Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ധനവില വർധനയിൽ എരിപിരി കൊള്ളാൻ തന്നെ കേരള ജനതയുടെ യോഗം! സാമ്പത്തിക സ്ഥിതി മോശമായതിനാൽ സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്ക്; കേരളം ഇന്ധന നികുതി ഇതുവരെ വർധിപ്പിച്ചിട്ടില്ല, കേന്ദ്ര സർക്കാരാണ് ഇന്ധന വിലകൂട്ടിയതെന്നും ധനമന്ത്രി

ഇന്ധനവില വർധനയിൽ എരിപിരി കൊള്ളാൻ തന്നെ കേരള ജനതയുടെ യോഗം! സാമ്പത്തിക സ്ഥിതി മോശമായതിനാൽ സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്ക്; കേരളം ഇന്ധന നികുതി ഇതുവരെ വർധിപ്പിച്ചിട്ടില്ല, കേന്ദ്ര സർക്കാരാണ് ഇന്ധന വിലകൂട്ടിയതെന്നും ധനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ധന വിലവർധന കേരളത്തിലും അധികം താമസിയാതെ സെഞ്ച്വറി അടിക്കുമെന്ന കാര്യം ഉറപ്പായി. സംസ്ഥാന സർക്കാർ നികുതി കുറയ്ക്കണമെന്ന ആവശ്യം ഉയരുമ്പോഴും അതിന് തയ്യാറികില്ലെന്ന് വ്യക്തമാക്കുകയാണ് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. കേരളം ഇന്ധനനികുതി ഇതുവരെ വർധിപ്പിച്ചിട്ടില്ല. കേന്ദ്രസർക്കാരാണ് ഇന്ധന വിലകൂട്ടിയത്. സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുമ്പോൾ വില കുറയ്ക്കാനാകില്ല. ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനോട് സംസ്ഥാനത്തിന് എതിർപ്പില്ലെന്നും തോമസ് ഐസക്് പറഞ്ഞു.

ഇന്ധന വില വർധനയിൽ കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ല. കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് പരിഹാരം കാണേണ്ട വിഷയമാണെന്നും കേന്ദ്രമന്ത്രി നിർമ്മത സീതാരാമൻ കഴുഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ ആവശ്യമാണ് ഐസക്ക് തള്ളിയിരിക്കുന്നത്. കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും യോജിച്ച് വില വർധന പിടിച്ചുനിർത്താൻ നികുതി കുറയ്ക്കാൻ തയ്യാറാകണം. ഇന്ധന വില ജിഎസ്ടി പരിധിയിൽ കൊണ്ടു വരുന്നതിന് കേന്ദ്രസർക്കാരിന് എതിർപ്പില്ല.

ജിഎസ്ടി പരിധിയിൽ വന്നാൽ രാജ്യമാകെ ഒറ്റ വിലയാകും. ഇതുവഴി കേന്ദ്രവും സംസ്ഥാനങ്ങളും വെവ്വേറെ നികുതി പിരിക്കുന്നത് ഒഴിവാക്കാനാകും. എന്നാൽ ഇതിന് സംസ്ഥാനങ്ങൾക്കിടയിൽ സമവായം വേണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പെട്രോൾ വിലവർധനലിൽ പ്രതിഷേഥം ഇരമ്പുകയാണ്. ബിജെപി അനുകൂല സംഘടനകൾ പോലും ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിനെതിരെ തിരിഞ്ഞു കഴിഞ്ഞു. കേന്ദ്രവും കേരളവും പെട്രോൾ വില കുറയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ബിഎംഎസ് സെക്രട്ടറിയേറ്റിലേക്ക് മാർച്ചു സംഘടിപ്പിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാറിനെ പഴിച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തുവരികയുണ്ടായി.

പെട്രോൾ, ഡീസൽ വില വർധനവിനെ തുടർന്ന് സാധാരണക്കാർ ആശ്രയിക്കുന്ന ഓട്ടോറിക്ഷ, ടാക്സി, ബസ് എന്നിവ നിരത്തിൽ ഇറക്കാൻ സാധിക്കുന്നില്ലെന്നും കേന്ദ്ര സർക്കാരായാലും സംസ്ഥാന സർക്കാരായാലും അടിയന്തരമായി നികുതി കുറക്കണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു. പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കണ്ണ് തുറപ്പിക്കാനാണ് തങ്ങളുടെ സമരമെന്നും മാർച്ചിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ മോട്ടോർ തൊഴിലാളികൾക്ക് പെട്രോൾ. ഡീസൽ എന്നിവ സബ്സിഡി നിരക്കിൽ നൽകണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെയാണ് മനസാക്ഷിയുണ്ടെങ്കിൽ പിണറായി വിജയൻ പെട്രോളിന് 10 രൂപ കുറക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടത്. പെട്രോളിനേയും ഡീസലിനേയും ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിനെ കേരളം അനുകൂലിക്കുമോയെന്നും സുരേന്ദ്രൻ ചോദിച്ചു. ഒരു ലിറ്റർ പെട്രോളിന്റെ നികുതിയിൽ നിന്നും ലഭിക്കുന്ന 40 ശതമാനവും സംസ്ഥാന സർക്കാരിനാണ് ലഭിക്കുന്നത്, ഇത്തരത്തിൽ കാശ് വാങ്ങി ജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാരെന്ന് സുരേന്ദ്രൻ പറഞ്ഞു. മനസാക്ഷിയുണ്ടെങ്കിൽ പിണറായിവിജയൻ നികുതിയിനത്തിൽ പത്ത് രൂപ കുറക്കണമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

സബ്‌സിഡിയിൽ ഗ്യാസ് ഉപയോഗിക്കുന്നവർക്ക് വിലവർധനവ് ഉണ്ടായിട്ടില്ല. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയാണ് വർധിച്ചത്. ആ കാര്യത്തിലും കേന്ദ്രത്തിന്റെ നികുതി സംസ്ഥാനത്തിന് നൽകുന്നുണ്ട്. സ്റ്റേറ്റിന് ഒരു ചെലവും ഇല്ല. പെട്രോൾ അടിക്കാ... കാശ് വാങ്ങാ. ഡീസൽ അടിക്കാ കാശ് വാങ്ങാ.. അങ്ങനെ കാശ് വാങ്ങി കാശ് വാങ്ങി കൊള്ളയടിക്കുകയാണ്. പത്ത് രൂപ കുറക്കണം സർ പിണറായി. ബിജെപി ഗോവയിലും ഗുജറാത്തിലുമെല്ലാം കുറച്ചിട്ടുണ്ട്. രാജസ്ഥാനിലാണ് ഏറ്റവും കൂടുതൽ. അവിടെ ഞങ്ങളില്ല.' എന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP