Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജീവന്റെ തുടിപ്പ് തേടി പെ‍ഴ്സെവറൻസ് റോവർ ചൊവ്വയിൽ; ചുവന്ന ഗ്രഹത്തിലെ മണ്ണ് തൊട്ടത് ഇന്ത്യൻ സമയം ഇന്ന് വെളുപ്പിന് 2.25ന്; ഏഴു മാസം കൊണ്ട് പേടകം സഞ്ചരിച്ചത് 30 കോടി മൈൽ; ലോകം ഇനി കാത്തിരിക്കുന്നത് ആ അത്ഭുത പ്രഖ്യാപനത്തിനെ

ജീവന്റെ തുടിപ്പ് തേടി പെ‍ഴ്സെവറൻസ് റോവർ ചൊവ്വയിൽ; ചുവന്ന ഗ്രഹത്തിലെ മണ്ണ് തൊട്ടത് ഇന്ത്യൻ സമയം ഇന്ന് വെളുപ്പിന് 2.25ന്; ഏഴു മാസം കൊണ്ട് പേടകം സഞ്ചരിച്ചത് 30 കോടി മൈൽ; ലോകം ഇനി കാത്തിരിക്കുന്നത് ആ അത്ഭുത പ്രഖ്യാപനത്തിനെ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്താനുള്ള ലക്ഷ്യവുമായി നാസയുടെ ചൊവ്വാദൗത്യപേടകം പെ‍ഴ്സെവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി. ഇന്ന് വെളുപ്പിന് ഇന്ത്യൻ സമയം വെളുപ്പിന് 2.25നാണ് റോവർ ചൊവ്വയുടെ മണ്ണിൽ തൊട്ടത്. 2020 ജൂലായ് 30-ന് ഫ്ലോറിഡയിലെ നാസയുടെ യു.എൽ.എ. അറ്റ്‌ലസ്-541ൽ നിന്നാണ് ദൗത്യം ആരംഭിച്ചത്‌. ഏഴ് മാസം കൊണ്ട് 30 കോടി മൈൽ സഞ്ചരിച്ചാണ് പെ‍ർസെവറൻസ് ചുവന്ന ഗ്രഹത്തിലെത്തിയത്.

ചൊവ്വയുടെ അന്തരീക്ഷത്തിൽ 12,100 മൈൽ (19,500 കിലോമീറ്റർ) വേഗതയിൽ സഞ്ചരിച്ച ആറു ചക്രങ്ങളുള്ള റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു. ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്താനാണ് നാസയുടെ ഈ ദൗത്യം.

ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും റോവർ വഹിക്കുന്നുണ്ട്. 300 കോടി ഡോളറാണ്‌ ആകെ ചെലവ്. ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെഴ്‌സെവറൻസ്. സോജണർ, ഓപ്പർച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവ നേരത്തെ വിജയകരമായി ചൊവ്വ തൊട്ടിരുന്നു.

റോവർ (പെ‍ഴ്സെവറൻസ്)

നീളം- 3.048 മീറ്റർ
ഉയരം- 2.13
ഭാരം- 1025 കി.ഗ്രാം
പ്ലൂട്ടോണിയം ഉപയോഗിച്ചുള്ള പ്രവർത്തനം
2 മീറ്റർ ഭുജം ഉപയോഗിച്ച് താഴേക്ക് തുരക്കാനും പാറക്കഷ്ണങ്ങൾ ശേഖരിക്കാനും കഴിയും

ഇൻജെന്യുയിറ്റി

ഭാരം- 1.8 കിലോഗ്രാം
ഉയരം- 19 ഇഞ്ച് (.49 മീറ്റർ)
സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കും
വയർലെസ് കമ്യൂണിക്കേഷൻ സിസ്റ്റം
2400 ആർ.പി.എമ്മിൽ കറങ്ങുന്ന കൗണ്ടർറൊട്ടേറ്റിങ് ബ്ലേഡുകൾ
കംപ്യൂട്ടറുകൾ, നാവിഗേഷൻ സെൻസറുകൾ, രണ്ട് ക്യാമറകൾ

മനമുഷ്യന്റെ ചൊവ്വാ സ്വപ്നങ്ങളിൽ ഈ മാസം പിന്നിടുന്ന വലിയ രണ്ടാമത്തെ നാഴിക കല്ലാണ് നാസയുടേത്. യുഎഇ ചൊവ്വ പേടകം ഹോപ് ചൊവ്വയുടെ ആദ്യ ചിത്രങ്ങൾ അയച്ചതാണ് ഈ മാസമായിരുന്നു

ഫെബ്രുവരി ഒമ്പതിനാണ് അറബ് ജനതയുടെ മുഴുവൻ അഭിമാനം ഉയർത്തി ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. 2023 ഏപ്രിലിൽ വരെ ഒരു ടെറാബൈറ്റ് വിവരങ്ങൾ ശേഖരിച്ച് ഭൂമിയിലേക്ക് അയയ്ക്കും. ഏപ്രിലോടെ ഹോപ് പ്രോബ് സയൻസ് ഓർബിറ്റിലേക്ക് പ്രവേശിക്കും. ഇതോടെ കൂടുതൽ വ്യക്തമായ ചിത്രങ്ങളും വിവരങ്ങളും ലഭിക്കും. 25 കി.മീ ചരിവിൽ ചൊവ്വയുടെ ഏറ്റവും അടുത്ത് 2000 കി.മീറ്ററും ഏറ്റവും അകലെ 43000 കി.മീറ്ററും ഉള്ള ഭ്രമണപഥമാണ് സയൻസ് ഓർബിറ്റ്. ഇതിലേ 55 മണിക്കൂർ കൊണ്ട് ഹോപ് പ്രോബ് ചൊവ്വയെ ഒരു വലം വയ്ക്കും. ഇങ്ങനെ ഒരോ ഒമ്പതു ദിവസം കൂടുമ്പോൾ ഭൂമിയിലേക്ക് ചിത്രങ്ങൾ അയയ്ക്കാൻ ഹോപ് പ്രോബിനു കഴിയും. അത് ഇവിടെ 200ഓളം ബഹിരാകാശ പഠന കേന്ദ്രങ്ങൾക്ക് ലഭ്യമാക്കും.

ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ച ആദ്യ അറബ് രാജ്യമാണ് യുഎഇ. 2020 ജൂലൈയിൽ ആയിരുന്നു യുഎഇയുടെ ചൊവ്വാ ദൗത്യം ഹോപ്പിന്റെ വിക്ഷേപണം. ഏഴ് മാസത്തെ യാത്രയ്ക്ക് ശേഷം അത് ഭ്രമണ പഥത്തിൽ പ്രവേശിച്ചു. ദൗത്യം ലക്ഷ്യത്തിലേക്ക് വളരെയേറെ അടുത്തു എന്ന സാരം. 2014 ജൂലൈയിലായിരുന്നു ദൗത്യത്തിന്റെ പ്രവർത്തനം തുടങ്ങിയത്. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയുടെയും കൊളറാഡോ ബൗൾഡർ യൂണിവേഴ്‌സിറ്റി, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ദൗത്യം.

ചൊവ്വയെ വലംവെച്ച് കാലാവസ്ഥ വിശകലനം ചെയ്യും. ഒരു ചൊവ്വാ വർഷം ഇത് ഗ്രഹത്തെ ഭ്രമണം ചെയ്യും എന്നാണ് കണക്കാക്കുന്നത്. ഒരു ചൊവ്വാ വർഷം എന്നാൽ 687 ഭൗമദിനങ്ങൾ വരും. ഭൂമിയിലെ രണ്ടു വർഷത്തോളം. കാലാവസ്ഥയിലെ വ്യതിയാനങ്ങൾ, കാലാവസ്ഥാ മാറ്റത്തിനൊപ്പം ചൊവ്വ എങ്ങനെ ഓക്‌സിജനും ഹൈഡ്രജനും ബഹിരാകാശത്തേക്ക് പുറന്തള്ളുന്നു, അപ്പോൾ അതിന്റെ താഴ്ന്ന അന്തരീക്ഷവും മുകളിലെ അന്തരീക്ഷവും ഏത് രീതിയിൽ ബന്ധപ്പെട്ട് കിടക്കുന്നു എന്നെല്ലാം പഠന വിഷയമാകും. ഹൈഡ്രജന്റെയും ഓക്‌സിജന്റെയും നഷ്ടം പഠിക്കുന്നത് ചൊവ്വയുടെ ജലവും ആദ്യകാല അന്തരീക്ഷവും നഷ്ടപ്പെടുന്നതിന്റെ കാരണം മനസ്സിലാക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കും.. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ ഒളിമ്പസ് മോൺസിന്റെ ദൃശ്യങ്ങളാണ് ഹോപ് ഭൂമിയിലേക്ക് അയച്ചത്. ഇതോ‌ടെ, ചൊവ്വ പര്യവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വൻരാഷ്ട്രങ്ങളുടെ നിരയിലേക്ക് യുഎഇയും കടന്നിരിക്കുകയാണ്. മാനവരാശിക്ക് പ്രയോജനകരമായ പലവിവരങ്ങളും ഹോപ് പ്രോബിലൂടെ ലഭിക്കുമെന്നാണ് ലോകം കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP