Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആർഎസ്‌പി ലെനിനിസ്റ്റിൽ പൊട്ടിത്തെറി; കോവൂർ കുഞ്ഞുമോനെ ക്ഷണിതാവ് സ്ഥാനത്ത് നിന്നും പുറത്താക്കി പാർട്ടി നേതൃത്വം; ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ നഷ്ടമാക്കിയെന്ന് ആരോപണം

ആർഎസ്‌പി ലെനിനിസ്റ്റിൽ പൊട്ടിത്തെറി; കോവൂർ കുഞ്ഞുമോനെ ക്ഷണിതാവ് സ്ഥാനത്ത് നിന്നും പുറത്താക്കി പാർട്ടി നേതൃത്വം; ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ നഷ്ടമാക്കിയെന്ന് ആരോപണം

ന്യൂസ് ഡെസ്‌ക്‌

കൊല്ലം: ആർഎസ്‌പി ലെനിനിസ്റ്റിൽ പൊട്ടിത്തെറി. കുന്നത്തൂർ എംഎ‍ൽഎ. കോവൂർ കുഞ്ഞുമോനെ പാർട്ടി ക്ഷണിതാവ് സ്ഥാനത്ത് നിന്ന് പുറത്താക്കി.സംസ്ഥാന സെക്രട്ടറി ബലദേവാണ് തീരുമാനം അറിയിച്ചത്.

കുന്നത്തൂരിൽ കഞ്ഞുമോന് സീറ്റ് നൽകിയാൽ ആർഎസ്‌പി ലെനിനിസ്റ്റ് സ്ഥാനാർത്ഥിയെ നിർത്തുമെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു. കുഞ്ഞുമോൻ പാർട്ടിയെ തകർത്തെന്നാണ് വിമർശനം.

പാർട്ടിക്ക് ലഭിക്കേണ്ട ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ എംഎൽഎ നഷ്ടമാക്കിയെന്നും ബാലദേവ് ആരോപിച്ചു. ആർഎസ്‌പി ലെനിനിസ്റ്റ് പാർട്ടിയുടെ ഏക എംഎൽഎയാണ് കോവൂർ കുഞ്ഞുമോൻ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായിട്ടാണ് കുഞ്ഞുമോൻ മത്സരിച്ചിരുന്നത്. തിരഞ്ഞെടുപ്പിന് ശേഷമാണ് ആർഎസ്‌പി ലെനിനിസ്റ്റ് പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചത്.

അടുത്തകാലത്തായി ബലദേവും കോവൂർ കുഞ്ഞുമോനും തമ്മിലുള്ള തർക്കം രൂക്ഷമാണ്. പാർട്ടിക്ക് ഇടതുമുന്നണി നൽകിയ പി.എസ്.സി. അംഗത്വം കുഞ്ഞുമോൻ പാർട്ടിക്ക് പുറത്തുള്ളയാൾക്ക് നൽകാൻ തീരുമാനിച്ചെന്ന് ബലദേവ് പറയുന്നു. ബലദേവ് പാർട്ടി പരിപാടികൾ തന്നോട് ആലോചിക്കുന്നില്ലെന്നാണ് കുഞ്ഞുമോന്റെ പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP