരങ്ങൾ വിരൽതുമ്പിൽ

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: കിഴക്കിന്റെ കാഴ്മീർ മാറ്റത്തിന്റെ പാതയിൽ.രാജ്യത്തെ പ്രധാന വിനോദസഞ്ചാര മേഖലയായ മൂന്നാറുമായി വിനോദസഞ്ചാരികളെ കൂടുതൽ അടുപ്പിക്കാൻ വിവിധ പദ്ധതികളുമായി ജില്ലാഭരണകൂടം രംഗത്ത്.കൈറ്റ്സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന മൂന്നാർ വിബ്ജിയോർ ടൂറിസം പദ്ധതിയിലൂടെ ഇവിടെ നിലവിലുള്ള വിനോദസഞ്ചാരമേഖലയെ മൊത്തത്തിൽ പരിഷ്‌കരിക്കുന്നതിനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.പദ്ധതിയുടെ ഉദ്ഘാടനവും വെബ്‌സൈറ്റ് ലോഞ്ചും കഴിഞ്ഞ ദിവസം നടന്നിരുന്നു.

മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികൾക്ക് മൂന്നാറിലെ വിവരങ്ങളും വിശേഷങ്ങളും വിരൽത്തുമ്പിലറിയാനും, മൂന്നാർ ടൂറിസത്തിനെ അന്താരാഷ്ട്ര തലത്തിൽ ബ്രാൻഡ് ചെയ്യുന്നതിനും വേണ്ടിയാണ് ഇടുക്കി ജില്ലാ ഭരണകൂടം വിബ്ജിയോർ ടൂറിസം പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.ദേവികുളം സബ് കളക്ടർ എസ്. പ്രേം കൃഷ്ണന്റെ മേൽനോട്ടത്തിൽ മൂന്നാർ മർച്ചന്റ്സ് അസോസിയേഷൻ, വ്യാപാര വ്യവസായ സമിതി,ഷോകെയിസ് മൂന്നാർ, എംഡി എം, ലയൺസ് ക്ലബ് മൂന്നാർ, മർച്ചന്റ് യൂത്ത് വിംങ്, കെ എച്ച് ആർ എ ,മൂന്നാർ ഓട്ടോ ആൻഡ് ടാക്സി അസോസിയേഷൻ, ഗൈഡ് ആൻഡ് ടൂറിസം പ്രമോട്ടേഴ്സ് എന്നിവരുടെ സഹകരണത്തോടെയും മൂന്നാറിലെ പൊതുജനങ്ങളുടെ പങ്കാളിത്തത്തിലൂടെയുമാണ് വിബ്ജിയോർ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.

എക്കാലത്തും ഒരേ കാഴ്ചകൾ മാത്രമെ കാണാനുള്ളു എന്നാണ് മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളുടെ മനോഭാവമെന്നും വിബ്ജിയോർ ടൂറിസം പദ്ധതിയിലൂടെ ഇക്കൂട്ടരുടെ ഈ ധാരണ മാറ്റാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പദ്ധതി നടത്തിപ്പിന്റെ മുഖ്യചുമതലക്കാരിൽ ഒരാളായ ദേവികുളം സബ്ബ് കളക്ടർ എസ് പ്രേം കൃഷ്ണൻ മറുനാടനോട് വ്യക്തമാക്കി. മൂന്നാറിൽ എത്തുന്ന വിനോദസഞ്ചാരിക്ക് എന്താണ് ഇവിടെ കാണാനുള്ളതെന്ന കാര്യത്തിൽ വ്യക്തതയില്ല.ഒന്നോ രണ്ടോ ദിവസത്തിൽക്കൂടുതൽ ഒന്നും കാണാനില്ലന്നാണ് മറ്റൊരാക്ഷേപം.എന്നാൽ ഇനിയും ആരാലും ശ്രദ്ധിക്കപ്പെടാത്ത മനോഹര ദൃ്ശ്യങ്ങൾ മൂന്നറിലുണ്ട് എന്നതാണ് വാസ്തവം.മൂന്നാറിൽ എന്തൊക്കെ കാണാനുണ്ടെന്നുള്ള കൃത്യമായ വിവരം ഒരിടുത്തും ലഭ്യമല്ല എന്നാതാണ് വാസ്തവം.

പല വെബ്ബ് സൈറ്റുകളിലും മൂന്നാറിനെക്കുറിച്ചുള്ള വിവരങ്ങളുണ്ടെങ്കിലും ഇത് പൂർണ്ണമല്ല.മാത്രമല്ല, ഈ സൈറ്റുകളിലെ വിവരങ്ങൾമാത്രം കൊണ്ട് മൂന്നാറിലെ കാഴ്ചകൾ അവസാനിക്കുന്നു എന്നാണ് മിക്ക വിനോദസഞ്ചാരികളും കരുതുന്നത്.ഇത് യാഥാരത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല.കാഴ്ചകളുടെ അക്ഷയഖനിയാണ് മൂന്നാറെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്.ഏന്താണ് കാണേണ്ടതെന്ന് ഓരോരുത്തർക്കം ധാരണയുണ്ട.ഇവിടെയെത്തുമ്പോൾ അവർക്ക് ആധാരണ നഷ്ടമാവുന്നു.ഇതിന് കാരണക്കാർ പണക്കൊതിയന്മാരായ ചിലരാണ്.മൂന്നാറിലെത്തുന്ന ടൂറിസ്റ്റുകൾ കബളിപ്പിക്കപ്പെടുന്നു എന്നത് പരക്കെ ഉയരുന്ന ആക്ഷേപമാണ്.ഇതെല്ലാമാണ് പുതിയ ടൂറിസം പദ്ധിതിക്ക് രൂപം നൽകാൻ പ്രചോദനമായത്.അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്നാറിനെക്കുറിച്ച് ഏറ്റവും കൃത്യതയാർന്ന വിവരങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.വിവധ വിഭാഗത്തിലായി 7 പാതകൾ തയ്യാറാക്കി,ഇവിടേയ്ക്ക് സഞ്ചാരികളെ എത്തിക്കുന്നതിനാണ് നിലവിൽ കർമ്മപദ്ധതി തയ്യാറാക്കിയിട്ടുള്ളത്.ഓരോ പാതൾക്കും മഴവില്ലിനൊപ്പമുള്ള നിറങ്ങളുടെ പേരുകളാണ് നിൽകിയിട്ടുള്ളത്.ഇവിടെയ്ക്ക് സഞ്ചാരികളെത്തുമ്പോൾ പരിചയ സമ്പന്നരായ ഗൈഡുകളുടെ സേവനവും പദ്ധതിയിൽ ഉറപ്പുനൽകുന്നുണ്ട്.സേനവനങ്ങൾ എല്ലാം ഉൾപ്പെടുത്തി ആപ്പും തയ്യാറായിട്ടുണ്ട്.പ്രൊഗ്രസീവ് വെബ്ബ് ആപ്പായി ഇതിനെ ഉപയോഗിക്കാം.

മൂന്നാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഏഴു ദിശകളായി തിരിച്ച,് ഓരോന്നിനും മഴവില്ലിന്റെ നിറങ്ങൾ നൽകി സഞ്ചാരി സൗഹൃദ അന്തരീക്ഷം ഒരുക്കുക എന്നതാണ് ഈ ഈ പദ്ധതിയുടെ ലക്ഷ്യം.ഈ ആപ്പിലേക്ക് നയിക്കുന്ന ക്യു ആർ കോഡുകൾ പതിപ്പിച്ച സ്റ്റിക്കറുകൾ പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും ഹോട്ടലുകളിലും പതിപ്പിച്ചുകൊണ്ട് വിനോദസഞ്ചാരികൾക്ക് കൂടുതൽ ലളിതമായ രീതിയിൽ മൂന്നാറിലെ വിനോദസഞ്ചാര സ്ഥലങ്ങൾ അറിയുവാനും സഞ്ചരിക്കുവാനും സാധിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൊബൈൽ ഫോണിൽ ക്യു ആർ കോഡ് സ്‌കാൻ ചെയ്താൽ ഏതൊരാൾക്കും വിവരങ്ങൾ ലളിതമായി ലഭ്യമാകും.

പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ, അവയുടെ പ്രാധാന്യം, താമസ സൗകര്യങ്ങൾ, ആശുപത്രികൾ,ഭക്ഷണശാലകൾ, പെട്രോൾ പമ്പുകൾ, ശൗചാലയങ്ങൾ, പൊലീസ് സഹായം, വാഹന ലഭ്യത, ഓരോ സ്ഥലവും സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം തുടങ്ങി ഒരു സഞ്ചാരിക്ക് വേണ്ട എല്ലാ വിവരങ്ങളും ഇനി മുതൽ സഞ്ചാരികൾക്ക് 'വിബ്ജിയോർ മൂന്നാർ' ആപ്പ് വഴി വിരൽത്തുമ്പിൽ ലഭിക്കും.

മൂന്നാറിലെ ജൈവവൈവിധ്യത്തെ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി ഓരോ മേഖലയിലെയും പ്രധാനപ്പെട്ട ജീവജാലങ്ങളെക്കുറിച്ചും സസ്യലതാദികളെക്കുറിച്ചുമുള്ള വിവരങ്ങൾ അവയുടെ കഡഇച സ്റ്റാറ്റസ് ഉൾപ്പെടെ ആപ്പിൽ ലഭ്യമാകും.വിവിധ ദേശീയോദ്യാനങ്ങളിലേക്കും മീശപ്പുലിമല ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള ബുക്കിങ് വെബ്‌സൈറ്റിലൂടെ ചെയ്യാൻ സഞ്ചാരികൾക്ക് കഴിയും.കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ കുറിച്ചുള്ള വിവരങ്ങളും സമയക്രമവും ഇതിൽ ലഭ്യമാണ്. ഇതിന്റെ രണ്ടാംഘട്ടം ആയി ബുക്കിങ് കൂടി ലഭ്യമാകും.മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഓരോ സ്ഥലങ്ങളെയും കുറിച്ചുള്ള തത്സമയ അപ്ഡേറ്റുകളും മറ്റു ഇൻഫർമേഷനുകളും അറിയിക്കുന്നതിനു വേണ്ടിയുള്ള സിറ്റിസൺ റിപ്പോർട്ടിങ്ങ് മറ്റൊരു പ്രത്യേകതയാണ്.

വെബ്സൈറ്റ് ആയി നിർമ്മിക്കുകയും എന്നാൽ മൊബൈൽ ഫോണിൽ ആപ്ലിക്കേഷൻ ആയി തന്നെ കാണാൻ സാധിക്കുന്ന രീതിയിൽ പ്രോഗ്രസീവ് വെബ് ആപ്പ് ആയി നിർമ്മിക്കുന്നതിനാൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലങ്കിൽ പോലും സഞ്ചാരികൾക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാകാൻ വിബ്ജിയോർ മൂന്നാറിന് സാധിക്കും.

വെബ്സൈറ്റ് നിർമ്മിക്കുന്നതിനായി ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കൈറ്റ്സ് ഫൗണ്ടേഷന്റെയും ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെയും, മൂന്നാർ ഗ്രാമ പഞ്ചായത്തിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷൻ, ഇന്നോവേഷൻ ഇൻക്യുബേറ്റർ, ഫയ കോർപറേഷൻ എന്നിവയുടെയും സ്റ്റുഡൻസ് ഡെവലപ്പേഴ്സ് സൊസൈറ്റി, ഐഡിയ റൂട്ട്സ് എന്നിവയുടെയും സഹകരണത്തോടെ മൂന്നാർ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വെച്ച് ഹാക്കത്തോൺ ശില്പശാല നടന്നിരുന്നു.ഐടി മേഖലകളിലെ പ്രൊഫഷണൽസ് ഉൾപ്പെടെ 60-ൽ പരം പേരടങ്ങുന്ന സംഘമാണ് ആപ്പിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.വബ്ബ് ആപ്പ് വിലാസം-hellomunnar.in

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP