Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വതന്ത്ര്യ ഇന്ത്യയിലെ വധശിക്ഷയ്ക്ക് വിധേയയാകുന്ന ആദ്യ സ്ത്രീയാകാൻ ഒരുങ്ങി ഷബ്‌നം; കാമുകനുമായുള്ള ബന്ധത്തെ എതിർക്കുമെന്ന് ഭയന്ന് മാതാപിതാക്കളും സഹോദരങ്ങളുമുൾപ്പെടെ ഏഴു പേരെ കൊലപ്പെടുത്തിയ ഷബ്‌നത്തിനെ തൂക്കിലേറ്റുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി

സ്വതന്ത്ര്യ ഇന്ത്യയിലെ വധശിക്ഷയ്ക്ക് വിധേയയാകുന്ന ആദ്യ സ്ത്രീയാകാൻ ഒരുങ്ങി ഷബ്‌നം; കാമുകനുമായുള്ള ബന്ധത്തെ എതിർക്കുമെന്ന് ഭയന്ന് മാതാപിതാക്കളും സഹോദരങ്ങളുമുൾപ്പെടെ ഏഴു പേരെ കൊലപ്പെടുത്തിയ ഷബ്‌നത്തിനെ തൂക്കിലേറ്റുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി

സ്വന്തം ലേഖകൻ

ലഖ്‌നൗ: സ്വതന്ത്ര്യ ഇന്ത്യയിലെ വധശിക്ഷയ്ക്ക് വിധേയയാകുന്ന ആദ്യ സ്ത്രീയാകാൻ അംറോഹ കൂട്ടക്കൊലക്കേസിലെ പ്രതി ഷബ്‌നം. കാമുകനുമായുള്ള ബന്ധത്തെ എതിർക്കുമെന്ന് ഭയന്ന് മാതാപിതാക്കളും സഹോദരങ്ങളുമുൾപ്പെടെ ഏഴു പേരെ കൊലപ്പെടുത്തിയ ഷബ്‌നത്തെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങൾ ഉത്തർപ്രദേശിലെ മഥുര ജയിലിൽ തുടങ്ങി. മരണവാറന്റ് പുറപ്പെടുവിക്കാത്തതിനാൽ തൂക്കിലേറ്റുന്ന തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജയിൽ സീനിയർ സൂപ്രണ്ട് ശൈലേന്ദ്ര കുമാർ വ്യക്തമാക്കി.

നിർഭയകേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയ പവൻ ജല്ലാദ് തന്നെയാണ് ഷബ്‌നത്തെയും തൂക്കിലേറ്റുന്നത്. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കഴുമരത്തിന്റെ ചില ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. ബക്‌സറിൽനിന്നുള്ള കയറും മഥുരയിലെ ജയിലിൽ എത്തിച്ചു. സംസ്ഥാനത്ത് സ്ത്രീകളെ തൂക്കിലേറ്റുന്നതിനുള്ള ഏക കേന്ദ്രമുള്ളത് മഥുരയിലെ ജയിലിലാണ്. 150 വർഷങ്ങൾക്ക് മുമ്പാണ് ഇവിടെ സ്ത്രീയെ ആദ്യമായും അവസാനമായും തൂക്കിക്കൊന്നത്.

2008 ഏപ്രിൽ 14-നാണ് അംറോഹ ജില്ലയിലെ ബവാങ്കേഡ സ്വദേശിയായ ഷബ്‌നവും കാമുകൻ സലീമും ചേർന്ന് ഷബ്‌നത്തിന്റെ മാതാപിതാക്കൾ, ആറുമാസം പ്രായമുള്ള അനന്തരവൻ എന്നിവരുൾപ്പെടെ ഏഴുപേരെ കോടാലികൊണ്ട് വെട്ടിക്കൊന്നത്. കേസിൽ ഷബ്‌നവും സലീമും അറസ്റ്റിലായിരുന്നു. 2010 ജൂലായിലാണ് ഇരുവരെയും ജില്ലാ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. രാഷ്ട്രപതിക്ക് നൽകിയ ദയാഹർജിയും തള്ളി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP