Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പേഴ്‌സണൽ സ്റ്റാഫിൽ 25 പേരേ ഉണ്ടാകൂ എന്ന മേനി നടിക്കൽ അഞ്ചാം വർഷം മനഃപൂർവം മറന്നു; ഇഷ്ടക്കാർക്ക് പെൻഷൻ ഉറപ്പാക്കാൻ പടിയിറങ്ങും മുമ്പേ നിയമവും മാറ്റി എഴുതി; മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഏഴു പേരെക്കൂടി നിയമിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ആറുപേർക്ക് പെൻഷന് അർഹത; പുത്തലത്ത് ദിനേശനും പ്രഭാവർമ്മയ്ക്കും കോളടിച്ചു; പിണറായിക്ക് തുണയായി ഇനി 37 പേർ

പേഴ്‌സണൽ സ്റ്റാഫിൽ 25 പേരേ ഉണ്ടാകൂ എന്ന മേനി നടിക്കൽ അഞ്ചാം വർഷം മനഃപൂർവം മറന്നു; ഇഷ്ടക്കാർക്ക് പെൻഷൻ ഉറപ്പാക്കാൻ പടിയിറങ്ങും മുമ്പേ നിയമവും മാറ്റി എഴുതി;  മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഏഴു പേരെക്കൂടി നിയമിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ആറുപേർക്ക് പെൻഷന് അർഹത; പുത്തലത്ത് ദിനേശനും പ്രഭാവർമ്മയ്ക്കും കോളടിച്ചു; പിണറായിക്ക് തുണയായി ഇനി 37 പേർ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഏഴു പേരെക്കൂടി നിയമിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ, പ്രസ് അഡൈ്വസർ പ്രഭാവർമ, പ്രസ് സെക്രട്ടറി പി.എം.മനോജ്, പേഴ്‌സണൽ അസിസ്റ്റന്റ് പി.എ.ബഷീർ, ക്ലാർക്ക് ഇ.വി.പ്രിയേഷ്, ഓഫീസ് അസിസ്റ്റന്റ് അഭിജിത്ത് പി, ഇസ്മയിൽ പി, ഡ്രൈവർ എന്നിവരെയുമാണ് സ്ഥിരം പേഴ്‌സണൽ സ്റ്റാഫായി നിയമനം നൽകി ഉത്തരവായത്.. മന്ത്രിസഭ ചട്ടം ദേദഗതി ചെയ്താണ് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 37 ആയി ഉയർത്തിയിരിക്കുന്നത്

വിരമിക്കുമ്പോൾ പെൻഷൻ നൽകുന്നതിനു വേണ്ടിയാണു നടപടി. മുൻകാല പ്രാബല്യത്തോടെയാണ് നിയമനം. ഇതോടെ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണം 37 ആയി. രണ്ട് വർഷത്തിലേറെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായി പ്രവർത്തിക്കുന്നവർക്ക് ചട്ടപ്രകാരം ഭാവിയിൽ പെൻഷന് അവകാശമുണ്ട്. നിയമനം ലഭിച്ചവരിൽ പ്രസ് സെക്രട്ടറിക്കൊഴിച്ച് മറ്റെല്ലാവർക്കും പെൻഷന് അർഹതയുണ്ടാകും.

മുഖ്യമന്ത്രിയുടെ ഓഫിസിൽ നിയമിതരായ 7 പേർക്കു പെൻഷൻ ഉറപ്പാക്കാൻ നിയമം മാറ്റിയഴുതിയത് മറുനാടൻ മലയാളി കഴിഞ്ഞാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. താൽകാലിക്കാരെ സ്ഥിരപ്പെടുത്തലിനിടെയാണ് പേഴ്സണൽ സ്റ്റാഫിന് പെൻഷൻ ഉറപ്പാക്കാനുള്ള തീരുമാനം എടുത്തത്. നിയമവകുപ്പുമായി ആലോചിക്കാതെ ധനവകുപ്പിൽനിന്നു മാത്രം അഭിപ്രായം തേടിയായിരുന്നു തീരുമാനം.

മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസർ, പ്രസ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി, അദ്ദേഹത്തിന്റെ സ്റ്റാഫിൽപെട്ട ക്ലാർക്ക്, ഓഫിസ് അറ്റൻഡന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ്, ഡ്രൈവർ എന്നിവരുടെ നിയമനം ക്രമപ്പെടുത്താൻ പഴ്സനൽ സ്റ്റാഫ് സ്പെഷൽ റൂൾസിൽ ഭേദഗതി തീരുമാനിച്ചത്. ഈ സർക്കാർ അധികാരമേറ്റതിന്റെ പിറ്റേ മാസം മുതൽ പ്രാബല്യം നൽകിയാണ് പൊതുഭരണ വകുപ്പ് ചട്ടം ഭേദഗതി ചെയ്തത്.

പൊതുഭരണ വകുപ്പിന്റെ 2011 സെപ്റ്റംബർ 16ലെ ഉത്തരവനുസരിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചീഫ് വിപ്പിനും പ്രതിപക്ഷ നേതാവിനും പ്രൈവറ്റ് സെക്രട്ടറി, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി തുടങ്ങി 30 പേരെയാണ് പഴ്സനൽ സ്റ്റാഫിൽ നിയമിക്കാനാകുക. മുഖ്യമന്ത്രിക്കു മാത്രം സെക്രട്ടറി റാങ്കിൽ ഒരാളെക്കൂടി വേണമെങ്കിൽ വയ്ക്കാം. ഇവർ 2 വർഷം ജോലി ചെയ്താൽ സർക്കാർ പെൻഷൻ ലഭിക്കും.

പഴ്സനൽ സ്റ്റാഫ് നിയമനത്തിന്റെ അടിസ്ഥാന രേഖയായ സ്പെഷൽ റൂളിൽ പൊളിറ്റിക്കൽ സെക്രട്ടറി, പ്രസ് അഡൈ്വസർ, പ്രസ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറിയുടെ സ്റ്റാഫ് എന്നിങ്ങനെ തസ്തികകളില്ല. ഇത്തരം നിയമനങ്ങൾ മുൻപു പഴ്സനൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയിരുന്നില്ല. നിലവിലെ സർക്കാർ പാർട്ടി പത്രത്തിൽ നിന്നുള്ള 3 പേരെയാണ് ഈ 3 സ്ഥാനങ്ങളിൽ നിയമിച്ചിരിക്കുന്നത്. പ്രഭാ വർമ്മയാണ് പ്രസ് അഡൈ്വസർ. പ്രസ് സെക്രട്ടറി പിഎം മനോജും. രണ്ടു പേരും ദേശാഭിമാനിയിലെ ജീവനക്കാരായിരുന്നു.

ശമ്പളം ഒരു ലക്ഷം രൂപ മുതൽ 1.20 ലക്ഷം രൂപ വരെ. ചട്ടപ്രകാരമല്ലാതെ നിയമിതരായവർ വിരമിക്കുമ്പോൾ പെൻഷൻ നൽകുന്നതിനെ അക്കൗണ്ടന്റ് ജനറൽ ചോദ്യം ചെയ്യാതിരിക്കാനാണ് ഭരണം ഒഴിയുംമുൻപുള്ള ഭേദഗതി. ഇതിൽ പ്രസ് സെക്രട്ടറി 2 വർഷം പൂർത്തിയാക്കിയിട്ടില്ലാത്തതിനാൽ അദ്ദംഹത്തിന് പെൻഷന് അർഹത ആയിട്ടില്ല. എന്നാലും ബാക്കിയുള്ളവർക്കെല്ലാം ഈ നിയമ ഭേദഗതിയുടെ ആനുകൂല്യം കിട്ടും. ധനവകുപ്പിന്റെ എതിർപ്പ് മറികടന്നാണ് തീരുമാനങ്ങൾ.

ഡിസംബർ 24നു ചേർന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനപ്രകാരമാണ് ചട്ട ഭേദഗതി തീരുമാനിച്ച് കരട് ഉത്തരവ് തയാറാക്കി ധനവകുപ്പിനു കൈമാറിയത്. പൊളിറ്റിക്കൽ സെക്രട്ടറിയുടെ സ്റ്റാഫ് ആരൊക്കെയാണെന്നു കൂടി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു ധനവകുപ്പ് ഫയൽ മടക്കി. അതിൽ മുഖ്യമന്ത്രി ഇങ്ങനെ കുറിച്ചു 'പഴ്സനൽ സ്റ്റാഫിൽ അധിക വിഭാഗക്കാരെയും അവർക്കുള്ള സ്റ്റാഫിനെയും ഏഴിൽ കവിയാത്ത അംഗസംഖ്യയിൽ നിയമിക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്''. ഇതനുസരിച്ചാണ് കഴിഞ്ഞ മന്ത്രിസഭായോഗം ചട്ടഭേദഗതിക്കു തീരുമാനിച്ചത്.

25 മതിയെന്ന് തീരുമാനിച്ച സർക്കാർ

പഴ്സനൽ സ്റ്റാഫിൽ 30നു പകരം 25 പേരെയേ നിയമിക്കൂ എന്നു തത്വത്തിൽ തീരുമാനമെടുത്ത സർക്കാരാണ് പിണറായിയുടേത്. അധികാരത്തിൽ എത്തുമ്പോൾ ഇതെല്ലാം അവർ ചർച്ചയാക്കുകയും ചെയ്തു. ഇതേ സർക്കാരാണ് ഇപ്പോൾ 37 പേരെ നിയമിക്കാൻ സൗകര്യമൊരുക്കിയത്. ശമ്പളക്കമ്മിഷനാകട്ടെ, 2 വർഷം സർവീസിനു വരെ പെൻഷൻ നൽകുന്നതു നിർത്തി 4 വർഷം സർവീസ് നിഷ്‌കർഷിക്കണമെന്നു ശുപാർശ ചെയ്തിരിക്കുകയുമാണ്. ഇതും വിമർശനത്തിന് വിധേയമാകുന്നുണ്ട്

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഏഴ് പേഴ്സണൽ സ്റ്റാഫുകളെക്കൂടി നിയമിക്കാനുള്ള തീരുമാനം കേരളത്തെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ വിമർശിച്ചിരുന്നു. അധികാരത്തിൽ വന്നപ്പോൾ ആദ്യം 25 പേഴ്സണൽ സ്റ്റാഫോ ഉണ്ടാവുകയുള്ളുവെന്നാണ് പറഞ്ഞത്. പിന്നീട് അത് മുപ്പതാക്കി. ഇപ്പോൾ അത് മുപ്പത്തേഴാക്കി. ഭരണം അവസാനിക്കുന്നത് മുമ്പ് ഇനി എന്തെല്ലാം ഈ സർക്കാർ ചെയ്യുമെന്ന് കണ്ടറിയണമെന്നും രമേശ് ചെന്നിത്തല കഴിഞ്ഞോഴച് മാധ്യമങ്ങളോട് പറഞ്ഞു.

എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു ഭരണകൂടമാണിതെന്ന് ഓരോ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണ് ഇഷ്ടക്കാർക്കും, ബന്ധുക്കൾക്കും വേണ്ടി എന്ത് വഴിവിട്ട പ്രവർത്തനവും ചെയ്യാൻ മടിയില്ലാത്ത സർക്കാരായി പിണറായി സർക്കാർ മാറിക്കഴിഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നാട്ടിലെ യുവജനങ്ങളുടുള്ള വഞ്ചനയാണിത്.

എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഏഴ് പേഴ്സണൽ സ്റ്റാഫിനെക്കൂടെ നിയമിച്ചത്. മുഖ്യമന്ത്രിക്കും, പ്രതിപക്ഷ നേതാവിനും മന്ത്രമാർക്കുമെല്ലാം മുപ്പത് പേർ വേണമെന്നാണ് തിരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്ക് മാത്രം 37 പേർ എന്നത് തികഞ്ഞ അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയുമാണ്. ഇത് പോലെ നമ്മൾ അറിയാത്ത എത്രയോ നിയമനങ്ങൾ നടന്നുകാണുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. താൽക്കാലിക നിയമനങ്ങൾ മാത്രം ഏതാണ്ട് മൂന്ന് ലക്ഷം വരും. ഇതെല്ലാം നാട്ടിലെ യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP