Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓരോ ദിവസവും ഓരോ കള്ളമാണ് പറയുന്നത്; രേഖാമൂലം ഉള്ള കാര്യം പോലും നിഷേധിക്കുകയാണ്; ഫിഷറീസ് നയം മന്ത്രിക്ക് അറിയില്ലേ? നടക്കില്ലെങ്കിൽ മുൻപേ പറയാമായിരുന്നില്ലേ? എത്രമാത്രം മുതൽമുടക്ക് ഉണ്ടെന്ന് അറിയാതെയാണോ കാര്യങ്ങൾ നീക്കിയത്? മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ഇഎംസിസി പ്രസിഡന്റ് ഷിജു എം.വർഗീസ്

ഓരോ ദിവസവും ഓരോ കള്ളമാണ് പറയുന്നത്; രേഖാമൂലം ഉള്ള കാര്യം പോലും നിഷേധിക്കുകയാണ്; ഫിഷറീസ് നയം മന്ത്രിക്ക് അറിയില്ലേ? നടക്കില്ലെങ്കിൽ മുൻപേ പറയാമായിരുന്നില്ലേ? എത്രമാത്രം മുതൽമുടക്ക് ഉണ്ടെന്ന് അറിയാതെയാണോ കാര്യങ്ങൾ നീക്കിയത്? മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി ഇഎംസിസി പ്രസിഡന്റ് ഷിജു എം.വർഗീസ്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്‌ഐഎൻസി) ഒപ്പുവച്ച ധാരണാപത്രം സർക്കാർ റദ്ദാക്കിയിരിക്കുകയാണ്. കോർപ്പറേഷൻ എംഡി എൻ.പ്രശാന്ത് ഒപ്പിട്ട കരാർ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് റദ്ദാക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെ ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ ഇഎംസിസി പ്രസിഡന്റ് ഷിജു എം.വർഗീസ് രംഗത്തെത്തി.

മന്ത്രി തുടർച്ചയായി കള്ളം പറയുന്നുവെന്നാണ് ഷിജുവിന്റെ ആരോപണം. ഇനിയെങ്ങനെയാണ് തുറന്നു പറയാതിരിക്കുക? ഓരോ ദിവസവും ഓരോ കള്ളമാണ് പറയുന്നത്. രേഖാമൂലം ഉള്ള കാര്യംപോലും നിഷേധിക്കുകയാണ് ഷിജു തുറന്നടിച്ചു. അധികാരികളെ വിശ്വസിച്ചാണ് കമ്പനി മുതൽമുടക്കാൻ തുനിഞ്ഞത്. ഫിഷറീസ് നയം മന്ത്രിക്ക് അറിയില്ലേ. നടക്കില്ലെങ്കിൽ മുൻപേ പറയാമായിരുന്നില്ലേ? എത്രമാത്രം മുതൽമുടക്ക് ഉണ്ടെന്ന് അറിയാതെയാണോ കാര്യങ്ങൾ നീക്കിയത്?

നയമില്ലെങ്കിൽ എന്തിനാണ് പ്രിൻസിപ്പൽ സെക്രട്ടറി വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകിയത്. ആഴക്കടലിലുള്ള മത്സ്യം മുഴുവൻ പെറുക്കി കൊണ്ടുപോകുന്ന കുത്തകയല്ല ഇഎംസിസി. കേരളത്തിൽ ഈ പദ്ധതി എത്തിക്കാൻ രണ്ടുവർഷം പ്രയത്‌നിച്ചു. ഒരു മാസം കഷ്ടപ്പെട്ടാൽ ഈ പദ്ധതി മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കാമായിരുന്നു എന്നും ഷിജു വർഗീസ് പറഞ്ഞു.

2,950 കോടി രൂപയ്ക്ക് ആഴക്കടൽ മത്സ്യബന്ധനത്തിനായി 400 യാനങ്ങളും മത്സ്യബന്ധന കപ്പലുകളും നിർമ്മിക്കാനായിരുന്നു കരാർ. എന്നാൽ കരാറിനെതിരേ വലിയ ആക്ഷേപങ്ങൾ പ്രതിപക്ഷ നേതാവ് ഉയർത്തിയതോടെ സർക്കാർ സമ്മർദ്ദത്തിലായി. ഇടത് നയത്തിന് വിരുദ്ധമായ നടപടിയെന്ന വിമർശനം കൂടി ഉയർന്നതോടെയാണ് കരാർ റദ്ദാക്കാൻ സർക്കാർ നിർബന്ധിതരായത്.

കരാർ റദ്ദാക്കിയതിന് പുറമേ കരാറിലേക്കെത്തിയ സാഹചര്യം അന്വേഷിക്കാനും സർക്കാർ തീരുമാനിച്ചു. ആഭ്യന്തര അഡീഷണൽ സെക്രട്ടറി ടി.കെ.ജോസിനാണ് അന്വേഷണ ചുമതല. ഈ റിപ്പോർട്ട് ലഭിച്ച ശേഷം സർക്കാർ തുടർ നടപടി ആലോചിക്കും.

ഞായറാഴ്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയനിലേക്കുകൂടി എത്തിയതോടെയാണ് സർക്കാരിന്റെ നിലപാട് മാറ്റം. ഇ.എം.സി.സി. മേധാവി അമേരിക്കക്കാരനായ ഡുവൻ ഇ ഗെരൻസർ, മേഴ്‌സിക്കുട്ടിയമ്മയോടൊപ്പം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടുവെന്നാണ് പ്രതിപക്ഷനേതാവ് ആരോപിച്ചത്. ഇ.എം.സി.സി.യുടെ പ്രസിഡന്റും മലയാളിയുമായ ഷിജുവർഗീസ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു.

മന്ത്രിമാരെ വ്യവസായനിർദ്ദേശങ്ങളുമായി ആരെങ്കിലും വന്ന് കണ്ടിരിക്കും അതിൽ പ്രത്യേകിച്ച കാര്യമില്ലെന്നുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആരോപണങ്ങളെ തള്ളിക്കൊണ്ട് പറഞ്ഞത്. ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി 400 ആഴക്കടൽ മത്സ്യബന്ധന ട്രോളറുകൾ ഉണ്ടാക്കാൻ ഒപ്പിട്ട ധാരണാപത്രം സർക്കാരോ, കോർപ്പറേഷനോ പുറത്തുവിട്ടിട്ടില്ല.

ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ സർക്കാരിനെതിരെ വീണ്ടും രേഖ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് ഇന്നും രംഗത്തെത്തിയിരുന്നു. കൊച്ചിയിൽ നടന്ന നിക്ഷേപസംഗം അസെന്റിന് മുൻപേ അമേരിക്കൻ കമ്പനി ഇം.എം.സി.സിയുമായി സർക്കാർ ബന്ധപ്പെട്ടുവെന്നതിന്റെ രേഖയാണ് പുറത്തുവിട്ടത്. ധാരണാപത്രം റദ്ദാക്കാനുള്ള നീക്കം സർക്കാരിന്റെ കുറ്റസമ്മതമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥന് മിനിമം വിവരം വേണമെന്ന് പറഞ്ഞ് കെഎസ്‌ഐഎൻസി ംഡി എൻ.പ്രശാന്തിനെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പരോക്ഷമായി വിമർശിച്ചു.

ഐഎഎസുകാരായതുകൊണ്ട് മാത്രം വിവരമുണ്ടാവില്ല. ഒരു ട്രോളർ നിർമ്മിക്കാൻ 8 മാസമെടുക്കാം എന്നിരിക്കെ 400 ട്രോളർ ഉണ്ടാക്കാൻ ബോധമുള്ള ആരെങ്കിലും കരാറുണ്ടാക്കുമോയെന്നും മന്ത്രി ചോദിച്ചു. തിണ്ണമിടുക്കുള്ളവർ വെള്ളയിലുണ്ട്. അതിനേക്കാൾ കൂടുതൽ ആളുകൾ താനൂരുമുണ്ട്. പക്ഷേ ഇവരെ അകത്തു കയറ്റാതിരിക്കാനാണ് ഹാർബറുകൾക്ക് സുരക്ഷ ഒരുക്കുന്നതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP