Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യാപാരത്തിന് പുറമെ പ്രതിരോധ മേഖലയിലും ബന്ധം ദൃഡമാക്കാൻ ഇന്ത്യയും സൗദിയും; ചരിത്രത്തിലാദ്യമായി സംയുക്ത സൈനികാഭ്യാസത്തിന് കൈകോർക്കും; ഇന്ത്യൻ സൈന്യം സൗദിയിലെത്തുക അടുത്ത സാമ്പത്തിക വർഷത്തിൽ; തീരുമാനം, ഇന്ത്യൻ കരസേന മേധാവിയുടെ സൗദി സന്ദർശനത്തിന് പിന്നാലെ

വ്യാപാരത്തിന് പുറമെ പ്രതിരോധ മേഖലയിലും ബന്ധം ദൃഡമാക്കാൻ ഇന്ത്യയും സൗദിയും; ചരിത്രത്തിലാദ്യമായി സംയുക്ത സൈനികാഭ്യാസത്തിന് കൈകോർക്കും; ഇന്ത്യൻ സൈന്യം സൗദിയിലെത്തുക അടുത്ത സാമ്പത്തിക വർഷത്തിൽ; തീരുമാനം, ഇന്ത്യൻ കരസേന മേധാവിയുടെ സൗദി സന്ദർശനത്തിന് പിന്നാലെ

ന്യൂസ് ഡെസ്‌ക്‌

റിയാദ്: വ്യാപാര മേഖലയ്ക്ക് പുറമെ പ്രതിരോധ മേഖലയിലും ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യയും സൗദി അറേബ്യയും. അടുത്ത സാമ്പത്തിക വർഷമാണ് ഇരുവിഭാഗവും ചേർന്ന് സൈനിക പരിശീലനം നടത്തുക.

സൈനികാഭ്യാസത്തിനായി ഇന്ത്യൻ സൈന്യം സൗദിയിലെത്തും. കഴിഞ്ഞ ഡിസംബറിൽ ഇന്ത്യൻ കരസേന മേധാവി മേജർ ജനറൽ എം.എം. നരവനെ സൗദി അറേബ്യ സന്ദർശിച്ചിരുന്നു.

ഒരു ഇന്ത്യൻ സൈനിക മേധാവിയുടെ ആദ്യ സൗദി സന്ദർശനം കൂടിയായിരുന്നു ഇത്. സന്ദർശന വേളയിൽ കരസേനാ മേധാവി റോയൽ സൗദി ലാൻഡ് ഫോഴ്സിന്റെ ആസ്ഥാനം, ജോയിന്റ് ഫോഴ്സ് കമാൻഡ് ഹെഡ്ക്വാർട്ടേഴ്സ്, കിങ് അബ്ദുൽ അസീസ് മിലിട്ടറി അക്കാദമി എന്നിവ സന്ദർശിച്ചിരുന്നു.

2020 മാർച്ചിൽ സംയുക്ത നാവിക അഭ്യാസം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു.

1947 ൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിനുശേഷം ഇരുരാജ്യങ്ങൾ തമ്മിൽ സൗഹൃദപരവുമായ ബന്ധമാണ് നിലനിൽക്കുന്നത്. മാത്രമല്ല, സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം 2.6 ദശലക്ഷത്തോളം വരുന്ന ഇന്ത്യക്കാരാണ്.

ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. അസംസ്‌കൃത എണ്ണയുടെ 18 ശതമാനവും ഇന്ത്യയാണ് ഇറക്കുമതി ചെയ്യുന്നത്. സൗദിയുടെ 8 തന്ത്രപ്രധാന പങ്കാളി രാജ്യങ്ങളിലൊന്നായാണ് ഇന്ത്യയെ വിലയിരുത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി അറേബ്യയിലേക്കുള്ള രണ്ട് യാത്രകളും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശനവും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായകമായിരുന്നു.

2019 ഫെബ്രുവരിയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യ സന്ദർശനത്തിന് നൽകിയ 'സ്റ്റേറ്റ് വിസിറ്റ്' ബഹുമതി ഇരുരാജ്യങ്ങൾ തമ്മലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കിയിരുന്നു. ഇന്ത്യൻ സുരക്ഷാ സേനയ്ക്കെതിരായ പുൽവാമ ഭീകരാക്രമണത്തെ സന്ദർശന വേശയിൽ സൗദി കിരീടാവകാശി ശക്തമായ ഭാഷയിലാണ് അപലപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP