Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2 മിനിറ്റിൽ ഓൺലൈൻ ഹെൽത്ത് ഇൻഷുറൻസെടുക്കാൻ ആപ്പുമായി നവി ജനറൽ ഇൻഷൂറൻസ്; ഏജന്റുമാരുടെ സേവനത്തെ ആശ്രയിക്കേണ്ടതില്ല

2 മിനിറ്റിൽ ഓൺലൈൻ ഹെൽത്ത് ഇൻഷുറൻസെടുക്കാൻ ആപ്പുമായി നവി ജനറൽ ഇൻഷൂറൻസ്; ഏജന്റുമാരുടെ സേവനത്തെ ആശ്രയിക്കേണ്ടതില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സച്ചിൻ ബൻസാലും അങ്കിത് അഗർവാളും ചേർന്ന് പ്രൊമോട്ടു ചെയ്യുന്ന നവി ഗ്രൂപ്പിന്റെ ഭാഗമായ നവി ജനറൽ ഇൻഷുറൻസ് തീർത്തും പേപ്പർരഹിതമായി 2 മിനിറ്റുകൊണ്ട് ഓൺലൈനിലൂടെ ഹെൽത്ത് ഇൻഷുറൻസ് എടുക്കാനുള്ള നവി ഹെൽത്ത് ആപ്പ് അവതരിപ്പിച്ചു. വ്യക്തികൾക്കും കുടുംബങ്ങൾക്കും 2 ലക്ഷം മുതൽ 1 കോടി രൂപ വരെ കവറേജ് ലഭിക്കുന്ന ഹെൽത്ത് ഇൻഷൂറൻസ് ഈ ആപ്പിലൂടെ എടുക്കാം. ക്യാഷ്ലെസ് ക്ലെയിമുകൾക്കുള്ള അനുമതിയും 20 മിനിറ്റിൽ ലഭ്യമാണെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരളത്തിലുൾപ്പെടെയുള്ള 400-ലേറെ സ്ഥലങ്ങളിലെ 10,000-ലേറെ ആശുപത്രികളിൽ ക്യാഷ്ലെസ് സേവനം ലഭ്യമാണ്. ഹെൽത്ത് ക്ലെയിമുകൾക്കുള്ള നവിയുടെ സെറ്റിൽമെന്റ് റേഷ്യോ 98% ആണെന്ന് നവി ജനറൽ ഇൻഷൂറൻസ് എംഡിയും സിഇഒയുമായ രാമചന്ദ്ര പണ്ഡിറ്റ് പറഞ്ഞു. ആപ്പിലൂടെ നേരിട്ട് ഇൻഷുറൻസ് എടുക്കാമെന്നതിനാൽ ഇടയിലുള്ള ഏജന്റുമാരുടെ സേവനത്തിലും ആശ്രയിക്കേണ്ടതില്ല. ഗൂഗ്ൾ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

https://play.google.com/store/apps/details?id=com.navi.insurance

ആപ്പിലൂടെ ഹെൽപ്പ്ലൈനിൽ വിളിച്ച് ക്ലെയിമുകൾ സമർപ്പിക്കാം. ഇൻ-പേഷ്യന്റ് ആശുപത്രിവാസം, ആശുപത്രിവാസത്തിനു മുൻപും പിൻപമുള്ള ചെലവുകൾ, കോവിഡ്19 ആശുപത്രിവാസം, റോഡ് ആംബുലൻസ് കവർ, വെക്റ്റർ-ബോൺ രോഗം, പ്രസവ-നവജാതശിശു കവർ തുടങ്ങി 20-ലേറെ ആനുകൂല്യങ്ങൾക്ക് കവറേജ് ലഭ്യമാണ്.

ഇൻഷുർ ചെയ്ത തുകയുടെ പരമാവധിക്കുള്ളിൽ നിന്ന് ഒരു വർഷം എത്ര ക്ലെയിം വേണമെങ്കിലും ചെയ്യാം. കമ്പനിയുടെ സേവനം ലഭ്യമല്ലാത്ത ആശുപത്രികളിലെ സേവനങ്ങൾക്കും പൂർണ രേഖകളുണ്ടെങ്കിൽ 4 മണിക്കൂറിൽ ക്ലെയിമുകൾ സെറ്റ്ൽ ചെയ്യുമെന്നും കമ്പനിയുടെ വാർത്താക്കുറിപ്പിൽ പറഞ്ഞു. ജീവിതകാലം മുഴുവൻ പരിശോധന ഇല്ലാതെ ഓൺലൈനായിത്തന്നെ പുതുക്കാനും ഓപ്ഷനുണ്ട്. ഡെങ്കിപ്പനി, മലമ്പനി, സ്വൈൻ ഫ്ളു എന്നിവയ്ക്ക് അടിസ്ഥാന ഇൻഷുറൻസ് തുകയിൽ ബാധിക്കാതെ അധികമായി 20,000 രൂപയുടെ എക്സ്ട്രാ കെയർ കവറെടുക്കാനും സൗകര്യമുണ്ട്.

Download link: https://play.google.com/store/apps/details?id=com.navi.insurance

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP