Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞായറാഴ്ച പകൽ ഞാൻ കണ്ടില്ല, പിറ്റേന്ന് തിങ്കളാഴ്ച ഉച്ചയ്ക്കാണ് കണ്ണു തുറന്നത്.. ഒരു മുതിർന്ന ഡോക്ടർ അടുത്തുവന്നു പറഞ്ഞു, സന്തോഷ്, നിങ്ങളൊരു യുദ്ധം ജയിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ'; സന്തോഷ് ജോർജ്ജ് കുളങ്ങര ആരോഗ്യവാനായി; ഐ.സി.യുവിൽ കിടന്നും എഡിറ്റ് ചെയ്യുന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ ദ്യശ്യങ്ങൾ വൈറൽ

'ഞായറാഴ്ച പകൽ ഞാൻ കണ്ടില്ല, പിറ്റേന്ന് തിങ്കളാഴ്ച ഉച്ചയ്ക്കാണ് കണ്ണു തുറന്നത്.. ഒരു മുതിർന്ന ഡോക്ടർ അടുത്തുവന്നു പറഞ്ഞു, സന്തോഷ്, നിങ്ങളൊരു യുദ്ധം ജയിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ'; സന്തോഷ് ജോർജ്ജ് കുളങ്ങര ആരോഗ്യവാനായി; ഐ.സി.യുവിൽ കിടന്നും എഡിറ്റ് ചെയ്യുന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ ദ്യശ്യങ്ങൾ വൈറൽ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: മലയാളികളെ ലോകം കാണാൻ പഠിപ്പിച്ച സഞ്ചാരിയാണ് സന്തോഷ് ജോർജ്ജ് കുളങ്ങര. ഏഷ്യാനെറ്റിലൂടെ തുടങ്ങിയ സഞ്ചാരം ഇപ്പോൾ സഫാരിയെന്ന അദ്ദേഹത്തിന്റെ സ്വന്തം ചാനലിൽ എത്തി നിൽക്കുകയാണ്. സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരെല്ലാം ഇന്ന് ഈ ചാനലിന്റെ പ്രേക്ഷകരാണ്. കോട്ടയം ജില്ലയിലെ മരങ്ങാട്ടുപ്പള്ളി എന്ന ഒരു ചെറിയ ഗ്രാമത്തിൽ നിന്നും സന്തോഷ് തുടങ്ങിയ യാത്രകൾ രാജ്യാതിർത്തികൾക്ക് അപ്പുറത്തേക്ക് പോയിട്ട് വർഷങ്ങളായി.

അരമണിക്കൂർ നീളുന്ന സഞ്ചാരം പരിപാടി സംപ്രേഷണം ചെയ്തിരുന്നത്. എന്നാൽ ഏറെ വൈകാതെ സഫാരി എന്ന സ്വന്തം ചാനലിലൂടെ സഞ്ചാരം പ്രേക്ഷകർക്ക് മുന്നിലെത്തി. യാത്രകൾ ചിത്രീകരിക്കുകയും സ്വയം അത് എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്യുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചു പോന്നിരുന്നത്. എത് പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം അതിന് മുടക്കം വരുത്തിയിരുന്നില്ല. അസുഖ ബാധിതനായി ആശുപത്രി കിടക്കയിൽ കിടക്കയിൽ കിടക്കുമ്പോഴും തന്റെ പരിപാടി എഡിറ്റ് ചെയ്യുന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സഫാരി ചാനൽ പുറത്തുവിട്ടിരുന്നു. സഞ്ചാരത്തിന്റെ യാത്രാനുഭവങ്ങൾ പങ്കുവെക്കുന്ന ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന പരിപാടിയിലായിരുന്നു അത്.

വാർത്തയും ചിത്രങ്ങളും പിന്നീട് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഒരു മെഡിക്കൽ പരിശോധനയിൽ അദ്ദേത്തിന് പിത്താശയത്തിൽ കല്ല് കണ്ടെത്തിത്. എന്നാൽ തത്ക്കാലം അത് നീക്കം ചെയ്യേണ്ടതില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പിന്നീട് ജനുവരിയിൽ വയറ്റിൽ വീണ്ടും കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ കല്ല് നീക്കം ചെയ്യാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. ഇതേ തുടർന്ന് ആശുപത്രിയിൽ കഴിയേണ്ടി വന്ന സന്തോഷ് ജോർജ്ജ് കുളങ്ങര ഇപ്പോൾ സുഖം പ്രാപിച്ചു ആശുപത്രി വിട്ടു.

അടിയന്തരമായ സാഹചര്യം ഇല്ലെങ്കിലും യാത്രകൾ മുന്നിൽ കണ്ടാണ് സന്തോഷ് ജോർജ്ജ് കുളങ്ങര അടിയന്തര ശസ്ത്രക്രിയക്ക് തയ്യാറായത്. എന്നാൽ, സർജറിയെ തുടർന്നുള്ള ഇടപെടൽ കാരണം അദ്ദേഹത്തിന് കൂടുതൽ ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നു. നിലവിലെ അവസ്ഥയിൽ കല്ല് നീക്കം ചെയ്യേണ്ടതില്ലെങ്കിലും യാത്രകൾക്കിടയിൽ ചികിത്സാസൗകര്യങ്ങൾ കുറഞ്ഞ ഏതെങ്കിലും രാജ്യങ്ങളിൽ വെച്ച് സ്ഥിതി ഗുരുതരമായാൽ ബുദ്ധിമുട്ടാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന പരിപാടിയിലൂടെ സന്തോഷ് ജോർജ് കുളങ്ങര തന്നെയാണ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

''എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. താക്കോൽദ്വാര ശസ്ത്രക്രിയ വഴി പിത്താശയം മുഴുവനായും നീക്കം ചെയ്യുകയായിരുന്നു. രണ്ട് ദിവസത്തിനു ശേഷം ഡിസ്ചാർജ് ചെയ്തു വീട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. കടുത്ത ശ്വാസംമുട്ടലിനെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ശ്വാസം മുട്ടൽ കൂടിയതോടെ മറ്റു പരിശോധനകളും നടത്തി. ഒടുവിൽ ശ്വസിക്കാൻ വെന്റിലേറ്റർ സഹായം ആവശ്യമായി വന്നു.

സി.ടി സ്‌കാനിൽ ന്യൂമോണിയ ഉണ്ടെന്ന് വ്യക്തമായി. വെള്ളിയാഴ്ച അടിയന്തരായി തീർക്കേണ്ട ജോലികൾ ഏറ്റെടുക്കേണ്ടി വന്നത്. എപിസോഡ് മുടങ്ങാതിരിക്കാനായി ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ ലാപ്‌ടോപ്പും ആശുപത്രിയിലേയ്ക്ക് എത്തിച്ചു. തുടർന്ന് രാത്രി വൈകിയിരുന്നും ജോലികൾ തീർക്കുകയായിരുന്നു. എന്നാൽ ഇതിനു പിന്നാലെ വീണ്ടും വേദന കൂടി. ഉറങ്ങിയെഴുന്നേറ്റിട്ടും വേദന മാറാതെ വന്നതോടെ കൂടുതൽ പരിശോധനകൾ നടത്തി.

അപ്പോഴാണ് വയറ്റിൽ ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് രക്തസ്രാവമുണ്ടെന്ന് മനസ്സിലാകുന്നത്. ഇത് നീക്കം ചെയ്യേണ്ടി വരും. ഇതിനിടെ ശ്വാസകോശത്തിലും നീർക്കെട്ടുണ്ടായി. പൾസ് റേറ്റ് ക്രമാതീതമായി താഴ്ന്നു. ഒടുവിൽ രക്തസ്രാവം തടയാനായി രാത്രി പത്ത് മണിയോടെ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. 'ഞായറാഴ്ച പകൽ ഞാൻ കണ്ടില്ല. പിറ്റേന്ന് തിങ്കളാഴ്ച ഉച്ചയ്ക്കാണ് കണ്ണു തുറന്നത്. ആശ്വാസത്തോടെ ഡോക്ടർമാർ ചുറ്റും കൂടി. ഒരു മുതിർന്ന ഡോക്ടർ എന്റെ അടുത്തു വന്നു പറഞ്ഞു. സന്തോഷ്, നിങ്ങളൊരു യുദ്ധം ജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ''

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP