Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എഴുന്നള്ളിക്കുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചു; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വനം വകുപ്പിന്റെ വിലക്ക് വീണ്ടും

എഴുന്നള്ളിക്കുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചു; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വനം വകുപ്പിന്റെ വിലക്ക് വീണ്ടും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വനം വകുപ്പ് വീണ്ടും വിലക്ക് ഏർപ്പെടുത്തി. ആനയെ എഴുന്നള്ളിക്കുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചതിനെ തുടർന്നാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.

അഞ്ച് മീറ്ററിനടുത്ത് ആരെയും അടുപ്പിക്കരുതെന്ന നിബന്ധന പാലിക്കാത്ത സാഹചര്യത്തിലാണ് നാട്ടാന സംരക്ഷണ സമിതിയുടെ അനുമതി വനംവകുപ്പ് റദ്ദാക്കിയത്. നേരത്തെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപാധികളോടെ ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് കൊണ്ടു പോകാൻ അനുമതി നൽകിയിരുന്നു.

തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രമാണ് എഴുന്നള്ളിപ്പ് നടത്താൻ അനുമതിയുള്ളത്. ആഴ്ചയിൽ രണ്ട് തവണ മാത്രമേ എഴുന്നള്ളിപ്പിന് കൊണ്ടു പോകാൻ പാടുള്ളൂ.

എഴുന്നള്ളിപ്പിന് കൊണ്ടു പോകുമ്പോൾ നാല് പാപ്പാന്മാർ ആനയ്ക്കൊപ്പം വേണമെന്നും നാട്ടാന നിരീക്ഷണസമിതി നിർദ്ദേശിച്ചിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP