Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ആദ്യം എഴുതിയത് ബാങ്ക് ടെസ്റ്റ്; ഐടി കമ്പനിയിൽ ജോലിക്കെത്തിയത് പ്രണയം സാക്ഷാത്കരിക്കാൻ; നിലപാടുകൾ വിഷയാധിഷ്ഠിതം; സംഘപരിവാർ അനുഭാവിയല്ല; ശബരിമല വിഷയത്തിൽ ഇടപെട്ടത് രാഷ്ട്രീയത്തിനപ്പുറം പന്തളം സ്വദേശി ആയതിനാൽ; രാഷ്ട്രീയത്തിനപ്പുറം വ്യക്തി ജീവിതവും തുറന്നു പറഞ്ഞ് ഷൂട്ട് അറ്റ് സൈറ്റിൽ ശ്രീജിത്ത് പണിക്കർ

ആദ്യം എഴുതിയത് ബാങ്ക് ടെസ്റ്റ്; ഐടി കമ്പനിയിൽ ജോലിക്കെത്തിയത് പ്രണയം സാക്ഷാത്കരിക്കാൻ; നിലപാടുകൾ വിഷയാധിഷ്ഠിതം; സംഘപരിവാർ അനുഭാവിയല്ല; ശബരിമല വിഷയത്തിൽ ഇടപെട്ടത് രാഷ്ട്രീയത്തിനപ്പുറം പന്തളം സ്വദേശി ആയതിനാൽ; രാഷ്ട്രീയത്തിനപ്പുറം വ്യക്തി ജീവിതവും തുറന്നു പറഞ്ഞ് ഷൂട്ട് അറ്റ് സൈറ്റിൽ ശ്രീജിത്ത് പണിക്കർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വ്യക്തികളെയോ രാഷ്ട്രീയ പാർട്ടികളൊയൊ അനുസരിച്ചല്ല താൻ നിലപാടുകൾ വ്യക്തമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷൻ ശ്രീജിത്ത് പണിക്കർ. നിഷ്പക്ഷമായി വിഷയത്തെ സമീപിക്കാനാണ് താൻ ശ്രമിക്കാറുള്ളത്. പക്ഷെ അഭിപ്രായം പറയുന്ന വിഷയത്തിന്റെ ദൈർഘ്യം അനുസരിച്ച് തന്നെ ഒരു വശത്തോട് ചേർത്ത് നിർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.മറുനാടൻ മലയാളി ടിവിയുടെ ഷൂട്ട് അറ്റ് സൈറ്റിലാണ് ശ്രീജിത്ത് പണിക്കർ തന്റെ നിലപാടും വ്യക്തിജീവിതവും വിശദീകരിച്ചത്.

നിഷ്പക്ഷത മലയാളികൾക്ക് ശീലമില്ലാത്തതാണ് എന്നാണ് വ്യക്തിപരമായ നിരീക്ഷണം.താൻ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന ആളാണ്. അത് തന്റെ വിശകലനം നോക്കിയാൽ മനസ്സിലാകും.കാരണം ഒരോ വിഷയത്തിന് അനുസരിച്ചാണ് തന്റെ നിലപാട്. അല്ലാതെ പാർട്ടികളോടല്ല. എങ്കിലും തന്റെ നിലപാട് തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ കാരണം താൻ ഇടപെട്ട പലവിഷയങ്ങളും ദീർഘകാലം നീണ്ടുനിന്നും എന്നതിനാലാണ്. ഉദാഹരണം ശബരിമല. അ വിഷയം വന്നോപ്പോൾ താൻ എപ്പോൾ ചാനലുകളിൽ വന്നാലും തനിക്ക് സംസാരിക്കേണ്ടി വരിക ഒരേ നിലപാടാണ്.

അതുകൊണ്ട് മാത്രം താൻ ഒരേ പക്ഷക്കാരനാണെന്ന് പറയാൻ പാടില്ല.കാരണം പെട്രോൾ വിലവർധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ ബിജെപിക്കെതിരെ കർശനമായി സംസാരിച്ചിട്ടുമുണ്ട്. വിലവർധനവ് ബിജെപിയും ഓയിൽ കമ്പനികളും തമ്മിലുള്ള ഒത്തുകളിയാണെന്ന് വരെ താൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷെ അത്തരം ചർച്ചകൾ ഒരു ദിവസം മാത്രം നടക്കുന്നവയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആരാണ് ശ്രീജിത്ത് പണിക്കർ എന്ന ആദ്യ ചോദ്യത്തിന് ലളിതവും എന്നാൽ വിശദവുമായ മറുപടിയായിരുന്നു അദ്ദേഹത്തിന്.അയപ്പന്റെ അയൽക്കാരനായ പന്തളം സ്വദേശിയാണ് താൻ. അതുകൊണ്ടാണ് ശബരിമല വിഷയത്തിൽ വളരെ ശക്തമായി വിഷയങ്ങൾ അവതരിപ്പിച്ച് വാദിക്കാൻ സാധിച്ചത്.ഫിസിക്‌സ് ബിരുദാനന്തര ബിരുദത്തിന് ശേഷം ഇപ്പോൾ ടെക്‌നോപാർക്കിൽ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നവെന്നും അദ്ദേഹം പ്രതികരിച്ചു.

കുടുംബപരമായോ വ്യക്തിപരമായോ ഒരു രാഷ്ട്രീയ പശ്ചാത്തലവും ഇല്ലാത്ത ആളാണ് താൻ. കലാലയ രാഷ്ട്രീയത്തിൽ പോലും താൻ ഭാഗമായിരുന്നില്ല. രാഷ്ട്രീയത്തിൽ തന്റെ ആകെയുള്ള പരിചയം ബിരുദ കാലയളവിൽ ബാലറ്റ് പേപ്പറിൽ പേരുവരുന്നത് കാണുവാനുള്ള താൽപ്പര്യം കൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. സ്വന്തം വോട്ടുപോലും സുഹൃത്തിന് കൊടുത്ത തനിക്ക് ലഭിച്ചത് പൂജ്യം വോട്ടാണെന്നും ശ്രീജിത്ത് പറഞ്ഞു.

പിന്നെ എങ്ങിനെ ഇത്ര നന്നായി സംസാരിക്കാൻ കഴിയുന്ന എന്ന ചോദ്യത്തിന് ശ്രീജിത്ത് പറഞ്ഞത് ഇങ്ങനെ; പ്രസംഗ മത്സരത്തിലെ അനുഭവസമ്പത്താണ് തനിക്ക് സംസാരിക്കാനുള്ള ധൈര്യം പകർന്നത്. വിദ്യാഭ്യാസ കാലത്ത് തനിക്ക് ഉണ്ടായ ഒരനുഭവമാണ് തന്നെ മാറ്റിമറിച്ചത്. ചെറിയ ക്ലാസിലൊക്കെ പ്രസംഗ മത്സരത്തിന് വിഷയം മുൻകൂട്ടി തരുമായിരുന്നു എന്നാൽ വലിയ ക്ലാസിലേക്കെത്തുമ്പോൾ രീതി മാറി.അപ്പപ്പോഴാണ് വിഷയം തരുന്നത്. അങ്ങിനെ ഒരിക്കൽ തനിക്ക് വിഷയം കിട്ടി.താൻ കേട്ടിട്ടുപോലുമില്ലാത്ത വിഷയം. സ്റ്റേജിൽ നിന്ന് താൻ ശരിക്കും വിയർത്തു. ഒന്നും പറയാനും പറ്റിയില്ല. അന്നത്തോടെ പ്രസംഗം വിടാൻ നിന്ന തന്നെ ചേട്ടനാണ് പ്രോത്സാഹിപ്പിച്ച് വീണ്ടും ഈ രംഗത്തേക്ക് എത്തിച്ചത്. തുടർന്ന് താൻ ആരംഭിച്ച വായനകളാണ് ഇന്ന് കാണുന്ന പ്രാസംഗകനിലേക്ക് തന്നെ എത്തിച്ചത്.

പഠിച്ചത് ഫിസിക്‌സ് ബിരുദാനന്തര ബിരുദമാണെന്ന് പറഞ്ഞല്ലോ.പക്ഷെ ജോലിക്ക് ആദ്യമായി അപേക്ഷിക്കുന്നതും പരീക്ഷ എഴുതുന്നതും ബാങ്ക് ജോലിക്കാണ്. ഈ കാലയളവിൽ താൻ ബ്ലോഗുകൾ എഴുതാറുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട ഒരു ഐടി കമ്പനി ഉടമ തന്നോട് കമ്പനിയിൽ ജോലി ചെയ്യാൻ താൽപ്പര്യമുണ്ടോ എന്ന ചോദിച്ചു. ആ ജോലിയാണ് ആദ്യമായി തെരഞ്ഞെടുത്തതെന്നും ശ്രീജിത്ത് പറഞ്ഞു.പ്രണയിച്ച പെൺകുട്ടിക്ക് വിവാഹപ്രായമായതോടെ തനിക്കും ഒരു ജോലി എന്നത് അത്യാവശ്യ ഘടകമായി വന്നു.അങ്ങിനെയാണ് ജോലി തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

2005 മുതൽ സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് ഞാനും എന്റെ നാലു സുഹൃത്തുക്കളും ചേർന്ന് ഒരു റിസർച്ച് ചെയ്യുന്നുണ്ട്. പ്രത്യേക ഉദ്ദേശത്തോടെയല്ല. അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്നറിയണം എന്ന് ലക്ഷ്യം വച്ച്.ഇതിനെ പിന്നീട് മിഷൻ നേതാജി എന്നപേരിൽ നോൺ പ്രോഫിറ്റ് ട്രസ്റ്റായി രജിസ്റ്റർ ചെയ്്തു.വിവാരാവകാശ നിയമപ്രകാരം നടത്തിയ പോരാട്ടത്തിലൂടെ സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചു.

തുടർന്ന് അദ്ദേഹത്തെക്കുറിച്ച് പുറത്ത് വന്ന പല വിവരങ്ങൾ അടക്കം തങ്ങളുടെ റിസർച്ചിനെ അനുബന്ധിച്ചായിരുന്നു.റിസർച്ച് ശ്രദ്ധിക്കപ്പെട്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളെ ഒരു കൂടിക്കാഴ്‌ച്ചക്ക് വിളിച്ചു.സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട രേഖകൾ എല്ലാം തന്നെ പുറത്ത് വിടുന്നത് ഇതിന് ശേഷമാണ്.

സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് ബ്ലോഗിൽ എഴുതിയ ആർട്ടിക്കൾ കണ്ട് ആദ്യമായി ഒരു കോളത്തിന് സാധ്യത തരുന്നത് ഇന്ത്യ ടുഡെയാണ്. പിന്നീട് പലപ്പോഴായി പലവിഷയങ്ങളിൽ ഇന്ത്യ ടുഡേക്ക് വേണ്ടി ലേഖനങ്ങൾ എഴുതി. ഈ ലേഖനങ്ങളുടെ കൂട്ടത്തിലാണ് യാക്കൂബ് മേമനെ തൂക്കിക്കൊല്ലുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് ക്യാപിറ്റൽ പണിഷ്‌മെന്റ് വേണൊ എന്ന തരത്തിൽ ഒരു ലേഖനം എഴുതുന്നത്.

ഇത് ശ്രദ്ധേയിൽപ്പെട്ടതോടെയാണ് ടൈംസ് നൗവിൽ നിന്ന് ആദ്യമായി ഒരു ചർച്ചയ്ക്ക് വിളിക്കുന്നത്.  മലയാളത്തിൽ ആദ്യമായി ചർച്ചയിൽ പങ്കെടുത്തത് മാതൃഭൂമിയിൽ. ടിവി രംഗത്ത് സജീവമാകുന്നത് 2017 മുതൽ. പക്ഷെ ശ്രദ്ധിക്കപ്പെട്ടത് ശബരിമല വിഷയത്തിലാണെന്നും ചാനൽ രംഗത്തേക്ക് എ്ങ്ങിനെ എത്തിയെന്ന ചോദ്യത്തിന് മറുപടിയായി ശ്രീജീത്ത് പണിക്കർ പറഞ്ഞു.

ഒരു മലയാളം മീഡിയത്തിൽ പഠിച്ച ആളെങ്ങിനെ ഇത്ര നന്നായി ഇംഗീഷ് കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യത്തിന് ഉത്തരത്തിനൊപ്പം ചെറിയൊരു നിർദ്ദേശവും കലർന്നതായിരുന്നു മറുപടി.  ഇംഗ്ലീഷിലെ തന്റെ പ്രാവീണ്യത്തിന് കടപ്പെട്ടിരിക്കുന്നത് സ്‌കുളിലെ പ്രഥമദ്ധ്യാപകനായിരുന്ന അബ്ദുൾഖാദർ റാവുത്തർ എന്ന സാറിനോടാണ്. ഇംഗ്ലീഷ് ഭാഷയോടുള്ള തന്റെ സ്‌നേഹത്തിനു അടിത്തറ പാകിയത് അദ്ദേഹമാണ്.ഇതിനുപുറമെ ഇംഗ്ലീഷ് സിനിമകൾ സബ്‌ടൈറ്റിൽ ഇല്ലാതെ കാണുക, ക്രിക്കറ്റ് കമന്ററി കേൾക്കുക എന്നിവയാണ് തന്റെ ഭാഷയെ മെച്ചപ്പെടുത്താൻ താൻ സ്വീകരിക്കുന്ന വഴികളെന്നും അദ്ദേഹം പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP