Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി ആസ്ട്രേലിയയിൽ താമസിക്കുന്നവർക്ക് ഫേസ്‌ബുക്കിലൂടെ വാർത്തയോ വീഡിയയോ കാണാൻ കഴിയില്ല; ഗൂഗിൾ സേർച്ചും ഷെയർ ഓപ്ഷനും ഇല്ലാതെയാക്കും; സോഷ്യൽ മീഡിയക്കാലത്ത് ലോകം അറിയേണ്ട ഒരു വമ്പൻ വിവാദത്തിന്റെ കഥ

ഇനി ആസ്ട്രേലിയയിൽ താമസിക്കുന്നവർക്ക് ഫേസ്‌ബുക്കിലൂടെ വാർത്തയോ വീഡിയയോ കാണാൻ കഴിയില്ല; ഗൂഗിൾ സേർച്ചും ഷെയർ ഓപ്ഷനും ഇല്ലാതെയാക്കും; സോഷ്യൽ മീഡിയക്കാലത്ത് ലോകം അറിയേണ്ട ഒരു വമ്പൻ വിവാദത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

നി മുതൽ ആസ്ട്രേലിയയിൽ ഫേസ്‌ബുക്കിൽ വാർത്തകൾ വായിക്കുവാനോ ടൈം ലൈനിൽ അവ ഷെയർ ചെയ്യുവാനോ ഉപഭോക്താക്കൾക്ക് അനുവാദമുണ്ടായിരിക്കില്ല. പ്രസിദ്ധീകരണങ്ങളിൽ വരുന്ന ഉള്ളടക്കം പുനഃപ്രസിദ്ധീകരിക്കുന്നതിന്, പ്രസിദ്ധീകരണങ്ങൾക്ക് പണം നൽകുവാൻ നിർബന്ധിതമാക്കുന്ന പുതിയ മാധ്യമ ബില്ലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഈ നിയമം പ്രാബല്യത്തിൽ വരികയാണെങ്കിൽ, അച്ചടി മാധ്യമങ്ങളിൽ വരുന്ന വാർത്തകളും മറ്റും, പുനഃപ്രസിദ്ധീകരിച്ചാൽ ഗൂഗിൾ, ഫേസ്‌ബുക്ക് തുടങ്ങിയ മാധ്യമങ്ങൾ അവർക്ക് റോയൽറ്റി നൽകേണ്ടതായി വരും.

പൊതുതാത്പര്യ പത്രപ്രവർത്തനം സംരക്ഷിക്കാൻ ഈ ബിൽ അത്യാവശ്യമാണെന്നാണ് ഇതിനെ അനുകൂലിക്കുന്നവർ പറയുന്നത്. ഏകദേശം ഒന്നരവർഷത്തോളം ആസ്ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യുമർ കമ്മീഷൻ ഇതേക്കുറിച്ച് പഠനം നടത്തിയിരുന്നു. ഇത്തരത്തിലുള്ള കമ്പനികൾക്കും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കും ഇടയിൽ വലിയൊരു അസംന്തുലിതാവസ്ഥ കമ്മീഷന് ബോദ്ധ്യപ്പെടുകയും ചെയ്തു. മാത്രമല്ല, അച്ചടിമാധ്യമങ്ങൾക്ക് നേരെ ഈ പ്ലാറ്റ്ഫോമുകൾ ഉയർത്തുന്ന ഭീഷണിയും കമീഷന് ബോധ്യപ്പെട്ടു.

അതേസമയം ആസ്ട്രേലിയയിൽ ഓൺലൈൻ അഡ്വർട്ടൈസിംഗിന്റെ 81% കകാര്യം ചെയ്യുന്ന ഫേസ്‌ബുക്കും ഗൂഗിളും ഈ ബില്ലിനെ ശക്തമായി എതിർക്കുകയാണ് ടെക് കമ്പനികളും വാർത്താമാധ്യമങ്ങളും തമ്മിലുള്ള ബന്ധം യഥാർത്ഥ രീതിയിൽ ഉൾക്കൊള്ളാൻ ഈ നിയമത്തിന് ആയിട്ടില്ല എന്നാണ് അവരുടെ വാദം. മാധ്യമ സ്ഥാപനങ്ങളുമായി ഫേസ്‌ബുക്ക്, ഗൂഗിൾ പോലുള്ള ടെക് കമ്പനികൾ, വാർത്തകൾക്ക് നൽകേണ്ട തുകയെക്കുറിച്ച് ഒരു ധാരണയിലെത്തിയില്ലെങ്കിൽ, തർക്കങ്ങൾ പരിഹരിക്കാൻ ഒരു ആർബിട്രേഷൻ പാനലിനെ നിയമിക്കാനും നിയമത്തിൽ ശുപാർശയുണ്ട്.

ഇനിയും പ്രാബല്യത്തിൽ വരാത്ത ഈ പുതിയ നിയമത്തിന്റെ വെളിച്ചത്തിൽ, ആസ്ട്രേലിയിലെ ഉപഭോക്താക്കൾ വാർത്തകൾ പോസ്റ്റ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും തടയുകയാണെന്ന് ഫേസ്‌ബുക്ക് പ്രസ്താവിച്ചു. നേരത്തേ ഗൂഗിൾ റുപ്പെർട്ട് മുഡ്രോക്കിന്റെ ന്യുസ് കോപ് ഉൾപ്പടെയുള്ള പല മാധ്യമസ്ഥാപനങ്ങളുമായി ധാരണയിലെത്താനുള്ള ഒരു ശ്രമം നടത്തിയിരുന്നു. അത് സാധിക്കാത്തതിന്റെ ഫലമായി, ഒരിക്കലും പ്രായോഗികമല്ലാത്തെ പുതിയ നിയമത്തിന്റെ വെളിച്ചത്തിൽ തങ്ങളുടെ സേർച്ച് എഞ്ചിൻ ആസ്ട്രേലിയൽ പ്രവർത്തന രഹിതമാക്കേണ്ടി വരുമെന്ന് ഗൂഗിളും പ്രസ്താവിച്ചിരുന്നു.

വാർത്തകൾ പൊസ്റ്റ് ചെയ്യുന്നതും ഷെയർ ചെയ്യുന്നതും ഫേസ്‌ബുക്ക് നിരോധിച്ച സാഹചര്യത്തിൽ നിയമം നടപ്പാക്കുന്നതിൽ നിന്നും പുറകോട്ട് പോകില്ലെന്ന് ആസ്ട്രേലിയയുടെ കമ്മ്യുണിക്കേഷൻസ് വകുപ്പ് മന്ത്രി പോൾ ഫ്ളെച്ചർ, പ്രസാതാവിച്ചു ആസ്ട്രേലിയയിൽ നിയമങ്ങൾ അനുസരിക്കാൻ ബുദ്ധിമുട്ടുള്ള കമ്പനികൾക്ക് ആസ്ട്രേലിയ വിട്ടുപോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ പ്രതിനിധി സഭയിൽ പാസ്സാക്കിയ ഈ ബിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ സെനറ്റിലും പാസ്സാക്കി നിയമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമുകളും തമ്മിലുള്ള ബന്ധത്തിന്റെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയുള്ള ഒരു നിയമമാണെന്നായിരുന്നു ഫേസ്‌ബുക്ക് ആസ്ട്രേലിയയുടെ പ്രതികരണം. ഈ പുതിയ നിയമം അനുസരിച്ച്, അന്താരാഷ്ട്ര പ്രസാധകർക്ക് അവരുടെ കണ്ടന്റുകൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയോ ഷെയർ ചെയ്യപ്പെടുകയോ ചെയ്യാം എന്നാൽ ആ ലിങ്കുകളും പോസ്റ്റുകളും ആസ്ട്രേലിയയിൽ ഉള്ള ഫേസ്‌ബുക്ക് ഉപഭോക്താക്കൾക്ക് കാണുവാനോ ഷെയർ ചെയ്യുവാനോ കഴിയില്ല. അതുപോലെ ആസ്ട്രേലിയൻ കൺടന്റുകൾ മറ്റു രാജ്യക്കാർക്കും കാണാനോ ഷെയർ ചെയ്യുവാനോ സാധിക്കില്ല.

അതേസമയം നീണ്ട ചർച്ചക്കൊടുവിൽ കൺടന്റുകൾക്ക് പണം നൽകാൻ സമ്മതിച്ചൊരു കരാർ ഗൂഗിൾ റുപ്പെർട്ട് മുഡ്രോക്കിന്റെ ന്യുസ് കോർപ്പുമായി ഉണ്ടാക്കി എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അതുപൊലെ രാജ്യത്തെ ഏറ്റവും വലിയ രണ്ട് ടെല്ലിവിഷൻ ചാനലുകളായ സെവൻ വെസ്റ്റ് മീഡിയയും നൈൻ എന്റർടെയിന്മെന്റ്സും സംയുക്തമായി ഗൂഗിളൂമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഏകദേശം 60 മില്ല്യൺ ഡോളറിന്റെതാണ് ഈ കരാർ എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അതുപോലെ, ന്യുസ് കോർപ്പിന്റെ കൺട്ന്റുകൾ ഉപയോഗിക്കുമ്പോൾ ഗൂഗിൾ അവർക്കും പണം നൽകും. ഇതിനു പുറമേ ഗൂഗിൾ ആഡ് വരുമാനത്തിന്റെ ഒരു ഓഹരിയും ന്യുസ് കോർപിന് ലഭിക്കും.

രാജ്യത്തോടും പത്രപ്രവത്തനത്തോടും ഒപ്പം ചേര്ന്നു നിൽക്കുന്ന ആസ്ട്രേലിയൻഭരണാധികാരികൾക്ക് ന്യുസ് കോർപ് നന്ദി രേഖപ്പെടുത്തി. അതേസമയം സർക്കാർ ഉടമസ്ഥതയിലുള്ള ആസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷനും ഗൂഗിളുമായി സംസാരിക്കുകയാണേന്ന് ട്രഷറർ ജോഷ് ഫ്രൈഡെൻബർഗ് അറിയിച്ചു. പ്രാദേശിക മാധ്യമ പ്രവർത്തനം വഴി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഓഹരി തദ്ദേശ മാധ്യമ കമ്പനികളുമായി പങ്കിടാൻ ഗൂഗിളിനെ നിർബന്ധിതമാക്കുകയാണ് പുതിയ കരാറുകൾ.

രാജ്യത്തെ ചെറുതും വലുതുമായ എല്ലാ മാധ്യമസ്ഥാപനങ്ങളുമായും ഗൂഗിൾ പ്രതിനിധികൾ ചർച്ച നടത്തുകയാണ്. ഇതോടെ രാജ്യത്തെ പത്ര-മാധ്യമസ്ഥാപനങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടാനായി എന്നും ട്രഷറർ അറിയിച്ചു. നിയമം വന്നില്ലായിരുന്നെങ്കിൽ സാങ്കേതിക രംഗത്തെ ഭീമന്മാർ, തങ്ങളുടെ വരുമാനം പ്രാദേശിക മാധ്യമങ്ങളുമായി പങ്കിടാൻ തയ്യാറാകില്ലായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP