Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കനിവിന്റെ കുടിനീർ നാടിനായ് സമർപ്പിച്ച് ഉമ്മൻ ചാണ്ടി

കനിവിന്റെ കുടിനീർ നാടിനായ് സമർപ്പിച്ച് ഉമ്മൻ ചാണ്ടി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : രക്തസാക്ഷികളായ ശരത്ത്‌ലാൽ, ശുഹൈബ്, കൃപേഷ് എന്നിവരുടെ സ്മരണാർത്ഥം കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് കാസറഗോഡ് ജില്ലാ കമ്മിറ്റി ഹൊസ്ദുർഗ്ഗ് സഹകരണ ബാങ്ക് അങ്കണത്തിൽ സ്ഥാപിച്ച കുടിവെള്ള കൂളർ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാടിന് സമർപ്പിച്ചു. മക്കളുടെ നാമധേയത്തിലുള്ള കൂളറിൽ നിന്നും ഉമ്മൻ ചാണ്ടി പകർന്നു നൽകിയ ആദ്യ ഗ്ലാസ് വെള്ളം കണ്ണീരോർമ്മയോടെ രക്ഷിതാക്കളായ സത്യനാരായണനും, കൃഷ്ണനും ഏറ്റുവാങ്ങി. .

ആശയപരമായ് നേരിടാനാവാതെ ആയുധമെടുക്കുന്നവർക്ക് കാലം പോലും മാപ്പ് നൽകില്ലെന്നും, മലയാളി മനസ്സിനേറ്റ മുറിവ് സിപിഎം അക്രമ രാഷ്ട്രീയത്തെ തള്ളിപ്പറയുന്നതു വരെ നീറ്റലായി തുടരുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത .ഉമ്മൻ ചാണ്ടി പറഞ്ഞു.

പുതിയ കോട്ട നഗരത്തിലെ ചരിത്രമുറങ്ങുന്ന മാന്തോപ്പ് മൈതാനിയിലും, മിനി സിവിൽ സ്റ്റേഷൻ , ട്രഷറി തുടങ്ങിയ ഇടങ്ങളിലും മറ്റുമെത്തുന്നവർക്ക് വലിയ അനുഗ്രഹമാകും ഈ കുടിവെള്ള സൗകര്യം.

ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് അധ്യക്ഷനായ ചടങ്ങിൽ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ, കെ പി സി സി സെക്രട്ടറി എം.അസ്സിനാർ, ഡിസിസി സെക്രട്ടറി സെബാസ്റ്റ്യൻ പതാലിൽ, ജോർജ്ജ് കടുമേനി, പ്രവീൺ തോയമ്മൽ, ഒ.വി.പ്രദീപ്, കണ്ണൻ കരുവാക്കോട്, അച്ചുതൻ തണ്ടുമ്മൽ, റഫീഖ് പത്തായപുര, സന്തു പുറവങ്കര തുടങ്ങിയവർ സംസാരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP