Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീടും മുറ്റവും വിണ്ടു കീറുന്നു; ദിവസം കഴിയുന്തോറും വിള്ളൽ വലുതാവുന്നു; രാത്രിയിൽ വലിയ ഒരു മുഴക്കം കേട്ടിരുന്നതായും മത്തായിയും കുടുംബവും

വീടും മുറ്റവും വിണ്ടു കീറുന്നു; ദിവസം കഴിയുന്തോറും വിള്ളൽ വലുതാവുന്നു; രാത്രിയിൽ വലിയ ഒരു മുഴക്കം കേട്ടിരുന്നതായും മത്തായിയും കുടുംബവും

സ്വന്തം ലേഖകൻ

വണ്ണപ്പുറം: താമസിക്കുന്ന വീടും മുറ്റവും വിണ്ടു കീറുന്നു. ദിവസം കഴിയുന്തോറും വിള്ളൽ വലുതായി വരുന്നു. കോട്ടപ്പാറ മലയുടെ അടിഭാഗത്ത് താമസിക്കുന്ന കല്ലുംതലയ്ക്കൽ മത്തായിയുടെ വീട്ടുമുറ്റത്താണ് ഈ അത്ഭുത പ്രതിഭാസം. കോട്ടപ്പാറ മലയുടെ അടിഭാഗത്ത് പതിനേഴാം വാർഡിലാണ് ഭൂമി വിണ്ടു കീറുന്ന പ്രതിഭാസം ഉണ്ടായിരിക്കുന്നത്.

ഈ മാസം ആറിന് രാത്രിയിൽ വലിയ ഒരു മുഴക്കം കേട്ടിരുന്നതായി മത്തായി പറഞ്ഞു. എന്നാൽ ഇടിമുഴക്കം ആയിരിക്കും എന്നാണ് കരുതിയത്. പിറ്റേന്ന് രാവിലെയാണ് വീടിന്റെ ഭിത്തിക്ക് ഉണ്ടായ ചെറിയ വിള്ളൽ ശ്രദ്ധയിൽ പെട്ടത്. പിന്നീട് മുറ്റത്തും വിള്ളൽ കണ്ടു തുടങ്ങി. ദിവസം കഴിയുന്തോറും ഭിത്തിയുടെയും മുറ്റത്തെയും വിള്ളൽ വലുതാവുകയാണ്.

സംഭവം വീടിരികുന്ന വണ്ണപ്പുറം വില്ലേജ് ഓഫിസിൽ അറിയിച്ചപ്പോൾ പഞ്ചായത്തിൽ അറിയിക്കാൻ നിർദേശിച്ചു. പഞ്ചായത്തിൽ അറിയിച്ചതിനെ തുടർന്ന് എഞ്ചിനീയർ സ്ഥലത്തെത്തി പരിശോധിച്ച് വീട് വാസ യോഗ്യമല്ലെന്ന് റിപ്പോർട്ട് നൽകി. എന്നാൽ തുടർ നടപടികൾ ഉണ്ടായിട്ടില്ല. മത്തായിയുടെ വീട് ഇരിക്കുന്ന ഭാഗം കുത്തനെ ചെരിവുള്ള മലമ്പ്രദേശമാണ്. മഴക്കാലം ആയാൽ പ്രദേശം അപകടാവസ്ഥയിൽ ആകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP