Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോന്നി ഗവ. മെഡിക്കൽ കോളേജിലെ താൽക്കാലികമായി നിയമിച്ച സെക്യൂരിറ്റിക്കാർ വഴിയാധാരം; നിയമനം അട്ടിമറിച്ചതിന് പിന്നിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എംഎൽഎയെന്ന് ആക്ഷേപം; ആരോപണത്തിന് പിന്നിൽ മെഡിക്കൽ കോളേജിനെ തകർക്കാനുള്ള ഗൂഢശ്രമമെന്ന് എംഎൽഎയും

കോന്നി ഗവ. മെഡിക്കൽ കോളേജിലെ താൽക്കാലികമായി നിയമിച്ച സെക്യൂരിറ്റിക്കാർ  വഴിയാധാരം; നിയമനം അട്ടിമറിച്ചതിന് പിന്നിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എംഎൽഎയെന്ന് ആക്ഷേപം; ആരോപണത്തിന് പിന്നിൽ മെഡിക്കൽ കോളേജിനെ തകർക്കാനുള്ള ഗൂഢശ്രമമെന്ന് എംഎൽഎയും

മറുനാടൻ മലയാളി ബ്യൂറോ

കോന്നി: കോന്നി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി നിയമനം സ്ഥലം എംഎൽഎയുടെ നേതൃത്വത്തിൽ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി വിമുക്ത ഭടന്മാരുൾപ്പടെയുള്ളവരുടെ ആരോപണം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിമുക്തഭടന്മാരുടെ ഉന്നമനവും തൊഴിൽ സുരക്ഷയും ലക്ഷ്യം വച്ചാണ് കേരള എക്സ് സർവീസ് മാൻ റിഹാബിലിറ്റേഷൻ കോർപ്പറേഷൻ അഥവ കെക്സോൺ ആരംഭിച്ചത്. തുടർന്ന് സർക്കാർ സ്ഥാപനങ്ങളിലുൾപ്പടെ സെക്യൂരിറ്റി ജോലി ചെയ്ത് വരുന്നത് ഈ സ്ഥാപനത്തിന്റെ കീഴിലെ വിമുക്തഭടന്മാരാണ്.

ഇങ്ങനെയാണ് കെക്സോണിന്റെ കീഴിലെ വിമുക്തഭടന്മാർ സെക്യൂരിറ്റി ജോലിക്കായി കോന്നി മെഡിക്കൽ കോളേജിൽ എത്തുന്നത്. 10വിമുക്ത ഭടന്മാർ കോന്നി ഫെബ്രുവരി 15 ന് മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിച്ചത്. അന്നു ഉച്ചയോടെ സ്ഥലം എംഎൽഎയായ ജനീഷ് കുമാർ സ്ഥലത്ത് എത്തുകയും പ്രിന്സിപ്പാൾ ഓഫിസിൽ പോകുകയും ഏകദേശം അരമണിക്കൂറോളം കൂടിക്കാഴ്‌ച്ച നടത്തുകയും ചെയ്തുവത്രെ.തുടർന്ന് പുറത്ത് വന്ന എംഎൽഎ സെക്യൂരിറ്റി ജീവനക്കാരോട് വളരെ മോശമായി പെരുമാറിയതായും നിങ്ങൾ ആരാണ് ? എന്തിനിവിടെ വന്നു ? മടങ്ങി പൊക്കോണം ... ഇല്ലെങ്കിൽ പൊലീസിനെ വിളിക്കും..... ഞാൻ നാളെ വരുമ്പോൾ ഒറ്റ ഒരുത്തനെയും ഇവിടെ കണ്ട് പോകരുത് ... എന്നിങ്ങനെ അപമാനിച്ചതായും ജീവനക്കാർ പറയുന്നു.

സംഭവത്തിന് ശേഷം കെക്സോണുമായി ബന്ധപ്പെട്ടപ്പോൾ ജോലിയിൽ തുടരാനാണ് ഇവർക്ക് നിർദ്ദേശം ലഭിച്ചത്. എന്നാൽ എംഎൽഎയുടെ തുടർ ഇടപെടൽ മൂലം കെക്സോൺ അധികൃതർ തന്നെ ഫെബ്രുവരി 16 മുതൽ ജോലിയിൽ നിന്നും മാറി നിൽക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. സെക്യൂരിറ്റി ജീവനക്കാർക്ക് നൽകാൻ ഫണ്ടില്ലെന്നാണ് ഇവർക്ക് ലഭിച്ച വിശദീകരണം.എന്നാൽ ഇഷ്ടക്കാരെ തിരുകികയറ്റാൻ വേണ്ടി മനപ്പൂർപ്പം എംഎൽഎ ഇടപെട്ട് തങ്ങളെ ഒഴിവാക്കിയതാണെന്നാണ് ജീവനക്കാർ പറയുന്നത്.

സംഭവം വിവാദമായതോടെ വിഷയത്തിൽ വിശദീകരണവുമായി അഡ്വ.കെ.യു.ജനീഷ് കുമാർ എംഎൽഎ രംഗത്തെത്തി.ഗവൺമെന്റ് മെഡിക്കൽ കോളേജിനെ തകർക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമിക്കുന്നതായി എംഎ‍ൽഎ പറഞ്ഞു. വളഞ്ഞ വഴിയിലൂടെ പിൻവാതിൽ നിയമനം നടത്താൻ ഇവർ ശ്രമിക്കുകയാണ്.

മെഡിക്കൽ കോളേജിലെ എല്ലാ നിയമനങ്ങളും പി.എസ്.സി വഴിയാണ് നടത്തുന്നത്. ഏതെങ്കിലും തസ്തികയിൽ താല്കാലിക നിയമനം ആവശ്യമായി വന്നാൽ അത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയാണ് നടത്തുക. മെഡിക്കൽ കോളേജിൽ എംഎ‍ൽഎയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇതു സംബന്ധിച്ച് കൃത്യമായ തീരുമാനം എടുത്തിട്ടുണ്ടെന്നും എംഎൽഎ വ്യക്തമാക്കി.

സെക്യൂരിറ്റി നിയമനം നടത്താൻ ആരുമായും കരാർ വച്ചിട്ടില്ല എന്നിരിക്കെ ഒരു സംഘം ആളുകൾ സെക്യൂരിറ്റി ക്കാരാണെന്നു പറഞ്ഞ് മെഡിക്കൽ കോളേജിലെത്തി സ്വയം ജോലി ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായി.ഒരു വഴിക്ക് പി.എസ്.സി നിയമനത്തിനായി വാദിക്കുകയും, മറുവഴിക്കു കൂടി താല്ക്കാലിക നിയമനത്തിനായി ശ്രമിക്കുകയുമാണ്.മെഡിക്കൽ കോളേജ് നിർമ്മാണം പൂർത്തീകരിച്ച് ഒ.പി, ഐ.പി എന്നിവ പ്രവർത്തനം ആരംഭിച്ചു.218 കോടിയുടെ രണ്ടാം ഘട്ട നിർമ്മാണം ഫെബ്രുവരി 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുകയാണ്.മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു പോകുന്നതിൽ ചിലർക്ക് അസ്വസ്തതകളുണ്ട്.ഇതിനാലാണ് മെഡിക്കൽ കോളേജിലെത്തി കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും എംഎൽഎ ആരോപിച്ചു.

മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമങ്ങൾക്ക് തടസ്സം സൃഷ്ടിക്കാൻ പരമാവധി ശ്രമിച്ചവർ മോഹഭംഗം കൊണ്ട് മെഡിക്കൽ കോളേജിൽ വിവാദങ്ങൾ ഉണ്ടാക്കാൻ കഴിയുമോ എന്ന പരിശ്രമമാണ് നടത്തുന്നത്.

ഏത് കുൽസിത ശ്രമങ്ങൾ നടത്തിയാലും കോന്നിയിലെ വികസന പ്രവർത്തനങ്ങളെ തടഞ്ഞു നിർത്താൻ കഴിയില്ല എന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്നും എംഎ‍ൽഎ വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP