Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇവർക്ക് പങ്കുള്ളതായി കണ്ടെത്തിയാൽ അന്വേഷണ ഏജൻസിക്ക് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാം; 12 പ്രതികൾക്കു പ്രത്യേക കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാതെ കോടതി; നയതന്ത്ര പാഴ്‌സൽ സ്വർണക്കള്ളക്കടത്ത് കേസിൽ എൻഐഎയ്ക്ക് ഹൈക്കോടതിയിലും തിരിച്ചടി

ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇവർക്ക് പങ്കുള്ളതായി കണ്ടെത്തിയാൽ അന്വേഷണ ഏജൻസിക്ക് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാം; 12 പ്രതികൾക്കു പ്രത്യേക കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാതെ കോടതി; നയതന്ത്ര പാഴ്‌സൽ സ്വർണക്കള്ളക്കടത്ത് കേസിൽ എൻഐഎയ്ക്ക് ഹൈക്കോടതിയിലും തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നയതന്ത്ര പാഴ്‌സൽ സ്വർണക്കള്ളക്കടത്ത് കേസിൽ എൻഐഎയ്ക്ക് തിരിച്ചടി. കേസിലെ 12 പ്രതികൾക്കു പ്രത്യേക കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എൻഐഎയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇനി കേന്ദ്ര ഏജൻസി ഹൈക്കോടതിയെ സമീപിക്കും. പ്രതികളുടെ തീവ്രവാദ ബന്ധം തെളിയിക്കാൻ കഴിയാത്തതാണ് ഇതിന് കാരണം. ഇത് കേന്ദ്ര ഏജൻസിക്ക് വലിയ പ്രതിസന്ധിയാണ്.

അതിനിടെ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതു ചോദ്യം ചെയ്ത് ഏഴാം പ്രതി മുഹമ്മദ് ഷാഫി നൽകിയ അപ്പീലും ഡിവിഷൻ ബെഞ്ച് തള്ളി. 12 പ്രതികൾ ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നില്ലെന്നു വിലയിരുത്തിയ വിചാരണക്കോടതിയുടെ നടപടി ജസ്റ്റിസ് എ.ഹരിപ്രസാദ്, ജസ്റ്റിസ് എം.ആർ.അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ശരിവച്ചു. എന്നാൽ, ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട് ഇവർക്ക് പങ്കുള്ളതായി കണ്ടെത്തിയാൽ അന്വേഷണ ഏജൻസിക്ക് ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

എട്ടാം പ്രതി സെയ്ത് അലവി, ഒൻപതാം പ്രതി പി. ടി. അബ്ദു, 11ാം പ്രതി മുഹമ്മദ് അലി ഇബ്രാഹിം, 14ാം പ്രതി മുഹമ്മദ് ഷഫീഖ്, 16ാം പ്രതി മുഹമ്മദ് അൻവർ, 19ാം പ്രതി അംജദ് അലി, 21ാം പ്രതി സി.വി. ജിഫ്‌സൽ, 22ാം പ്രതി പി.അബൂബക്കർ, 23ാം പ്രതി മുഹമ്മദ് അബ്ദുൽ ഷമീം, 24ാം പ്രതി പി.എം. അബ്ദുൽ ഹമീദ്, 17ാം പ്രതി ഹംസത്ത് അബ്ദു സലാം, 18ാം പ്രതി സംജു എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് എൻഐഎ ആവശ്യപ്പെട്ടിരുന്നത്.

നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിൽ യുഎപിഎ തെളിയിക്കാൻ ദേശീയ അന്വേഷണ ഏജൻസിക്കു(എൻഐഎ) കഴിഞ്ഞില്ലെങ്കിൽ പിടികൂടിയ സ്വർണം കസ്റ്റംസ് തീരുവയും പിഴയും അടച്ചു കൊണ്ടുപോകാൻ 'ഉടമ'യ്ക്കു കഴിയും. 2019 നവംബറിനും 2020 ജൂണിനും ഇടയിൽ 167 കിലോഗ്രാം സ്വർണം പ്രതികൾ 22 തവണയായി കടത്തിയെന്നാണു കേസ്. ഇതിൽ ജൂൺ 30 നു തടഞ്ഞുവച്ച നയതന്ത്ര പാഴ്‌സലിൽ ഒളിപ്പിച്ചിരുന്ന 14 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വർണമാണു കസ്റ്റംസ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിച്ചെടുത്തത്.

സ്വർണക്കടത്തിനു പിന്നിൽ ദേശവിരുദ്ധ ശക്തികളുടെ സാന്നിധ്യം കേന്ദ്ര ഏജൻസികൾ സംശയിച്ചതോടെയാണു കേസിന്റെ സ്വഭാവം മാറിയത്. സാധാരണ നിലയിൽ 15% തീരുവയും ജിഎസ്ടിയും പിഴയും അടച്ചു തിരികെ കൊണ്ടുപോകേണ്ട സ്വർണം കസ്റ്റംസ് കണ്ടുകെട്ടി. പ്രതികൾ നേരത്തെ കടത്തിയ സ്വർണവും കണ്ടെത്താൻ ശ്രമം തുടങ്ങി. മുഖ്യപ്രതികളെ കൊഫെപോസ (കള്ളക്കടത്ത് തടയൽ നിയമം) ചുമത്തി 1 വർഷത്തേക്കു കരുതൽ തടങ്കലിലാക്കി.

പിടിച്ചെടുത്ത സ്വർണം എന്തുകൊണ്ടു പിടിച്ചെടുത്തുവെന്ന് ഉടമകളെ 6 മാസത്തിനുള്ളിൽ ബോധ്യപ്പെടുത്തേണ്ട ബാധ്യത നിയമപ്രകാരം കസ്റ്റംസിനുണ്ട്. എന്നാൽ ഈ കേസിന്റെ പ്രത്യേകത ആരും സ്വർണത്തിന്റെ ഉടമസ്ഥത ഇതുവരെ ഏറ്റെടുത്തട്ടില്ലെന്നതാണ് വസ്തുത.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP