Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അശ്ലീല വീഡിയോ കോളിൽ കുടുക്കി പണം തട്ടാൻ നീക്കം; ലക്ഷ്യമിട്ടത് എംപിമാരും എംഎ‍ൽഎമാരുമടക്കം 'ഉന്നതരെ'; സ്ത്രീകളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളിലൂടെ കെണിയൊരുക്കിയ സംഘം മുംബൈയിൽ പിടിയിൽ

അശ്ലീല വീഡിയോ കോളിൽ കുടുക്കി പണം തട്ടാൻ നീക്കം; ലക്ഷ്യമിട്ടത് എംപിമാരും എംഎ‍ൽഎമാരുമടക്കം 'ഉന്നതരെ'; സ്ത്രീകളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളിലൂടെ കെണിയൊരുക്കിയ സംഘം മുംബൈയിൽ പിടിയിൽ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: അശ്ലീല വീഡിയോ കോളിൽ കുടുക്കി പണം തട്ടാൻ ലക്ഷ്യമിട്ട സംഘം പിടിയിൽ. രാജസ്ഥാൻ, ഹരിയാണ, ഉത്തർപ്രദേശ് സ്വദേശികളായ മൂന്നു പേരെയാണ് മുംബൈ പൊലീസ് പിടികൂടിയത്.

ജനപ്രതിനിധികൾക്ക് പുറമേ ഉന്നത ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും മറ്റ് ഉന്നതരെയും സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കി പണം തട്ടാൻ ഇവർ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് പറഞ്ഞു. സമൂഹത്തിലെ പല ഉന്നതരും ഇവരുടെ കെണിയിൽപ്പെട്ടതായും പൊലീസ് സംശയിക്കുന്നു.

സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചായിരുന്നു ഇവർ കെണിയൊരുക്കിയിരുന്നത്. 171 വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകളും നാല് ടെലഗ്രാം ചാനലുകളും പ്രതികൾക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

54 മൊബൈൽ ഫോണുകളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളുടെ 58 ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

പണം തട്ടാൻ ലക്ഷ്യമിടുന്ന ആളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിക്കലാണ് ആദ്യഘട്ടം. ഇവരുമായി നിരന്തരം ചാറ്റ് ചെയ്ത ശേഷം സംസാരം വീഡിയോ കോളിലേക്ക് വഴി മാറും.

പിന്നാലെ വാട്സാപ്പ് നമ്പർ കരസ്ഥമാക്കുകയും അശ്ലീലവീഡിയോ കോൾ ആരംഭിക്കുകയും ചെയ്യും. ഇതെല്ലാം മറ്റൊരു ആപ്ലിക്കേഷൻ ഉപയോഗിച്ച് റെക്കോഡ് ചെയ്യും. ഈ വീഡിയോ ദൃശ്യങ്ങൾ കാണിച്ചാണ് ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നത്.

ആദ്യം ചെറിയ തുക ആവശ്യപ്പെടുന്ന സംഘം ഇത് ലഭിക്കുന്നതോടെ വലിയ തുകയാണ് ചോദിച്ചിരുന്നത്. ഇത്തരത്തിൽ പണം നഷ്ടമായ ഒരാൾ പരാതി നൽകിയതോടെയാണ് മുംബൈ പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP