Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അത്തരമൊരു ഉദ്ദേശ്യം ഇപ്പോഴില്ല; വ്യക്തിപരമായ തീരുമാനമാണിത്; ബാക്കി പാർട്ടി പറയുമെന്ന് കോടിയേരി; ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന കോടയേരിയുടെ പ്രഖ്യാപനം കേന്ദ്ര നേതൃത്വത്തിന്റെ മനസ്സ് തിരിച്ചറിഞ്ഞു തന്നെ; ബിനീഷിന്റെ ജയിൽ വാസവും ബിനോയിയുടെ പീഡനക്കേസും ചർച്ചയാകാതിരിക്കാൻ കരുതലോടെ സിപിഎം

അത്തരമൊരു ഉദ്ദേശ്യം ഇപ്പോഴില്ല; വ്യക്തിപരമായ തീരുമാനമാണിത്; ബാക്കി പാർട്ടി പറയുമെന്ന് കോടിയേരി; ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന കോടയേരിയുടെ പ്രഖ്യാപനം കേന്ദ്ര നേതൃത്വത്തിന്റെ മനസ്സ് തിരിച്ചറിഞ്ഞു തന്നെ; ബിനീഷിന്റെ ജയിൽ വാസവും ബിനോയിയുടെ പീഡനക്കേസും ചർച്ചയാകാതിരിക്കാൻ കരുതലോടെ സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ തത്കാലം മത്സരിക്കാനില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. അത്തരമൊരു ഉദ്ദേശ്യം ഇപ്പോഴില്ല. വ്യക്തിപരമായ തീരുമാനമാണിത്. ബാക്കി പാർട്ടി പറയും- അദ്ദേഹം പറയുന്നു. മത്സരിക്കാനില്ലെങ്കിലും സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് അണിയറപ്രവർത്തനത്തിന്റെ ചുക്കാൻ പിടിക്കും. മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് കോടിയേരി നിലപാട് പ്രഖ്യാപിക്കുന്നു.

ഈ തെരഞ്ഞെടുപ്പിൽ കോടിയേരിയെ മത്സരിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ സിപിഎം കേന്ദ്ര നേതൃത്വം ഇക്കാര്യത്തിൽ ചില എതിർപ്പുകൾ പ്രകടിപ്പിച്ചു. മൂത്ത മകൻ ബിനോയ് കോടിയേരിക്കെതിരെ മുംബൈയിലെ ബാർ ഡാൻസറുടെ കേസുണ്ട്. ഇളയമകൻ ബിനീഷ് കോടിയേരി ബംഗളൂരുവിൽ ജയിലിലും. മയക്കുമരുന്നാണ് കേസ്. അതിനാൽ കോടിയേരി മത്സരിച്ചാൽ അത് സിപിഎമ്മിന് തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കോടിയേരി സ്വയം തെരഞ്ഞെടുപ്പിൽ മാറി നിൽക്കുമെന്ന് പ്രഖ്യാപിക്കുന്നത്.

തുടർച്ചയായി രണ്ടുതവണ ജയിച്ചവർ മാറും. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ചിലർക്ക് ഇളവുനൽകേണ്ടി വരും. ചില മണ്ഡലങ്ങളിൽ വിജയസാധ്യതയാവും ഒരു ഘടകം. ഭാവിയിൽ സർക്കാരിനെ നയിക്കാനാവുന്ന ടീമിനെ വേണം. എല്ലാഘടകങ്ങളും പരിഗണിച്ചാവും അത്. കഴിയുന്നത്ര പുതിയൊരു ടീമിനെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. അതിൽ യുവാക്കളും പ്രൊഫഷണലുകളും സെലിബ്രിറ്റികളുമെല്ലാം കാണും-കോടിയേരി പറയുന്നു.

ശബരിമല വിഷയത്തിൽ നേരത്തേ എടുത്ത നടപടികൾ ശരിയല്ലെന്ന ചിന്തകളൊന്നുമില്ല. അന്ന് കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമമാണ് നടന്നത്. അന്ന് ആദ്യം കോൺഗ്രസ് ഹൈക്കമാൻഡും ആർ.എസ്.എസുമെല്ലാം ഈ ഉത്തരവിനെ സ്വാഗതംചെയ്തു. ഇപ്പോഴും ശബരിമലയിൽ പ്രശ്‌നങ്ങളില്ലാത്തത് സർക്കാരിന്റെ ശരിയായ സമീപനം കാരണമാണ്. സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ വിധി വന്നാലും എല്ലാവരുമായും ചർച്ചചെയ്ത് അഭിപ്രായ സമന്വയത്തിലൂടെ പരിഹാരം കാണുമെന്നതാണ് ഞങ്ങളുടെ നിലപാട്.

കെ.എം. മാണിക്ക് എതിരേ നേരത്തേ നടത്തിയ പ്രസംഗങ്ങളെല്ലാം വരുന്ന തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കില്ലേ എ്‌ന ചോദ്യത്തിന് അതൊക്കെ ഓരോ കാലത്തെ രാഷ്ട്രീയ നിലപാടുകളാണ്. സിപിഎമ്മും സിപിഐയും പത്തുവർഷത്തോളം വിരുദ്ധ ചേരികളിൽനിന്ന് എന്തെല്ലാം പരസ്പരം പറഞ്ഞു? ഒരു ഘട്ടത്തിൽ സിപിഎമ്മും ആർ.എസ്‌പിയും തമ്മിലും എതിർപ്പുണ്ടായി. അതത് കാലത്തെ രാഷ്ട്രീയമാണ് ഇത്തരം ചർച്ചകൾക്കും ആരോപണങ്ങൾക്കും കാരണമെന്നും കോടിയേരി പറയുന്നു.

കോടിയേരി ബാലകൃഷ്ണൻ തദ്ദേശ തെരെഞ്ഞടുപ്പിന് മുൻപ് ആരോഗ്യ പ്രശ്‌നങ്ങൾ പറഞ്ഞാണ് സെക്രട്ടറി സ്ഥാനത്തു നിന്നും ലീവ് എടുത്തത്. മകൻ ഇ ഡി യുടെ കസ്റ്റഡിയിൽ കഴിയുന്നതും മകനെതിരെ ഉയർന്ന മയക്കു മരുന്ന് ലോബി ആരോപണങ്ങളും സ്ഥാനം ഒഴിയാൻ കോടിയേരിയെ പ്രേരിപ്പിച്ചുവെന്നാണ് വിവരം. ഇതിനൊപ്പം മൂത്ത് മകൻ ബിനോയിക്കെതിരെ ഉയർന്ന ബാർ ഡാൻസറുടെ പരാതിയും ചർച്ചയായി. എന്നാൽ ഇതൊന്നും പാർട്ടിയെ ബാധിച്ചില്ലെന്നാണ് കോടിയേരിയുടെ വിലയിരുത്തൽ. എന്തായലും അവധിയിൽ പോയശേഷവും പാർട്ടിയിൽ സജീവമായി കോടിയേരി സംസ്താന സെക്രട്ടരിയേറ്റ് യോഗങ്ങളിലും എൽ ഡി എഫ് നേതൃയോഗങ്ങളിലും പങ്കെടുത്തിരുന്നു.

ഈ സാഹചര്യത്തിലാണ് അവധി റദ്ദാക്കി പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം ആലോചന തുടങ്ങിയത്. കണ്ണൂരിലെ പാർട്ടിക്കാർക്കും കോടിയേരി തിരികെ വരണമെന്ന് അതിയായ ആഗ്രഹം ഉണ്ട്. പാർട്ടിയും ഭരണവും കണ്ണൂർ കാരുടെ കയ്യിൽ വേണമെന്ന ശാഠ്യവും ഇവർക്കുണ്ട്. പാർട്ടിക്ക് മേൽ കോടിയേരിയെ സെക്രട്ടരി സ്ഥാനത്ത് എത്തിക്കാൻ കണ്ണൂർ ലോബിയുടേതായ സമ്മർദ്ദം ശക്തമായി ഉണ്ടെന്നാണ് വിവരം. ബിനിഷിന്റെ അറസ്്റ്റിനെ തുടർന്ന് പാർട്ടി പ്രതിഛായ മോശമാകുമന്ന കണക്കൂട്ടലിൽ പിണറായി വിജയൻ കൂടി താല്പര്യം എടുത്താണ് കോടിയേരി അവധിയിൽ പോയത്.

പാർട്ടി സംവിധാനങ്ങളെ എണ്ണയിട്ട യന്ത്രം പോല പ്രവർത്തിപ്പിക്കാൻ വിജയരാഘവന് കഴിയുന്നില്ലന്ന വിമർശനം ചില നേതാക്കൾക്ക് ഉണ്ട്. ചികിത്സക്ക് എന്ന് പറഞ്ഞ് അവധി എടുത്തപ്പോൾ കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് പകരം ചുമതലയിലേക്ക് എ വിജയരാഘവനെ അന്ന് നിർദ്ദേശിച്ചത്.ഇത് താൽക്കാലികമായ മാറ്റം മാത്രമാണെന്നും കോടിയേരി മടങ്ങി എത്തും എന്നും സിപിഎം നേതൃത്വം വിശദീകരിച്ചിരുന്നു. കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരി ബെംഗളുരൂ മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP