Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്വാറന്റൈൻ സെന്റർ മണിയറയാക്കിയ ഡിവൈഎഫ്ഐ നേതാവ് ഇപ്പോഴും ഒളിവിൽ; പീഡകനെ പിടികൂടാൻ പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടീസും; ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി മനു മംഗലത്തിന്റെ അറസ്റ്റിന് തടസമാകുന്നത് സിപിഎം സ്വാധീനമെന്ന് ആക്ഷേപം; വിവാഹ വാഗ്ദാനം ചെയ്ത് പിഡിപ്പിച്ച മനു കെയു ജനീഷ് കുമാർ എംഎൽഎയുടെ വലംകൈ

ക്വാറന്റൈൻ സെന്റർ മണിയറയാക്കിയ ഡിവൈഎഫ്ഐ നേതാവ് ഇപ്പോഴും ഒളിവിൽ; പീഡകനെ പിടികൂടാൻ പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടീസും; ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി മനു മംഗലത്തിന്റെ അറസ്റ്റിന് തടസമാകുന്നത് സിപിഎം സ്വാധീനമെന്ന് ആക്ഷേപം; വിവാഹ വാഗ്ദാനം ചെയ്ത് പിഡിപ്പിച്ച മനു കെയു ജനീഷ് കുമാർ എംഎൽഎയുടെ വലംകൈ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വിവാഹ വാഗ്ദാനം ചെയ്ത്, കോവിഡ് ക്വാറന്റൈൻ സെന്റർ മണിയറയാക്കി ആരോഗ്യ പ്രവർത്തകയെ പീഡിപ്പിച്ച കേസിൽ പ്രതിയായ സീതത്തോട് സ്വദേശി എംപി പ്രദീപിനായി (മനു മംഗലത്ത്-36) പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മൂഴിയാർ പൊലീസ് ഇൻസ്പെക്ടറാണ് കഴിഞ്ഞ ദിവസം പത്രങ്ങളിൽ നോട്ടീസ് നൽകിയിട്ടുള്ളത്.

അതേ സമയം, കെയു ജനീഷ്‌കുമാർ എംഎൽഎയുടെ വലംകൈയായ മനുവിന്റെ അറസ്റ്റ് വെകിപ്പിച്ചതും ഇപ്പോൾ ലുക്കൗട്ട് നോട്ടീസ് എന്ന പ്രഹസനം നടത്തുന്നതും സിപിഎം നിർദേശപ്രകാരമാണെന്നും ആരോപണമുയർന്നു. പീഡന പരാതി വരുമ്പോൾ സിപിഎം ലോക്കൽ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ മേഖലയാ സെക്രട്ടറിയുമായിരുന്നു മനു. ഇയാൾക്കെതിരേ പെൺകുട്ടി പരാതി നൽകിയപ്പോൾ ഒതുക്കാനുള്ള നീക്കം നടത്തിയത് പാർട്ടിക്കാർ തന്നെയായിരുന്നു.

നടക്കാതെ വന്നപ്പോൾ പാർട്ടി നേതൃത്വം ഇയാളെ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സിപിഎം ലോക്കൽ കമ്മറ്റിയംഗവും സിപിഎമ്മും ജനീഷ് കുമാർ എംഎൽഎയും ചേർന്ന് കുത്തകയാക്കി കൈവശം വച്ചു പോരുകയും ചെയ്യുന്ന സീതത്തോട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും കൂടിയാണ് പ്രതി മനു.
ജനീഷ്‌കുമാറിന്റെ സന്തത സഹചാരിയായിരുന്നു ഇയാളെന്ന് പറയുന്നു.

നവംബർ 14 നാണ് ഇയാൾക്കെതിരേ പീഡനക്കേസ് എടുത്തത്. 2020 മെയ് മുതൽ ജൂലൈ വരെ രണ്ടര മാസം തുടർച്ചയായി യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ജില്ലാ കലക്ടർക്കാണ് യുവതി പരാതി നൽകിയത്. കലക്ടർ ഇത് എസ്‌പിക്ക് കൈമാറുകയും മൂഴിയാർ പൊലീസ് കേസെടുക്കുകയുമായിരുന്നു.

ആങ്ങമൂഴിയിൽ മാർത്തോമ്മ സഭയുടെ അധീനതയിലുള്ള കെട്ടിടത്തിലാണ് കോവിഡ് ക്വാറന്റൈൻ സെന്റർ പ്രവർത്തിച്ചിരുന്നത്. ഇവിടെ വോളന്റിയറായിരുന്നു മനു. ഇവിടെ നിരീക്ഷണത്തിൽ കഴിഞ്ഞ ഒരാൾ പോസിറ്റീവ് ആയപ്പോൾ ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം മനുവും ആരോഗ്യപ്രവർത്തകയും ക്വാറന്റൈനിലായി. സെന്ററിന്റെ ഒന്നാം നിലയിൽ വ്യത്യസ്ത മുറികളിലാണ് രണ്ടു പേരും കഴിഞ്ഞത്. ഇവിടെ വച്ച് മനു യുവതിയുമായി അടുപ്പത്തിലായി. വിവാഹവാഗ്ദാനം ചെയ്ത് അടുപ്പം അരക്കിട്ടുറപ്പിച്ചു.

തുടർന്ന് രണ്ടു പേരും ഒരു മുറിയിലേക്ക് താമസം മാറ്റുകയായിരുന്നു. ഈ നിലയിൽ തന്നെ ഒരു മുറി മനു സ്വന്തമാക്കി വച്ചിരുന്നു. രാത്രികാലങ്ങളിൽ ഇവിടെയാണ് ഇരുവരും കഴിഞ്ഞിരുന്നത്. ഒരേ നാട്ടുകാർ ആയിരുന്നിട്ടും മനു വിവാഹിതനാണ് എന്ന കാര്യം യുവതിക്ക് അറിയുമായിരുന്നില്ല. അറിഞ്ഞപ്പോഴാണ് താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് യുവതിക്ക് മനസിലായത്. മനു പീഡനക്കേസിൽ പ്രതിയാകുമെന്ന് വന്നതോടെ പാർട്ടി നേതൃത്വം ഉണർന്നു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത്, ലോക്കൽ കമ്മറ്റിയംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ മനുവിനെതിരേ പീഡന പരാതി ഉയരുന്നത് പാർട്ടിക്ക് ക്ഷീണമാകുമെന്ന് കണ്ടാണ് ചുമതലകളിൽ നിന്ന് ഒഴിവാക്കിയത്. യുവതിയുടെ നീക്കം മണത്തറിഞ്ഞ മനു ഒളിവിൽ പോവുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയും വരെ മനുവിന്റെ അറസ്റ്റ് വൈകിപ്പിക്കുക എന്നതായിരുന്നു സിപിഎം ലക്ഷ്യം. അതിന് ശേഷമാണ് ഇപ്പോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇനി നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ അറസ്റ്റ് നീട്ടിക്കൊണ്ടു പോകാനാണ് ഇപ്പോൾ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP