Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസിലേക്ക് കൂടുതൽ ചലച്ചിത്ര താരങ്ങൾ?; സുരാജ് വെഞ്ഞാറമൂടിനേയും ബിജു മേനോനേയും സ്വാഗതം ചെയ്ത് കോൺഗ്രസ് സൈബർ ടീം; ഐശ്വര്യ കേരള യാത്രയിൽ സുരാജ് പങ്കെടുക്കാലും അത്ഭുതപ്പെടാനില്ലെന്ന് ധർമ്മജൻ

കോൺഗ്രസിലേക്ക് കൂടുതൽ ചലച്ചിത്ര താരങ്ങൾ?; സുരാജ് വെഞ്ഞാറമൂടിനേയും ബിജു മേനോനേയും സ്വാഗതം ചെയ്ത് കോൺഗ്രസ് സൈബർ ടീം; ഐശ്വര്യ കേരള യാത്രയിൽ സുരാജ് പങ്കെടുക്കാലും അത്ഭുതപ്പെടാനില്ലെന്ന് ധർമ്മജൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ധർമ്മജൻ ബോൾഗാട്ടിക്കും രമേശ് പിഷാരടിക്കും പിന്നാലെ കൂടുതൽ ചലച്ചിത്ര താരങ്ങൾ കോൺഗ്രസിലേക്ക് അടുക്കുന്നെന്ന് സൂചന. ബിജുമേനോനും സുരാജ് വെഞ്ഞാറമൂടും കോൺഗ്രസ് പാളയത്തിലേക്കെത്തുമെന്ന സൂചനകളാണ് കോൺഗ്രസിന്റെ സൈബർ വിങ് പുറത്തുവിടുന്നത്. എന്നാൽ ഇരുവരും ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിട്ടില്ല.

സുരാജ് വെഞ്ഞാറമൂടിനും ബിജു മേനോനും കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കോൺഗ്രസ് സൈബർ ടീം രംഗത്തെത്തി്. സൈബർ ടീമിന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇരുവരെയും സ്വാഗതം ചെയ്ത് പോസ്റ്റിട്ടിട്ടുള്ളത്. ഈ പേജ് ഔദ്യോഗികമല്ലെങ്കിലും പാർട്ടിയുടെ പ്രധാന പ്രചരണ ഗ്രൂപ്പുകളിലൊന്നാണ് ഇത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ സുരാജ് വെഞ്ഞാറമൂട് പങ്കെടുത്താലും അത്ഭുതപ്പെടാനില്ലെന്ന് ധർമ്മജൻ ബോൾഗാട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 'സുരാജ് പങ്കെടുക്കുമോ എന്നറിയില്ല. പങ്കെടുക്കാലും അത്ഭുതപ്പെടാനില്ല. സുരാജ് വെഞ്ഞാറമൂട് വന്നാൽ നല്ലതായിരിക്കുമെന്നാണ് ഞാൻ പറയുന്നത്', ധർമ്മജൻ വ്യക്തമാക്കിയതിങ്ങനെ.

സിനിമയിൽ ഇടതുപക്ഷ കൂട്ടായ്മയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. വലതുപക്ഷ കൂട്ടായ്മയാണ് കൂടുതലുള്ളത്. കലാകാരന്മാർ കൂടുതലും വലതുപക്ഷക്കാരാണെന്നും ധർമ്മജൻ പ്രതികരിച്ചിരുന്നു. രമേശ് പിഷാരടിയൊക്കെ ചിന്തിക്കുകയും ദീർഘവീക്ഷണമുള്ള വിദ്യാഭ്യാസമുള്ള ആളുകളാണ്. ഞാൻ കോൺഗ്രസായതുകൊണ്ട് വെറുതെ എന്റെ പുറകെ വരുന്നതല്ല. കേരളത്തിലെ ഏത് മണ്ഡലത്തിൽ നിർത്താനും യോഗ്യനായ സ്ഥാനാർത്ഥിയാണ് പിഷാരടിയെന്നും ധർമ്മജൻ അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യപോലൊരു രാജ്യത്തും, കേരളം പോലൊരു സംസ്ഥാനത്തും കോൺഗ്രസ് ഒരു അത്യാവശ്യമാണെന്നായിരുന്നു കോൺഗ്രസ് പ്രവേശനത്തെക്കുറിച്ചുള്ള പിഷാരടിയുടെ പ്രതികരണം. രാജ്യത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ കോൺഗ്രസ് എന്ന പാർട്ടി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇത്രയും ബഹുസ്വരതയുള്ള രാജ്യത്തെ ഇത്രയും നാൾ ഇങ്ങനെ ഏകോപിപ്പിച്ച് കൊണ്ടുപോകാൻ കഴിഞ്ഞത് കോൺഗ്രസിന്റെ വീക്ഷണങ്ങൾക്കും ആശയങ്ങൾക്കുമാണെന്നും പിഷാരടി വിശദീകരിച്ചു.

കോൺഗ്രസ് എന്ന കപ്പൽ മുങ്ങാൻ പോകുന്നുവെന്ന വിലയിരുത്തലിൽ കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യമുഴുവൻ ഇത്രയും വർഷം പടർന്നുപന്തലിച്ച ഇത്രയും വർഷം വേരോടിയ ഇത്രയധികം നേതാക്കളുള്ള ഒരു പാർട്ടിയെ ചെറിയ വിമർശനങ്ങൾ കൊണ്ട് ഇത് മുങ്ങാൻ പോവുകയാണെന്ന് പറയാൻ പറ്റില്ലെന്നും പിഷാരടി കൂട്ടിച്ചേർത്തു.

'ഇന്ത്യപോലൊരു രാജ്യത്തും, കേരളം പോലൊരു സംസ്ഥാനത്തും കോൺഗ്രസ് ഒരു അത്യാവശ്യമാണ്. രാജ്യത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ കോൺഗ്രസ് എന്ന പാർട്ടി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇത്രയും ബഹുസ്വരതയുള്ള രാജ്യത്തെ ഇത്രയും നാൾ ഇങ്ങനെ ഏകോപിപ്പിച്ച് കൊണ്ടുപോകാൻ കഴിഞ്ഞത് കോൺഗ്രസിന്റെ വീക്ഷണങ്ങൾക്കും ആശയങ്ങൾക്കുമാണ്', അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP