Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സദ്യ വിളമ്പിയതിൽ തർക്കം; കൊല്ലം ആര്യങ്കാവിൽ വധുവിന്റെയും വരന്റെയും സംഘങ്ങൾ തമ്മിൽ കൂട്ടത്തല്ല്; സ്ത്രീകൾക്കടക്കം നിരവധി പേർക്ക് പരിക്ക്; മദ്യപിച്ച് സംഘർഷമുണ്ടാക്കിയ ഏഴ് പേർക്കെതിരെ കേസ്

സദ്യ വിളമ്പിയതിൽ തർക്കം; കൊല്ലം ആര്യങ്കാവിൽ വധുവിന്റെയും വരന്റെയും സംഘങ്ങൾ തമ്മിൽ കൂട്ടത്തല്ല്; സ്ത്രീകൾക്കടക്കം നിരവധി പേർക്ക് പരിക്ക്; മദ്യപിച്ച് സംഘർഷമുണ്ടാക്കിയ ഏഴ് പേർക്കെതിരെ കേസ്

ന്യൂസ് ഡെസ്‌ക്‌

കൊല്ലം: വിവാഹത്തിന്റെ സദ്യ വിളമ്പിയതുമായി ബന്ധപ്പെട്ട തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. കൊല്ലം ജില്ലയിലെ ആര്യങ്കാവിൽ നടന്ന വിവാഹവേദിയിലാണ് സംഭവം. വധുവിന്റെയും വരന്റെയും സംഘങ്ങൾ ചേരിതിരിഞ്ഞ് തമ്മിൽ തല്ലി.

സംഘർഷത്തിൽ സ്ത്രീകൾക്കടക്കം നിരവധി പേർക്ക് പരിക്കേറ്റു. പൊലീസ് എത്തിയ ശേഷമാണ് രംഗം ശാന്തമായത്.

ആര്യങ്കാവ് പൊലീസെത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്. മദ്യപിച്ച് വിവാഹത്തിനെത്തി സംഘർഷമുണ്ടാക്കിയ ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു.

ബന്ധുക്കൾ തമ്മിലടിച്ചെങ്കിലും ആര്യങ്കാവ് സ്വദേശിനിയായ വധുവും കടയ്ക്കൽ സ്വദേശിയായ വരനും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച് വരന്റെ വീട്ടിലേക്ക് മടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP