Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ബ്രോക്കർ പണി നിർത്തണം'; എ എ റഹീം ഉദ്യോ​ഗാർത്ഥികൾക്ക് വേണ്ടി സംസാരിക്കണമെന്നും ഷാഫി പറമ്പിൽ എംഎൽഎ; യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ രൂക്ഷ വിമർശനം റഹീമിന്റെ പ്രസ്താവനക്ക് പിന്നാലെ

'ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ബ്രോക്കർ പണി നിർത്തണം'; എ എ റഹീം ഉദ്യോ​ഗാർത്ഥികൾക്ക് വേണ്ടി സംസാരിക്കണമെന്നും ഷാഫി പറമ്പിൽ എംഎൽഎ; യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ രൂക്ഷ വിമർശനം റഹീമിന്റെ പ്രസ്താവനക്ക് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങളെ ന്യായീകരിക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. റഹീം നടത്തുന്നത് ബ്രോക്കർ പണിയാണ് എന്നായിരുന്നു ഷാഫിയുടെ പ്രതികരണം. റഹീം ബ്രോക്കർ പണി നിർത്തി ഉദ്യോഗാർഥികൾക്കു വേണ്ടി സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോൺ​ഗ്രസ് നടത്തുന്ന സമരത്തെ വിമർശിച്ച് റഹീം രം​ഗത്തെത്തിയതിന് പിന്നാലെയാണ് ഷാഫിയുടെ വിമർശനം.

പി.എസ്.സി. ഉദ്യോഗാർഥികൾക്ക് പിന്തുണയർപ്പിച്ച് പേരിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന സമരം ദുരുദ്ദേശമെന്ന് നേരത്തെ റഹീം വിമർശനം ഉന്നയിച്ചിരുന്നു. എംഎൽഎമാരായ കെ.എസ്. ശബരീനാഥന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയേറ്റിനു മുന്നിൽ അനിശ്ചിതകാല ഉപവാസ സമരം നടത്തുന്നത്.

യൂത്ത് കോൺഗ്രസ് വന്നതിന്‌ ശേഷമാണ് സെക്രട്ടേറിയറ്റിനു മുന്നിൽ കലാപം ആരംഭിച്ചതെന്നാണ് എ എ റഹീം ആരോപിക്കുന്നത്. യൂത്ത് കോൺ​ഗ്രസ് നടത്തുന്നത് രാഷ്ട്രീയ നീക്കങ്ങളാണെന്നും ജോലിക്ക് വേണ്ടി സമരം ചെയ്യുന്നവരും ദുരുദ്ദേശമുള്ളവരും ഉദ്യോഗാർഥികളുടെ കൂട്ടത്തിലുണ്ടെന്നും എഎ റഹീം ആരോപിച്ചു.സമാധാനപരമായി ഉദ്യോഗാർഥികളുടെ സമരം മുന്നോട്ടുപോവുകയാണ്. പ്രശ്‌നം പരിഹരിക്കാൻ സർക്കാരുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടക്കുകയാണ്. ഒരു പ്രശ്‌നവുമില്ല. അവർ ഒറ്റക്കെട്ടായി സമരം ചെയ്യുകയാണ്. ഒരു പ്രശ്‌നവുമില്ല. ഒരു പൊലീസിനേയും അവർ കല്ലെറിഞ്ഞിട്ടില്ല. എന്നാൽ യൂത്ത് കോൺഗ്രസ് വന്നതിന്‌ ശേഷമാണ് സെക്രട്ടേറിയറ്റിനു മുന്നിൽ കലാപം ആരംഭിച്ചതെന്ന് റഹീം ആരോപിച്ചു.

കോൺഗ്രസിന്റെ രണ്ട് എംഎൽഎമാർ സമരസ്ഥലത്ത് പോയിരുന്നതിന് ശേഷം ഓരോ ദിവസവും പ്രശ്‌നങ്ങൾ ഉണ്ടാവുകയാണ്. അത് രാഷ്ട്രീയമാണ്. അല്ലാതെ ഉദ്യോഗാർഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കലല്ല. രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയ്ക്ക് കൂടുതൽ നിറം പകരാൻ ഉദ്യോഗാർഥികളുടെ ചോര ആഗ്രഹിക്കുകയാണ് കോൺഗ്രസ്. നിരാഹാരത്തിന് പോയ എംഎൽഎമാർക്ക് കെണിക്കൂട്ടിൽ പെട്ടുപോയ എലികളുടെ അവസ്ഥയാണ്. അവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ആസൂത്രിത ആക്രമണത്തിനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്.

ഉപവാസമനുഷ്ഠിക്കുന്ന ഉദ്യോഗാർഥികളെ പൊലീസ് തല്ലിച്ചതച്ചുവെന്ന വാർത്ത സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് യൂത്ത് കോൺഗ്രസിന്. അതിനായാണ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസിന്റെ മാർച്ച് സംഘടിപ്പിക്കുന്നത്. കെ.എസ്.യുവിന്റെ സമരം ഇന്ന് മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്യും. സമരം ഉദ്ഘാടനം ചെയ്ത് മുല്ലപ്പള്ളി മടങ്ങിയ ഉടൻ അക്രമം നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്‌. ഇന്ന് ഉദ്ഘാടനം ചെയ്യാൻ പോവുന്ന സമരം കല്ലേറിൽ അവസാനിക്കില്ലെന്ന് പറയാൻ താങ്കൾക്കുറപ്പുണ്ടോ എന്നാണ് ഡിവൈഎഫ്‌ഐക്ക് മുല്ലപ്പള്ളിയോട് ചോദിക്കാനുള്ളത്. ഇന്ന് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ മുല്ലപ്പള്ളി കേരളത്തോട് സമാധാനം പറയേണ്ടി വരും. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ദുരുദ്ദേശമാണ് കോൺഗ്രസിന് പിന്നിലുള്ളത്. ഉദ്യോഗാർഥികൾ ഇത് തിരിച്ചറിയണം. ജാഗ്രത പുലർത്തണമെന്നും റഹീം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP