Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടൈഫോയ്ഡ് ബാധിച്ചതിന് ചികിത്സ മന്ത്രവാദം; അമ്മയുടെ പ്രേതം മകളിൽ കൂടിയെന്ന് അച്ഛൻ; തമിഴ്‌നാട് രാമനാഥപുരം ഉച്ചിപുളി സ്വദേശിനി മന്ത്രവാദിയിൽ നിന്ന് നേരിട്ടത് ക്രൂരമായ മർദനം; പത്തൊൻപതുകാരിക്ക് ദാരുണ അന്ത്യം

ടൈഫോയ്ഡ് ബാധിച്ചതിന് ചികിത്സ മന്ത്രവാദം; അമ്മയുടെ പ്രേതം മകളിൽ കൂടിയെന്ന് അച്ഛൻ; തമിഴ്‌നാട് രാമനാഥപുരം ഉച്ചിപുളി സ്വദേശിനി മന്ത്രവാദിയിൽ നിന്ന് നേരിട്ടത് ക്രൂരമായ മർദനം; പത്തൊൻപതുകാരിക്ക് ദാരുണ അന്ത്യം

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: ടൈഫോയ്ഡ് ബാധിച്ചതിന് മന്ത്രവാദിയുടെ അടുത്ത് ബാധ ഒഴിപ്പിക്കാൻ കൊണ്ടുപോയ പത്തൊൻപത്കാരി കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിലെ രാമനാഥപുരം ഉച്ചിപുളി സ്വദേശിയായ താരണിയാണ് അച്ഛന്റെ അന്ധവിശ്വാസം കാരണം ദാരുണമായി മരിച്ചത്.

കടുത്ത ടൈഫോയ്ഡിനെ തുടർന്ന് അവശനിലയിലായ താരണിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ അച്ഛൻ വീരസെൽവം തയ്യാറായില്ല. രോഗത്തിന് കാരണം ബാധയാണെന്ന് ഉറച്ചുവിശ്വസിച്ച വീരസെൽവം മകളെ ഒരു മന്ത്രവാദിയുടെ അടുത്തെത്തിക്കുകയായിരുന്നു.

ഒൻപത് വർഷം മുൻപ് മരിച്ച അമ്മയുടെ ബാധ മകളിൽ കയറി എന്നായിരുന്നു സെൽവത്തിറെ വിശ്വാസം. താരണി ഇടയ്ക്കിടെ അമ്മയെ സംസ്‌കരിച്ച സ്ഥലം സന്ദർശിക്കാറുണ്ടായിരുന്നു. ഏറ്റവും ഒടുവിലായി സന്ദർശിച്ചതിനുശേഷമാണ് ടൈഫോയ്ഡ് പിടികൂടിയത്.

ഇതിനെ തുടർന്നാണ് തന്റെ ഭാര്യയുടെ പ്രേതം മകളിൽ കയറിയതാണെന്ന് സെൽവം വിശ്വസിച്ചത്. ഇതു കാരണം മകൾക്ക് യാതൊരുവിധ ചികിത്സയും നൽകിയിരുന്നില്ല.

ബാധ ഒഴിപ്പിക്കാൻ കൊണ്ടുപോയ മന്ത്രവാദിയിൽ നിന്ന് ചൂരലടിയും പുകയ്ക്കലും അടക്കം ക്രൂരമായ മർദനമാണ് താരണിക്ക് നേരിടേണ്ടിവന്നത്.

അവശായി തളർന്നു വീണതിനെ തുടർന്നാണ് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. താരണി മരിച്ചതിനെ തുടർന്ന് പൊലീസ് അച്ഛൻ സെൽവത്തെയും മന്ത്രാവാദിയെയും മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP