Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കൊറോണിൽ' കോവിഡ് വൈറസിനെ പ്രതിരോധിക്കുമെന്ന് പതഞ്ജലി; ക്ലിനിക്കൽ ട്രയലും നടപടിക്രമങ്ങളും വിശദീകരിക്കാമോ എന്ന് ഐഎംഎ; ലോകാരോഗ്യ സംഘടനയുടെ 'അംഗീകാരവും' കള്ളം; പ്രോത്സാഹിപ്പിച്ച ആരോഗ്യമന്ത്രി രാജ്യത്തോട് വിശദീകരിക്കണമെന്നും ഐഎംഎ

'കൊറോണിൽ' കോവിഡ് വൈറസിനെ പ്രതിരോധിക്കുമെന്ന് പതഞ്ജലി; ക്ലിനിക്കൽ ട്രയലും നടപടിക്രമങ്ങളും വിശദീകരിക്കാമോ എന്ന് ഐഎംഎ; ലോകാരോഗ്യ സംഘടനയുടെ 'അംഗീകാരവും' കള്ളം; പ്രോത്സാഹിപ്പിച്ച ആരോഗ്യമന്ത്രി രാജ്യത്തോട് വിശദീകരിക്കണമെന്നും ഐഎംഎ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുമെന്ന അവകാശവാദം ഉന്നയിച്ച് കൊറോണിൽ എന്ന ആയുർവേദ ഉൽപ്പന്നം ഇറക്കിയ പതഞ്ജലിയുടെ നടപടിയിൽ ഞെട്ടൽ രേഖപ്പെടുത്തി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്ന് 'കള്ളം' പറഞ്ഞ് അശാസ്ത്രീയമായ ഉത്പന്നം പുറത്തിറക്കുന്നതിന് പ്രോത്സാഹനം നൽകിയ ആരോഗ്യമന്ത്രി ഹർഷ വർധൻ രാജ്യത്തോട് വിശീദകരണം നൽകണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.

കോവിഡ് ചികിത്സയ്ക്കായി ഏതെങ്കിലും പരമ്പരാഗത മരുന്നിന്റെ ഫലപ്രാപ്തി അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പ്രതികരണം.

വെള്ളിയാഴ്ച പതഞ്ജലിയുടെ കൊറോണിൽ ആരോഗ്യ മന്ത്രി ഹർഷ വർധന്റേയും മറ്റൊരു കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടേയും സാന്നിധ്യത്തിലാണ് അവതരിപ്പിച്ചത്. മരുന്നിന് സർട്ടിഫിക്കറ്റ് ഓഫ് ഫാർമസ്യൂട്ടിക്കൽ പ്രോഡക്ടിന്റെയും
ലോകാരോഗ്യ സംഘടനയുടേയും ജിഎംപിയുടേയും സാക്ഷ്യപത്രമുണ്ടെന്ന വലിയ സ്‌ക്രീനും മരുന്നിന്റെ അവതരണ ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ ഏതെങ്കിലും മരുന്നിന്റെ ഫലപ്രാപ്തി അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് വിശദീകരിച്ചുകൊണ്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തി.

ഇത്തരത്തിൽ നിഗൂഢമായതും വ്യാജ അവകാശവാദങ്ങളുള്ളതുമായ മരുന്നിന് പ്രോത്സാഹനം നൽകിയത് രാജ്യത്തെ ആരോഗ്യ മന്ത്രി ആയതിനാൽ രാജ്യത്തോട് മന്ത്രി വിശദീകരണം നൽകണമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആവശ്യം.

'രാജ്യത്തെ ആരോഗ്യമന്ത്രി എന്ന നിലയിൽ, വ്യാജമായി കെട്ടിച്ചമച്ച അത്തരം അശാസ്ത്രീയമായ ഉൽപ്പന്നം രാജ്യത്തെ ജനങ്ങൾക്ക് വിട്ടുകൊടുക്കുന്നത് എത്രത്തോളം ന്യായമാണ്. കൊറോണയെ പ്രതിരോധിക്കുമെന്ന അവകാശപ്പെടുന്ന ഈ ഉത്പ്പന്നത്തിന്റെ ക്ലിനിക്കൽ ട്രയലും മറ്റും നടപടിക്രമങ്ങളും വിശദീകരിക്കാൻ സാധിക്കുമോ' - ഐ.എം.എ പ്രസ്താവനയിൽ ചോദിച്ചു.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ മെഡിക്കൽ കമ്മീഷന് കത്തെഴുതുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP