Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആഴക്കടൽ മത്സ്യബന്ധന കരാർ: ചെന്നിത്തലയ്‌ക്കെതിരെ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ; ഇ എം സി സി പ്രതിനിധികളുമായി ചേർന്ന് ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപണം; കമ്പനി പ്രതിനിധികളുടെ നിപലാടിൽ ദുരൂഹതയെന്നും മന്ത്രി

ആഴക്കടൽ മത്സ്യബന്ധന കരാർ: ചെന്നിത്തലയ്‌ക്കെതിരെ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ; ഇ എം സി സി പ്രതിനിധികളുമായി ചേർന്ന് ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപണം; കമ്പനി പ്രതിനിധികളുടെ നിപലാടിൽ ദുരൂഹതയെന്നും മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഫിഷറീസ് വകുപ്പുമന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. രമേശ് ചെന്നിത്തലയും ഇ.എം.സി.സി. പ്രതിനിധികളും തമ്മിലുള്ള ഗൂഢാലോചനയാണ് ആഴക്കടൽ മത്സ്യബന്ധന കരാർ ആരോപണങ്ങൾക്ക് പിന്നിലെന്ന് ജെ. മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു.

ഇ.എം.സി.സി. പ്രതിനിധികൾ തന്നെ കണ്ടിരുന്നു. എന്നാൽ തന്നോടൊപ്പം ഇ.എം.സി.സി. പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടുവെന്ന ചെന്നിത്തലയുടെ ആരോപണം മേഴ്സിക്കുട്ടിയമ്മ തള്ളി.

കമ്പനി പ്രതിനിധികളുടെ നിപലാടിൽ ദുരൂഹയുണ്ടെന്നും മന്ത്രി ആരോപിച്ചു. മുഖ്യമന്ത്രിയുമായി ഫിഷറീസ് മന്ത്രിക്കൊപ്പം ക്‌ളിഫ് ഹൗസിൽ കൂട്ടിക്കാഴ്ച നടത്തിയെന്ന ഇ എം സി സി കമ്പനി പ്രസിഡന്റ് ഷിജുവർഗീസിന്റെ വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

ഒരു സ്വകാര്യ ചാനലിലായിരുന്നു ഷിജുവർഗീസിന്റെ വെളിപ്പെടുത്തൽ. പദ്ധതിയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി ചോദിച്ചറിഞ്ഞുവെന്നും 2019 ഓഗസ്റ്റിലായിരുന്നു കൂടിക്കാഴ്ച എന്നും ഷിജുവർഗീസ് വെളിപ്പെടുത്തി.

കരാറുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ഇന്നുരാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു വെളിപ്പെടുത്തൽ.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഞായറാഴ്ച രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ആഴക്കടൽ മത്സ്യബന്ധന കരാർ വ്യവസ്ഥ മുഖ്യമന്ത്രി മറച്ച് വെക്കുന്നെന്ന് പറഞ്ഞ ചെന്നിത്തല, കരാറുമായി ബന്ധപ്പെട്ട രണ്ട് രേഖകളും പുറത്തുവിടുകയും ചെയ്തു.

അസെന്റിൽ ഇ.എം.സി.സിയുമായി സർക്കാർ ഒപ്പിട്ട ധാരണാപത്രവും കെ.എസ്‌ഐ.ഡി.സി പദ്ധതിക്കായി ഇഎംസിസിക്ക് അനുവദിച്ച നാലേക്കർ ഭൂമിയുടെ രേഖകളുമാണ് ചെന്നിത്തല പത്രസമ്മേളനത്തിൽ പുറത്തുവിട്ടത്.

കമ്പനിയുടെ സിഇഒ.യെ മുഖ്യമന്ത്രി, മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് ഒപ്പം ഗസ്റ്റ് ഹൗസിൽവെച്ച് കണ്ടിരുന്നു എന്നാണ് തനിക്ക് ലഭിച്ച വിവരം. കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കിൽ ഭൂമി അനുവദിച്ച നടപടിയും ധാരണാപത്രവും റദ്ദാക്കാൻ മുഖ്യമന്ത്രിയെ ചെന്നിത്തല വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP