Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ധനവില വർദ്ദവിനെതിരെ വി4 പീപ്പിൾ പാർട്ടി പ്രവർത്തകർ ടയർ ഉരുട്ടി പ്രതിഷേധിച്ചു

ഇന്ധനവില വർദ്ദവിനെതിരെ വി4 പീപ്പിൾ പാർട്ടി പ്രവർത്തകർ ടയർ ഉരുട്ടി പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ

ൻ ഇന്ധന വില വർദ്ദനവിൽ പ്രതിഷേധിച്ച് വി 4 പീപ്പിൾ പാർട്ടി കൊച്ചി മണ്ഡലം പ്രവർത്തകർ ഫോർട്ടു കൊച്ചി കുന്നുംപുറം ജംക്ഷനിൽ നിന്നും മട്ടാഞ്ചേരി മിനർവ ജംക്ഷനിലേക്ക് ടയർ ഉരുട്ടി പ്രതിഷേധം നടത്തി.

പ്രതിഷേധ റാലി വി 4 പീപ്പിൾ പാർട്ടി കാമ്പയിൻ കൺട്രോളർ നിപുൺ ചെറിയാൻ ഉൽഘാടനം ചെയ്തു. സ്ത്രീകൾ അടക്കം ധാരാളം പ്രവർത്തകർ പ്രതിഷേധ റാലിയിൽ പങ്കെടുത്തു.

പെട്രോൾ വിലവർദ്ദനവിനെതിരെ പല സമരങ്ങളും ചെയ്ത ബിജെപി. സർക്കാർ അധികാരത്തിൽ വന്നപ്പോൾ ജനങ്ങളെ വഞ്ചിക്കുക ആണെന്നും, മറ്റു ചില സംസ്ഥാനങ്ങൾ നികുതി കുറച്ച് ജനങ്ങളെ വൻ ഇന്ധന വിലവർദ്ദനവിൽ ആശ്വാസമേകിയ പോലെ കേരള സംസ്ഥാന സർക്കാരും ചെയ്യണം എന്നും, പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടി. യിൽ ഉൾപ്പെടുത്തണം എന്നും നിപുൺ ചെറിയാൻ പറയുകയുണ്ടായി

പ്രതിഷേധ പരിപാടിയിൽ ഷക്കീർ അലി, ഓസ്റ്റിൻ ബ്രൂസ്, വിജേഷ് വേണുഗോപാൽ, നിയാസ്, സനാതന പൈ, കെ.ബി. ജോൺ ജോളി, ശ്രീകാന്ത് കീഴെ മഠത്തിൽ, വിൽഫ്രഡ് സി മാനുവൽ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP