Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീത്തു ജോസഫിനെ മുഖ്യമന്ത്രിയുടെ ക്രിമിനൽ കേസ് ഉപദേഷ്ടാവായി നിയമിക്കാവുന്നതാണ്; ക്രിമിനൽ കേസിൽ നിന്നും എങ്ങിനെ രക്ഷപ്പെടാം എന്ന് സൂക്ഷ്മതയോടെ കാണിച്ചു തരും; സർക്കാരിനെതിരെ ഒളിയമ്പുമായി ആലപ്പി അഷ്റഫ്

ജീത്തു ജോസഫിനെ മുഖ്യമന്ത്രിയുടെ ക്രിമിനൽ കേസ് ഉപദേഷ്ടാവായി നിയമിക്കാവുന്നതാണ്; ക്രിമിനൽ കേസിൽ നിന്നും എങ്ങിനെ രക്ഷപ്പെടാം എന്ന് സൂക്ഷ്മതയോടെ കാണിച്ചു തരും; സർക്കാരിനെതിരെ ഒളിയമ്പുമായി ആലപ്പി അഷ്റഫ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ദൃശ്യം 2 സിനിമ വൈറലായ പശ്ചാത്തലത്തിൽ സർക്കാറിനെതിരെ ഒളിയമ്പുമായി സംവിധായകൻ ആലപ്പി അഷറഫ് രംഗത്തെത്തി. ചിത്രത്തിന്റെ സംവിധായകനായ ജീത്തു ജോസഫിനെ മുഖ്യമന്ത്രിയുടെ ക്രിമിനൽ കേസ് ഉപദേഷ്ടാവായി നിയമിക്കാവുന്നതാണെന്ന് ആലപ്പി അഷറഫ് പരിഹസിച്ചു. ക്രിമിനൽ കേസിൽ നിന്നും എങ്ങിനെ രക്ഷപ്പെടാം എന്നു വളരെ സൂഷ്മതയോടെ സിനിമയിലെ കഥാപാത്രമായ ജോർജുകുട്ടിയിലൂടെ ലോകത്തിന് കാണിച്ചു കൊടുത്തു സംവിധായകനാണ് ജിത്തു ജോസഫെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ ക്രിമിനൽകേസ് ഉപദേഷ്ടാവായി നിയമിക്കാവുന്നതാണെന്നുമാണ് ആലപ്പി അഷറഫ് ഫേസ്‌ബുക്കിൽ എഴുതിയത്.

ഇവിടുത്തെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് നേരിടുന്ന കേസ്സുകളായ, ലാവ്ലിൻ, സ്പിങ്ലർ, ലൈഫ് ,സ്വർണ്ണക്കടത്ത്, ഈ-മൊബിലിറ്റി , തുടങ്ങി പുതിയ കടൽ കച്ചവടം വരെയുള്ള കേസ്സുകളിൽ നിന്നും എങ്ങിനെ രക്ഷപ്പെടാമെന്ന് ആലോചിക്കുന്ന അവസരത്തിൽ, ജിത്തു ജോസഫിന്റെ ഉപദേശം തേടിയാൽ തീർച്ചയായും എല്ലാ കേസുകളിൽ നിന്നും പുഷ്പം പോലെ അദ്ദേഹം രക്ഷപ്പെടുത്തി തരുമെന്നും ആലപ്പി അഷറഫ് എഴുതി.

ആലപ്പി അഷറഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ദൃശ്യം എന്ന സിനിമയുടെ സംവിധായകനെ മുഖ്യമന്ത്രിയുടെ ക്രിമിനൽകേസ് ഉപദേഷ്ടാവായി നിയമിക്കാവുന്നതാണ്. ക്രിമിനൽ കേസിൽ നിന്നും എങ്ങിനെ രക്ഷപ്പെടാം എന്നു വളരെ സൂഷ്മതയോടെ സിനിമയിലെ കഥാപാത്രമായ ജോർജുകുട്ടിയിലൂടെ ലോകത്തിന് കാണിച്ചു കൊടുത്ത സംവിധായകനാണ് ജിത്തു ജോസഫ്. കമ്മ്യുണിസ്റ്റ് രാജ്യമായ ചൈന പോലും അവരുടെ ഭാഷയിൽ റീമേക്ക് ചെയ്ത ചിത്രമാണ് ദൃശ്യം എന്ന സിനിമ. അതിന്റെ രണ്ടാം ഭാഗത്തിൽനിന്നു കൂടി സംവിധായകന്റെ ബുദ്ധി ഉപയോഗിച്ചു ജോർജുകുട്ടിയെ രക്ഷപ്പെടുത്തിയത് വളരെ ബുദ്ധിപൂർവമായ നീക്കങ്ങളിലൂടെയാണ്. ജനങ്ങൾ അത് നെഞ്ചിലേറ്റി.

ഇവിടുത്തെ കമ്മ്യുണിസ്റ്റ് ഗവൺമെന്റ് നേരിടുന്ന കേസ്സുകളായ, ലാവ്ലിൻ, സ്പിങ്ലർ, ലൈഫ് ,സ്വർണ്ണകടത്ത്, ഈ-മെബലിറ്റി , തുടങ്ങി പുതിയ കടൽ കച്ചവടം വരെയുള്ള കേസ്സുകളിൽ നിന്നും എങ്ങിനെ രക്ഷപ്പെടാമെന്ന് ആലോചിക്കുന്ന അവസരത്തിൽ, ജിത്തു ജോസഫിന്റെ ഉപദേശം തേടിയാൽ തീർച്ചയായും എല്ലാ കേസുകളിൽ നിന്നും പുഷ്പം പോലെ അദ്ദേഹം രക്ഷപ്പെടുത്തി തരും.

ചെയ്ത കുറ്റകൃത്യത്തിൽ നിന്നും രക്ഷപെടാനായുള്ള വഴികൾ കാര്യക്ഷമവും, സൂക്ഷ്മതയിലും അദ്ദേഹം കൈകാര്യം ചെയ്യും. കോടികൾ വക്കീലന്മാർക്ക് കൊടുക്കുന്നത് ഒഴിവാക്കി സംസ്ഥാന സർക്കാരിന് ധനലാഭമുണ്ടാക്കി ജനങ്ങളുടെ നികുതി പണം ലാഭിക്കാം. ജിത്തുവിനെകൂടി ഉപദേശകനായ് നിയമിച്ചാൽ, നിരവധി ഉപദേശകരിൽ ഗവൺമെന്റിന് ഏറ്റവും പ്രയോജനമുണ്ടാവുക ഈ ക്രിമിനൽകേസ് ഉപദേശകനിൽ നിന്നുമാകും എന്നതിൽ സംശയമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP