Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തങ്ങളുടെ ആവശ്യങ്ങൾ അം​ഗീകരിച്ച് നാളെ ഉത്തരവിറങ്ങുമെന്ന പ്രതീക്ഷയിൽ ഉദ്യോ​ഗാർത്ഥികൾ; സർക്കാർ നിഷേധ നിലപാട് തുടർന്നാൽ സമരത്തിന്റെ രൂപം മാറും; ആവശ്യങ്ങൾ അം​ഗീകരിക്കപ്പെട്ടില്ലെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരമെന്നും ഉദ്യോ​ഗാർത്ഥികൾ

തങ്ങളുടെ ആവശ്യങ്ങൾ അം​ഗീകരിച്ച് നാളെ ഉത്തരവിറങ്ങുമെന്ന പ്രതീക്ഷയിൽ ഉദ്യോ​ഗാർത്ഥികൾ; സർക്കാർ നിഷേധ നിലപാട് തുടർന്നാൽ സമരത്തിന്റെ രൂപം മാറും; ആവശ്യങ്ങൾ അം​ഗീകരിക്കപ്പെട്ടില്ലെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരമെന്നും ഉദ്യോ​ഗാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പി എസ് സി റാങ്ക് ഹോൾഡേഴ്സ് സമരം കടുപ്പിക്കുന്നു. തങ്ങളുടെ ആവശ്യങ്ങൾ അം​ഗീകരിച്ച് നാളെ സർക്കാർ ഉത്തരവിറക്കാത്ത പക്ഷം സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കാനാണ് ഉദ്യോ​ഗാർത്ഥികൾ തീരുമാനിച്ചിട്ടുള്ളത്. അതേസമയം, സർക്കാരിൽ നിന്ന് അനുകൂല നടപടി ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഉദ്യോ​ഗാർത്ഥികൾ.

കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ആവശ്യങ്ങൾ ചോദിച്ചറിയുകയാണുണ്ടായത്. ആവശ്യങ്ങൾ പരിഗണിക്കാമെന്നും ഇപ്പോഴുള്ള സമരം നിർത്തണമെന്നുമായിരുന്നു നിർദ്ദേശം. എന്നാൽ ആ വാക്ക് കൊണ്ട് മാത്രം സമരം നിർത്താനാവില്ല. സർക്കാരിന്റെ ഔദ്യോഗിക ഉത്തരവിന് വേണ്ടി കാത്തിരിക്കുകയാണ്. നാളെ വൈകുന്നേരത്തിനുള്ളിൽ ഉത്തരവ് ലഭിച്ചില്ലെങ്കിൽ നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്ന് സമരക്കാരുടെ പ്രതിനിധി റിജു പ്രതികരിച്ചു.

ശനിയാഴ്ചയാണ് ഉദ്യോഗസ്ഥ തലത്തിൽ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികളും സിപിഒ റാങ്ക് ഹോൾഡേഴ്‌സും ചർച്ച നടത്തിയത്. ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി. മനോജ് എബ്രഹാമുമാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിയത്. ഇന്നലെ നടന്ന ഉദ്യോഗസ്ഥ തല ചർച്ചയിലെ ഉറപ്പ് രേഖാമൂലം നൽകണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. ആഭ്യന്തര വകുപ്പ് അ‌ഡി. ചീഫ് സെക്രട്ടറി ടി.കെ ജോസും ​എ.ഡി.ജി.പി മനോജ് എബ്രഹാമുമാണ് ചർച്ച നടത്തിയത്. രണ്ടു മണിക്കൂർ നീണ്ട ചർച്ചയിൽ ഉദ്യോഗാർത്ഥികൾ നിലപാടിൽ ഉറച്ചുനിന്നു. ഒഴിവുള്ള തസ്തികകളിലും താത്കാലിക തസ്തികളിലും പി.എസ്.സി വഴി സ്ഥിര നിയമനം നടത്തണമെന്നതടക്കം എട്ട് നിർദ്ദേശങ്ങളാണ് എൽ.ജി.എസ് റാങ്ക് ഹോൾഡർമാർ മുന്നോട്ടുവച്ചത്.

വകുപ്പുകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനുണ്ടെങ്കിൽ അതത് വകുപ്പുകളോട് നിർദ്ദേശിക്കാമെന്നും, ഇക്കാര്യം സർക്കാരിനെ അറിയിക്കാമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നു. എൽ.ജി.എസ് വിഭാഗത്തിൽ ഹയർ സെക്കൻഡറി ഓഫീസ് അസിസ്റ്റന്റ്, നൈറ്റ് വാച്ചുമാൻ എന്നീ തസ്തികകളുടെ നിയമന കാര്യത്തിൽ ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റുകളിൽ അന്വേഷിച്ചു നടപടി സ്വീകരിക്കാമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നു.

കൃത്യമായ ഉത്തരവ് ലഭിക്കും വരെ സമാധാനപരമായി സമരം തുടരുമെന്ന് ചർച്ചയ്ക്കു ശേഷം ഉദ്യോഗാർഥികൾ പ്രതികരിച്ചു. സർക്കാരുമായുള്ള ചർച്ച സൗഹാർദപരമായിരുന്നു. ശുഭ പ്രതീക്ഷയുണ്ട്. രേഖാമൂലം ഉറപ്പു കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്നുംഅവർ കൂട്ടിച്ചേർത്തു. കാര്യങ്ങൾ മനസ്സിലാക്കിയാണ് സർക്കാർ പ്രതിനിധികൾ സംസാരിച്ചതെന്ന് ഉദ്യോഗാർത്ഥികൾ ഇന്നലെ പ്രതികരിച്ചിരുന്നു. സർക്കാരിൽ നിന്ന് കൃത്യമായ ഒരു ഉത്തരവ് ലഭിക്കാതിരുന്നതിനാലാണ് സമരം തുടരുന്നതെന്ന് ഉദ്യോഗാർഥി പ്രതിനിധികൾ പറഞ്ഞു.സമരം ചെയ്യുന്ന റാങ്ക് ഹോൾഡർമാരുടെ മൂന്ന് പ്രതിനിധികളെയാണ് സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നത്. ലാസ്റ്റ് ഗ്രേഡ് സെർവെന്റ്സ് റാങ്ക് ഹോൾഡേഴ്സ് കൂട്ടായ്മ പ്രതിനിധിയായ ലയ, ജിഷ്ണു, വിനേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP