Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോഹൻലാലിന്റെ ജോർജ്കുട്ടിയെ ഇഷ്ടമായി; കോടതിക്കുള്ളിൽ സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ഉച്ചത്തിൽ ചിരിച്ചുപോയി; ഇതുവരെ കാണാത്തവർ ദൃശ്യം ഒന്നു മുതൽ കാണുക; 'മികച്ച ചിത്രമാണ്. വളരെ മികച്ച ചിത്രം'; ദൃശ്യം 2 വിനെ പിന്തുണച്ച് ഇന്ത്യൻ താരം ആർ അശ്വിൻ

മോഹൻലാലിന്റെ ജോർജ്കുട്ടിയെ ഇഷ്ടമായി; കോടതിക്കുള്ളിൽ സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ഉച്ചത്തിൽ ചിരിച്ചുപോയി; ഇതുവരെ കാണാത്തവർ ദൃശ്യം ഒന്നു മുതൽ കാണുക; 'മികച്ച ചിത്രമാണ്. വളരെ മികച്ച ചിത്രം'; ദൃശ്യം 2 വിനെ പിന്തുണച്ച് ഇന്ത്യൻ താരം ആർ അശ്വിൻ

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: മോഹൻലാൽ നായകനായി അഭിനയിച്ച മലയാള ചലച്ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം കണ്ട് വിസ്മയിച്ചവരുടെ ഗണത്തിലേക്ക് ഒരു ക്രിക്കറ്റ് താരം കൂടി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ജയത്തിന് ചുക്കാൻ പിടിച്ച തമിഴ്‌നാട്ടുകാരനായ സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ് ദൃശ്യം 2 കണ്ട് ആകൃഷ്ടനായത്. ചിത്രം തകർപ്പനാണെന്നും ഇതുവരെ കാണാത്തവർ ദൃശ്യത്തിന്റെ ആദ്യഭാഗം മുതൽ കാണണമെന്നും അശ്വിൻ ട്വീറ്റ് ചെയ്തു.

'ദൃശ്യം 2ൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്കുട്ടി കോടതിക്കുള്ളിൽ സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ഉച്ചത്തിൽ ചിരിച്ചുപോയി. ഇതുവരെ കാണാത്തവർ ദൃശ്യം ഒന്നു മുതൽ കാണുക. മികച്ച ചിത്രമാണ്. വളരെ മികച്ച ചിത്രം' - അശ്വിൻ ട്വിറ്ററിൽ കുറിച്ചു.

  Ashwin    @ashwinravi99 · I laughed out loud when George Kutty @Mohanlal created that twist in the court #Drishyam2 . If you guys dint, please start all over again from #Drishyam1. Fabulous!! Just fabulous

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത ദൃശ്യം 2 വളരെ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

മോഹൻലാലും മീനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, മുരളി ഗോപി, സായ്കുമാർ, ആശാ ശരത്, അൻസിബ ഹസൻ, എസ്‌തേർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ദൃശ്യത്തിന്റെ ആദ്യഭാഗം ഒരുക്കിയ ജീത്തു ജോസഫാണ് രണ്ടാം ഭാഗവും തിരക്കഥയെഴുതി സംവിധാനം ചെയ്തത്.

'ദൃശ്യം ഇഫക്ട്' ടോട്ടനത്തിലും

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വിഖ്യാതമായ ടോട്ടനം ഹോട്‌സ്പർ ഫുട്‌ബോൾ ക്ലബ്ബ് ഈ ചിത്രത്തിലെ ഡയലോഗ് കടമെടുത്ത് സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകളും പോസ്റ്റും സൂപ്പർഹിറ്റായിരുന്നു.

ടോട്ടനം മലയാളത്തിലാണ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പിന് ആയിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. ദൃശ്യത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ് കുട്ടി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള ഡയലോഗ് കടമെടുത്താണ് ടോട്ടനം ഹോട്‌സ്പർ മലയാളത്തിൽ പോസ്റ്റിട്ടത്.

ടോട്ടനത്തിന്റെ ദക്ഷിണകൊറിയൻ സൂപ്പർതാരം സൺ ഹ്യൂങ് മിന്നിനു വേണ്ടിയാണ് ഈ ഡയലോഗ് കടമെടുത്തത്. സണ്ണിന്റെ ചിത്രം സഹിതം ടോട്ടനത്തിന്റെ പോസ്റ്റ് ഇങ്ങനെ:

'അയാൾ അയാളുടെ ടീമിനെ സഹായിക്കാൻ ഏതറ്റം വരെയും പോകും' - He is a classic footballer എന്ന ഇംഗ്ലിഷ് വാചകത്തിനൊപ്പം ടോട്ടനം കുറിച്ചു. Drishyam2 HeungMinSon എന്നീ ഹാഷ്ടാഗുകളുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP