Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മമ്മൂട്ടി സിനിമയിൽ പിച്ചവെച്ചപ്പോൾ മലയാള സിനിമയിലെ നായകൻ; 40 വർഷം മുമ്പ് മമ്മൂട്ടി ചിത്രത്തിൽ നായകനായ രഘു വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലെത്തി: സപ്ലയറുടെ വേഷത്തിൽ ദൃശ്യത്തിലും മിന്നിച്ച് മേള രഘു

മമ്മൂട്ടി സിനിമയിൽ പിച്ചവെച്ചപ്പോൾ മലയാള സിനിമയിലെ നായകൻ; 40 വർഷം മുമ്പ് മമ്മൂട്ടി ചിത്രത്തിൽ നായകനായ രഘു വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലെത്തി: സപ്ലയറുടെ വേഷത്തിൽ ദൃശ്യത്തിലും മിന്നിച്ച് മേള രഘു

സ്വന്തം ലേഖകൻ

മ്പിച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് ദൃശ്യം 2. സിനിമയിലെ ഓരോ കഥാപാത്രവും ഒന്നിനൊന്ന് മെച്ചമായാണ് അഭിനിച്ചിരിക്കുന്നത്. ഈ സിനിമയിൽ ആളുകൾ ഏറെ ശ്രദ്ധിക്കുന്ന കഥാപാത്രമാണ് സപ്ലയറായി എത്തുന്ന ഉയരമില്ലാത്ത രഘുവിന്റേത്. സിനിമയിലെ പേരു പോലെ യഥാർത്ഥ ജീവിതത്തിലും പേര് രഘു എന്നു തന്നെയാണ്. മാത്രമല്ല രഘുവിന് മലയാള സിനിമയുമായി അഭേദ്യമായ ഒരു ബന്ധവുമുണ്ട്. മെഗാ സ്റ്റാർ മമ്മൂട്ടി മലയാള സിനിമയിൽ പിച്ചവെയ്ക്കുന്ന കാലത്ത് മലയാള സിനിമയിൽ നായകനായി വേഷമിട്ട ആളാണ് രഘു.

40 വർഷം മുമ്പ് കെ. ജി ജോർജ് സംവിധാനം ചെയ്ത 'മേള' എന്ന ചിത്രത്തിലെ നായകനായിരുന്നു ഈ രഘു. മമ്മൂട്ടിയുടെ ആദ്യ കാല ചിത്രങ്ങളിൽ ഒന്നായ മേളയിൽ നായക കഥാപാത്രമായി എത്തിയ രഘു തെന്നിന്ത്യയിലെ പൊക്കം കുറഞ്ഞ ആദ്യ നായകൻ എന്ന റെക്കോർഡും അന്ന് കരസ്ഥമാക്കിയിരുന്നു. മമ്മൂട്ടിക്ക് ആദ്യമായി ലീഡ് റോൾ ലഭിച്ചത് 1980ൽ പുറത്തിറങ്ങിയ മേളയിലാണ്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ ചിത്രങ്ങളിലൊന്നായ മേളയിലാണ് അദ്ദേഹത്തിന് ആദ്യമായി മുഴുനീള സ്‌ക്രീൻസ്‌പേസ് ലഭിക്കുന്നത്.

ശക്തമായ കഥാപശ്ചാത്തലവും പ്രകടനങ്ങളും ഒക്കെ ചേർന്ന് അക്കാലത്തെ ഒരു ന്യൂ വേവ് സിനിമ തന്നെ ആയിരുന്നു മേള. ആ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചയാളാണ് രഘു. മമ്മൂട്ടിക്കൊപ്പം നായകനായ പൊക്കമില്ലാത്ത രഘു അക്കാലത്ത് വലിയ ശ്രദ്ധ പിടിച്ചു പറ്റി. കമൽഹാസന്റെ അപൂർവ്വ സഹോരങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

40 വർഷങ്ങൾക്കു ശേഷം മലയാള സിനിമയിൽ രഘു വീണ്ടും എത്തിയപ്പോൾ അത് കയ്യോടെ പിടിച്ചതും സൈബർ ലോകത്തെ സിനിമാസ്വാദകരാണ്. അപ്രധാനമായി കണ്ട ഒരു റോളിലെത്തിയ രഘുവിന്റെ ഫ്‌ളാഷ് ബാക്ക് അറിഞ്ഞ പ്രേക്ഷകർ പലരും ഞെട്ടലിലാണ്. മേള കൂടാതെ രഘുവിനെ നായകനാക്കി മറ്റൊരു സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP