Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ബോട്ടിൽ വൃത്തിയാക്കുന്നതോർത്ത് ഇനി ആരും തല പുണ്ണാക്കേണ്ട; വളരെ എളുപ്പത്തിൽ ബോട്ടിൽ വൃത്തിയാക്കുന്ന വീട്ടമ്മയുടെ വീഡിയോ പങ്കുവെച്ച് വീട്ടമ്മ: ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ബോട്ടിൽ വൃത്തിയാക്കുന്നതോർത്ത് ഇനി ആരും തല പുണ്ണാക്കേണ്ട; വളരെ എളുപ്പത്തിൽ ബോട്ടിൽ വൃത്തിയാക്കുന്ന വീട്ടമ്മയുടെ വീഡിയോ പങ്കുവെച്ച് വീട്ടമ്മ: ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപേക്ഷിച്ചതോടെ പലരും സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ബോട്ടിലുകളാണ് ഉപയോഗിക്കുന്നത്. കുട്ടികൾക്ക് സ്‌കൂളിൽ വെള്ളം കൊടുത്തുവിടാൻ ഇന്ന് ഭൂരിഭാഗം രക്ഷിതാക്കളും സ്‌റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ബോട്ടിലുകളെ ആശ്രയിക്കുന്നു. എന്നാൽ ഇത് എങ്ങനെ വൃത്തിയാക്കാം എന്നത് രക്ഷിതാക്കൾക്ക് വലിയ തലവേദനയാണ്. ബ്രഷ് ഉപയോഗിച്ച് ക്ലീൻ ചെയ്താലും ബോട്ടിലിലെ അഴുക്ക് പൂർണ്ണമായും പോകണമെന്നില്ല. എന്നാൽ ഈ ബോട്ടിലുകൾ എങ്ങനെ പുതുപുത്തൻ ആക്കി എടുക്കാമെന്നതി്‌ന് വീഡിയോ സഹിതം എത്തിയിരിക്കുയാണ് ഒരു വീട്ടമ്മ.

രണ്ട് മക്കളുടെ അമ്മയായ കരോളിൻ മക്കുൽ എന്ന വീട്ടമ്മയാണ് ഈസിയായി വാട്ടർ ബോട്ടിൽ വൃത്തിയാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വാട്ടർ ബോട്ടിലിൽ സ്ഥിരമായി വെള്ളം കുടിക്കുകയും അത് വൃത്തിയായി ക്ലീൻ ചെയ്യാതിരിക്കുകയും ചെയ്യുന്നത് അനാരോഗ്യത്തിന് കാരണമാകാം. എന്നാൽ കരോളിൻ പറയുന്ന രണ്ട് സ്റ്റെപ്പു കൊണ്ട് വാട്ടർ ബോട്ടിൽ അതിവേഗം വൃത്തിയാക്കാം. വലിയ മെനക്കേടും ഇല്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഇതിനായി വെള്ളവും വിനാഗിരിയും മാത്രം മതി.

ആദ്യം ബോട്ടിലിൽ ഒരു കപ്പ് വിനാഗിരി ഒഴിക്കണം. ബാക്കി വെള്ളവും കൂടി ഒഴിച്ച് കുപ്പി നിറയ്ക്കണം. പത്ത് മിനറ്റ് കുപ്പി നന്നായി കുലുക്കിയ ശേഷം പത്ത് മിനറ്റ് വച്ചേക്കണം. പിന്നീട് നോക്കിയാൽ ബോട്ടിലിലെ കറയും അഴുക്കുമെല്ലാം ഇളകി പോയതായി കാണാം. ഈ രീതിയിൽ ക്ലീൻ ചെയ്താൽ മുഴുവൻ ബാക്ടീരിയകളും പോവില്ലെങ്കിലും പുതിയ ലുക്ക് തന്നെ കിട്ടും കരോളിൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP