Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ആദ്യം അനന്തരവൻ അഭിഷേകിനെതിരെ മത്സരിച്ച് ജയിക്കു'; 'എന്നിട്ടാകാം എന്നോട്'; 'പ്രത്യേക പരിഗണന'യിൽ അമിത് ഷായ്ക്ക് മറുപടിയുമായി മമതാ; ജയ് ഷായെ രാഷ്ട്രീയത്തിലിറക്കാനും വെല്ലുവിളി

'ആദ്യം അനന്തരവൻ അഭിഷേകിനെതിരെ മത്സരിച്ച് ജയിക്കു'; 'എന്നിട്ടാകാം എന്നോട്'; 'പ്രത്യേക പരിഗണന'യിൽ അമിത് ഷായ്ക്ക് മറുപടിയുമായി മമതാ; ജയ് ഷായെ രാഷ്ട്രീയത്തിലിറക്കാനും വെല്ലുവിളി

ന്യൂസ് ഡെസ്‌ക്‌

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പരസ്പരം വാക്‌പോര് തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജിയും ആഭ്യന്തര മന്ത്രി അമിത് ഷായും. അനന്തരവൻ അഭിഷേക് ബാനർജിയെ കുറിച്ചുള്ള അമിത് ഷായുടെ വിമർശനമാണ് മമതയെ ചൊടിപ്പിച്ചത്.

ആദ്യം തന്റെ അനന്തരവനെതിരെ മത്സരിച്ച് ജയിക്കാൻ മമത അമിത് ഷായെ വെല്ലുവിളിച്ചു. എന്നിട്ട് മതി തന്നോട് മുട്ടാനെന്നും അവർ പറഞ്ഞു. അമിത് ഷായുടെ മകൻ ജയ് ഷായെ രാഷ്ട്രീയലത്തിലേക്കിറക്കാനും മമത വെല്ലുവിളി നടത്തി.

അഭിഷേക് ബാനർജിക്ക് താൻ പ്രത്യേക പരിഗണനയൊന്നും നൽകുന്നില്ലെന്നും അവർ വ്യക്തമാക്കി. അഭിഷേക് ബാനർജിക്ക് പ്രത്യേക പരിഗണന നൽകുന്നുവെന്ന ആരോപണത്തിൽ ആദ്യമായിട്ടാണ് മമത പ്രതികരിക്കുന്നത്. ഈ ആരോപണം ഉന്നയിച്ചാണ് നിരവധി തൃണമൂൽ നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.

'1990 ഓഗസ്റ്റ് 16-ന് സിപിഎം പ്രവർത്തകർ കൊൽക്കത്തയിൽ തന്നെ തല്ലിച്ചതക്കുമ്പോൾ അഭിഷേക് കൊച്ചുകുട്ടിയായിരുന്നു. ഒരു കൊച്ചുകുട്ടിയെന്ന നിലയിൽ, എന്നെ എന്തിനാണ് തല്ലിയത് എന്നതിനെക്കുറിച്ച് അവൻ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. അവൻ ഒരു പതാകയുമായി ചുറ്റിനടന്നു 'ജോയാബ് ചായ്, ജോയാബ് ദാവോ '(ഞങ്ങൾ ഉത്തരം ആവശ്യപ്പെടുന്നു) എന്ന മുദ്രാവാക്യം മുഴക്കി' മമത പറഞ്ഞു.

ഒരു അപകടത്തിലൂടെ അവനെ ഇല്ലാതാക്കനുള്ള ശ്രമം നടത്തിയില്ലേ? അദ്ദേഹത്തിന് ഇപ്പോഴും ഒരു കണ്ണിന് ശരിയായി കാഴ്ചയില്ല. എന്റെ കുടുംബം നിങ്ങളെ നിരാശപ്പെടുത്തുന്ന ഒന്നും ചെയ്യില്ല. അവനോട് ഞാൻ രാജ്യസഭയിലേക്ക് പോകാൻ ആവശ്യപ്പെട്ടിരുന്നു. ഞാൻ തിരഞ്ഞെടുപ്പിലൂടെയല്ലാതെ പാർലമെന്റിലേക്കില്ല എന്നാണ് അവൻ പറഞ്ഞത്', മമത കൂട്ടിച്ചേർത്തു.

ഡയമണ്ട് ഹാർബർ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് അഭിഷേക് ബാനർജി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ തൃണമൂൽ റെക്കോർഡ് ഭൂരിപക്ഷത്തിന് അധികാരം പിടിക്കുമെന്നും മമത പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP