Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പത്ത് ദിവസംകൊണ്ട് ഒരു ലിറ്റർ ഡീസലിന് 3 രൂപ 30 പൈസയും പെട്രോളിന് 2 രൂപ 93 പൈസയും കൂടി; പതിവ് തെറ്റിക്കാതെ ഇന്നും വില വർദ്ധന; തുടർച്ചയായ പതിനൊന്നാം ദിവസത്തെ വില കൂടൽ നൽകുന്നത് പെട്രോൾ വില സെഞ്ച്വറി അടിക്കുമെന്ന സൂചന തന്നെ; കണ്ണകടച്ച് ഇരുട്ടാക്കി സർക്കാരുകൾ

പത്ത് ദിവസംകൊണ്ട് ഒരു ലിറ്റർ ഡീസലിന് 3 രൂപ 30 പൈസയും പെട്രോളിന് 2 രൂപ 93 പൈസയും കൂടി; പതിവ് തെറ്റിക്കാതെ ഇന്നും വില വർദ്ധന; തുടർച്ചയായ പതിനൊന്നാം ദിവസത്തെ വില കൂടൽ നൽകുന്നത് പെട്രോൾ വില സെഞ്ച്വറി അടിക്കുമെന്ന സൂചന തന്നെ; കണ്ണകടച്ച് ഇരുട്ടാക്കി സർക്കാരുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിച്ചത്. തുടർച്ചയായ പതിനൊന്നാം ദിവസമാണ് സംസ്ഥാനത്ത് ഇന്ധന വില കൂടിയത്. വൻ വില വർദ്ധനവാണ് ഇതുകാരണം എല്ലാ മേഖലയിലും ഉണ്ടാകുന്നത്. 34 രൂപയ്ക്ക് നൽകേണ്ട പെട്രോളാണ് നികുതി അടക്കം 90 രൂപയ്ക്ക് മുകളിൽ വാങ്ങുന്നത്. വില കൂടുമ്പോൾ നികുതി കുറയ്ക്കാതെ കണ്ണടയ്ക്കുകയാണ് സർക്കാരുകൾ.

ഫെബ്രുവരി 9 മുതൽ 18 വരെയുള്ള പത്ത് ദിവസംകൊണ്ട് ഒരു ലിറ്റർ ഡീസലിന് 3 രൂപ 30 പൈസയും പെട്രോളിന് 2 രൂപ 93 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 90.04 രൂപയും ഡീസലിന് 86.64 രൂപയുമാണ്. തിരുവനന്തപുരത്ത് 91.76 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്. ഡീസലിന് 86.27 രൂപയും. ഇതിനെതിരെ പ്രതിഷേധിക്കാൻ ആരും തയ്യാറല്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വില കൂടുതലിന്റെ നികുതി നേട്ടം കിട്ടുമെന്നതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ സാധാരണക്കാരന്റെ വികാരം തെരുവുകളിൽ പ്രതിഫലിക്കുന്നില്ല.

നിലവിലെ സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരാനാണു സാധ്യത. കോവിഡിനു ശേഷം ഫാക്ടറികളിലെയും മറ്റും നിർമ്മാണ പ്രവർത്തനങ്ങളും ഗതാഗതവും മറ്റു സാമ്പത്തിക പ്രവർത്തനങ്ങളും കൂടിയതോടെ ആഗോള തലത്തിൽ എണ്ണ ഡിമാൻഡ് ഉയരുകയാണ്. ഡിമാൻഡ് ഉയരുമ്പോൾ സ്വാഭാവികമായും വില ഉയരും. ഇതിനോടൊപ്പം പ്രധാന എണ്ണ ഉൽപാദകരായ സൗദി വില ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഉൽപാദനം കുറച്ചിട്ടുമുണ്ട്. 10 ലക്ഷം ബാരൽ കുറച്ച് പ്രതിദിന ഉൽപാദനം മാർച്ച് വരെ 80.125 ലക്ഷം ബാരലായി പരിമിതപ്പെടുത്താനാണു തീരുമാനം. അതുകൊണ്ട് നാളേയും ഇന്ധന വില കൂടാനാണ് സാധ്യത.

ന്ധനവില കുതിക്കുന്നത് അസംസ്‌കൃത വില ഉയരുന്നതിനാലെന്നു കേന്ദ്രസർക്കാരും എണ്ണക്കമ്പനികളും ആവർത്തിക്കുമ്പോഴും ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് നൽകേണ്ടിവരുന്നത് വളരെ ഉയർന്ന വില. കഴിഞ്ഞ വർഷം ആദ്യം ബാരലിന് 70 ഡോളർ വരെ വിലയെത്തിപ്പോൾ 77 രൂപയായിരുന്നു കൊച്ചിയിലെ പെട്രോൾ വില. എന്നാൽ ഇപ്പോൾ രാജ്യാന്തര എണ്ണവില 63 ഡോളർ എത്തുമ്പോൾ ഇവിടെ വില 90 രൂപ കടന്നു. രാജ്യാന്തരതലത്തിൽ എണ്ണവില കുത്തനെ ഇടിഞ്ഞപ്പോൾ ആനുപാതിക വിലക്കുറവു വരുത്താത്തതും കേന്ദ്ര എക്‌സൈസ് നികുതികൾ കുത്തനെ കൂട്ടിയതുമാണു വില കുതിക്കുന്നതിന്റെ യഥാർഥ കാരണം. അതേ സമയം വിദേശരാജ്യങ്ങളിലെ വില കോവിഡിനു മുൻപുള്ള വിലയ്‌ക്കൊപ്പം ഇതുവരെ എത്തിയിട്ടുമില്ല
.
രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരുമ്പോൾ വലിയ നഷ്ടം സഹിക്കേണ്ടിവരുന്നത് രാജ്യത്തെ ഉപയോക്താക്കളാണ്. രാജ്യാന്തര വിപണിയിലെ വിലയ്ക്കനുസൃതമായല്ല ഇവിടെ വില നിശ്ചയിക്കുന്നത്. 2020 ജനുവരി മുതൽ 2021 ജനുവരി ഇന്ത്യയിൽ ഇന്ധനവിലയിലുണ്ടായ വർധന 13 ശതമാനമാണ്. അതേസമയം ഇക്കാലയളവിൽ അസംസ്‌കൃത എണ്ണവില 14 ശതമാനം കുറഞ്ഞു. വിദേശരാജ്യങ്ങൾ ഈ സമയം ഇന്ധനവില കുറയ്ക്കുകയാണുണ്ടായത്. ബ്രസീൽ 20.6% വില കുറച്ചു. അമേരിക്ക 7.5 ശതമാനവും ചൈന 1.4 ശതമാനവും യുകെ 1.8 ശതമാനവും വില കുറച്ചു.

ഇന്ത്യയിലെ ഇന്ധന വില കുതിക്കുന്നതിനു കാരണം ഉയർന്ന നികുതിയാണ്. 2020 ജനുവരിയിൽ ഒരു ലീറ്റർ പെട്രോളിന് ഈടാക്കിയിരുന്ന കേന്ദ്ര എക്‌സൈസ് നികുതി 26.6 ശതമാനമായിരുന്നു. എന്നാൽ ഇപ്പോൾ 37.1 രൂപയാണു നികുതി. ഡീസലിന് 2020 ജനുവരിയിൽ 23.3 ശതമാനമായിരുന്നു കേന്ദ്ര എക്‌സൈസ് നികുതി. ഇപ്പോൾ ഇത് 40.1 രൂപയായി ഉയർന്നു. അതിനിടെ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില 65 ഡോളറിലേക്കടുക്കുകയാണ്. ഇന്ധന വില കുത്തനെ വർധിക്കുന്ന സാഹചര്യത്തിൽ എണ്ണ ഉൽപാദനം വെട്ടിക്കുറന്നതിൽ നിയന്ത്രണം വേണമെന്ന് ഇന്ത്യ ഒപെക് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ഗുണകരമാകുന്ന രീതിയിൽ വില കൂട്ടാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഒപെക് എണ്ണ ഉൽപാദനം കുറച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP