Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമൂഹിക ഇടപെടലുകൾ രൂപപ്പെടുത്താൻ വിദ്യാർത്ഥി സമൂഹം വൈജ്ഞാനികമായി സജ്ജമാവണം: എസ്‌ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം

സാമൂഹിക ഇടപെടലുകൾ രൂപപ്പെടുത്താൻ വിദ്യാർത്ഥി സമൂഹം വൈജ്ഞാനികമായി സജ്ജമാവണം: എസ്‌ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം

സ്വന്തം ലേഖകൻ

മലപ്പുറം: ഇസ്ലാമിക വിജ്ഞാനീയങ്ങളിലൂന്നി സാമൂഹിക-രാഷ്ട്രീയ ഇടപെടലുകൾ രൂപപ്പെടുത്താൻ വിദ്യാർത്ഥി സമൂഹം വൈജ്ഞാനികമായി സജ്ജമാവണമെന്ന് എസ്‌ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം. മുസ്ലിം വിദ്യാർത്ഥികളുടെ വൈജ്ഞാനിക ഉന്നമനം ലക്ഷ്യംവെച്ച് എസ്‌ഐ.ഒ മലപ്പുറം ജില്ല കമ്മിറ്റി രൂപം നൽകിയ അകാദമിക് കൂട്ടായ്മയായ 'ആലി മുസ്ലിയാർ സ്റ്റഡി സർക്കിളി'ന്റെ ലോഗോ പ്രകാശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്‌ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലിയും ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീനും ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ജുമൈൽ പി.പി, എസ്‌ഐ.ഒ ജില്ല പ്രസിഡണ്ട് ബാസിത് താനൂർ, സെക്രട്ടറി ഫവാസ് അമ്പാളി, സ്റ്റഡി സർക്കിൾ കൺവീനർ സഹൽ ബാസ് എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP