Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പി കെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വേങ്ങര സീറ്റ് ഒഴിയാൻ തയ്യാറെന്ന് കെ എൻഎ ഖാദർ; താൻ മൂന്നാം വട്ടം എംഎൽഎ സ്ഥാനത്ത് 5 വർഷം പൂർത്തിയാക്കിയിട്ടില്ലെന്നും ഖാദർ

പി കെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വേങ്ങര സീറ്റ് ഒഴിയാൻ തയ്യാറെന്ന് കെ എൻഎ ഖാദർ; താൻ മൂന്നാം വട്ടം എംഎൽഎ സ്ഥാനത്ത് 5 വർഷം പൂർത്തിയാക്കിയിട്ടില്ലെന്നും ഖാദർ

സ്വന്തം ലേഖകൻ

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി വേങ്ങര സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ മടിയില്ലെന്ന് വേങ്ങര എംഎൽഎ കെ.എൻ എ ഖാദർ. മൽസരിക്കാൻ തന്നെ പാർട്ടി പരിഗണിക്കും എന്നും എവിടെ മൽസരിക്കാനും ഒരുക്കമാണെന്നും കെ.എൻ എ ഖാദർ അഭിപ്രായപ്പെട്ടു. താൻ മൂന്നാം വട്ടം എംഎൽഎ സ്ഥാനത്ത് 5 വർഷം പൂർത്തിയാക്കിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

'പികെ കുഞ്ഞാലിക്കുട്ടി ഞങ്ങളുടെ പ്രമുഖ നേതാവ് ആണ്. അദ്ദേഹം വരുന്നതും മൽസരിക്കുന്നതും എല്ലാം നല്ലത് ആണ്. അദ്ദേഹം പാർലമെന്റിലേക്ക് പോയ സമയത്താണ് ഞാൻ വേങ്ങരയിൽ മത്സരിച്ചത്. അദ്ദേഹം തിരിച്ച് വന്ന് വേങ്ങര തന്നെ മത്സരിക്കുകയാണെങ്കിൽ അദ്ദേഹത്തിന് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ തടസ്സവും ഇല്ല, മടിയുമില്ല. ഞാൻ മുസ്ലിം ലീഗിന്റെ ഏറ്റവും സമുന്നത നേതാവായ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയാണ് വേങ്ങര മണ്ഡലത്തിൽ നിന്ന് മാറുന്നത്. അദ്ദേഹം ഞങ്ങളുടെ നേതാവ് ആണ്. പാർട്ടി നേതൃത്വത്തിനും നേതാക്കന്മാർക്കും ഇത് അറിയാം എന്നും. എന്റെ സേവനം ഏത് മേഖലയിൽ ആണ് വേണ്ടത് എന്ന് അവർ തീരുമാനിക്കട്ടെ'. - ഖാദർ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി സീറ്റ് ഒഴിയുന്ന തന്നെ മറ്റെവിടെ എങ്കിലും പാർട്ടി പരിഗണിക്കും എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. 'പാർട്ടി മൽസരിക്കാൻ പരിഗണിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അക്കാര്യം എന്ത് വേണമെങ്കിലും പാർട്ടിക്ക് തീരുമാനിക്കാം. ലോക്‌സഭ ആണെങ്കിലും നിയമസഭ ആണെങ്കിലും എവിടെ ആണോ പാർട്ടി പറയുന്നത് അവിടെ മത്സരിക്കും.

ഏത് മണ്ഡലം ആണെങ്കിലും സ്വീകാര്യമാണ്. ഇനി മൽസരിക്കേണ്ട എന്ന് ആണ് പാർട്ടി തീരുമാനിക്കുന്നത് എങ്കിൽ അതും അനുസരിക്കും. പാണക്കാട് തങ്ങളുടെ പാർട്ടിയുടെ ശരിയാണ് എന്റെ ശരി. മൂന്ന് വട്ടം എംഎൽഎ ആയവർ വീണ്ടും മൽസരിക്കേണ്ട എന്ന് പാർട്ടി ഇതുവരെ തീരുമാനിച്ചിട്ടില്ല. അങ്ങനെ വന്നാലും അത് തന്നെ ബാധിച്ചേക്കില്ല. കാരണം താൻ വേങ്ങരയിൽ എംഎൽഎ ആയി 5 വർഷം പൂർത്തിയാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വേങ്ങര മണ്ഡലത്തിൽ സമാനത ഇല്ലാത്ത വിധം വികസനം കൊണ്ടുവന്നിട്ടുണ്ടെന്ന് എംഎൽഎ കെ എൻ എ ഖാദർ അവകാശപ്പെടുന്നു. എംഎൽഎ ഫണ്ടും ആസ്തി വികസന ഫണ്ടും മുഴുവൻ ചെലവഴിച്ചു. മുൻപ് വേങ്ങര മണ്ഡലം രൂപീകരിക്കുന്നതിൽ താൻ പങ്ക് വഹിച്ചിട്ടുണ്ട് എന്ന കാര്യവും അദേഹം ഓർമിപ്പിക്കുന്നു. മണ്ഡല പുനർനിർണയ കമ്മിറ്റിയിൽ അംഗം ആയിരുന്ന താൻ ആണ് വെങ്ങരയുടെ അതിർത്തി നിശ്ചയിച്ചതും പേരിട്ടതും മണ്ഡലത്തിന് രൂപം നൽകിയതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP