Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കേരള മുഖ്യമന്ത്രിയാകാൻ 10-15 വർഷം കൂടി കാത്തിരിക്കൂ, 88 വയസ്സല്ലേ ആയുള്ളൂ'; ഇ. ശ്രീധരന്റെ ബിജെപി പ്രവേശത്തെ പരിഹസിച്ച് നടൻ സിദ്ധാർഥ്

'കേരള മുഖ്യമന്ത്രിയാകാൻ 10-15 വർഷം കൂടി കാത്തിരിക്കൂ, 88 വയസ്സല്ലേ ആയുള്ളൂ'; ഇ. ശ്രീധരന്റെ ബിജെപി പ്രവേശത്തെ പരിഹസിച്ച് നടൻ സിദ്ധാർഥ്

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: മെട്രോമാൻ ഇ. ശ്രീധരന്റെ ബിജെപി പ്രവേശത്തെ പരിഹസിച്ച് തെന്നിന്ത്യൻ സിനിമാതാരം സിദ്ധാർഥ്. ഒരു സാങ്കേതിക വിദഗ്ധനായി ഇ. ശ്രീധരൻ രാജ്യത്തിന് നൽകിയ സംഭാവനകളുടെ ആരാധകനാണ് താനെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ഒരു പത്ത്, പതിനഞ്ച് വർഷം കൂടി കാത്തിരിക്കാമെന്നുമാണ് സിദ്ധാർഥ് ട്വീറ്റ് ചെയ്തത്.

'ഇ. ശ്രീധരൻ സാറിന്റെയും ഒരു സാങ്കേതിക വിദഗ്ധനായി രാജ്യത്തിനു അദ്ദേഹം നൽകിയ സേവനങ്ങളുടെയും വലിയ ആരാധകനാണ് ഞാൻ. അദ്ദേഹം ബിജെപിയിൽ ചേർന്നതിലും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നതിലും ഞാൻ വളരെ ആവേശത്തിലാണ്. പക്ഷേ ഇത് അൽപം നേരത്തെ ആയി പോയില്ലേ എന്നാണ് എന്റെ ഭയം. അദ്ദേഹത്തിന് ഒരു പത്ത്- പതിനഞ്ച് വർഷം കൂടി കാത്തിരിക്കാം എന്നാണ് എന്റെ അഭിപ്രായം. ഇപ്പോൾ വെറും 88 വയസ്സല്ലേ ആയിട്ടുള്ളൂ'- സിദ്ധാർഥ് ട്വീറ്റ് ചെയ്തു.

Big fan of E. Sreedharan sir and his service to our country as a technocrat. So excited he has joined the BJP and wants to be the next CM of Kerala. I'm just apprehensive that it might be a little premature. He could have waited 10-15 years IMHO. He's only 88 after all.

— Siddharth (@Actor_Siddharth)February 21, 2021

ബി.ജി.പി പ്രവേശം ഉറപ്പിച്ചതിന് പിന്നാലെ വിവാദ പരാമർശങ്ങളുമായി ഇ. ശ്രീധരൻ രംഗത്തെത്തിയിരുന്നു. തികഞ്ഞ സസ്യാഹാരിയാണ് താനെന്നും ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലവ്ജിഹാദ് ആരോപണത്തിൽ, ലൗ ജിഹാദ് ഉണ്ടെന്നും അത്തരം കാര്യങ്ങളെ എതിർക്കുമെന്നുമായിരുന്നു ശ്രീധരന്റെ പ്രതികരണം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇ.ശ്രീധരൻ ബിജെപിയിൽ ചേരുന്ന കാര്യം സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രഖ്യാപിച്ചത്. ഇ. ശ്രീധരൻ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. മുഖ്യമന്ത്രി പദവി ഉൾപ്പെടെ ഏതുപദവിയും വഹിക്കാൻ യോഗ്യനാണ് അദ്ദേഹം. ഇ ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP