Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ്; റാഫേൽ നദാലിനെ തകർത്ത് സ്റ്റെഫാനോസ് സിറ്റ്സിപാസ് സെമിയിൽ; ആന്ദ്രേ റുബ്ലെവിനെ മറികടന്ന് ഡാനിൽ മെദ്വെദെവ്; ആദ്യ സെമിയിൽ ജോക്കോവിച്ചും കരാറ്റ്സെവും ഏറ്റുമുട്ടും; വനിതാ സിംഗിൾസിൽ സെറീന - ഒസാക്ക പോരാട്ടം

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ്; റാഫേൽ നദാലിനെ തകർത്ത് സ്റ്റെഫാനോസ് സിറ്റ്സിപാസ് സെമിയിൽ; ആന്ദ്രേ റുബ്ലെവിനെ മറികടന്ന് ഡാനിൽ മെദ്വെദെവ്; ആദ്യ സെമിയിൽ ജോക്കോവിച്ചും കരാറ്റ്സെവും ഏറ്റുമുട്ടും; വനിതാ സിംഗിൾസിൽ സെറീന - ഒസാക്ക പോരാട്ടം

സ്പോർട്സ് ഡെസ്ക്

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം ക്വാർട്ടറിൽ അഞ്ചു സെറ്റ് നീണ്ട ത്രില്ലർ പോരാട്ടത്തിൽ ലോക രണ്ടാം നമ്പർ താരം സ്‌പെയിനിന്റെ റാഫേൽ നദാലിനെ അട്ടിമറിച്ച് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസ് സെമിയിലെത്തി. ടെന്നീസ് ലോകം കണ്ട എക്കാലത്തെയും മികച്ച തിരിച്ചുവരവുകളിലൊന്നിനാണ് മെൽബൺ വേദിയായത്. അഞ്ചു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് 20 തവണ ഗ്രാൻഡ്സ്ലാം ജേതാവായ നദാലിനെ സിറ്റ്സിപാസ് മറികടന്നത്

ആദ്യ രണ്ടു സെറ്റ് നഷ്ടമായിട്ടും തളരാതെ പൊരുതി തുടർച്ചയായി മൂന്ന് സെറ്റ് സ്വന്തമാക്കിയാണ് സിറ്റ്‌സിപാസ് നദാലിനെ വീഴ്‌ത്തിയത്. സ്‌കോർ 3-6, 2-6, 7-6, 6-4, 7-5.

സെമിയിൽ ഡാനിയേൽ മെദ്ദേവാണ് സിറ്റ്‌സിപാസിന്റെ എതിരാളി. കഴിഞ്ഞ 246 മത്സരങ്ങളിൽ ആദ്യ രണ്ട് സെറ്റ് നേടിയശേഷം നദാൽ മത്സരം തോൽക്കുന്നത് ഇതാദ്യമാണ്. തോൽവിയോടെ റോജർ ഫെഡററുടെ 20 ഗ്രാൻസ്ലാം കിരീടങ്ങളെന്ന നാഴികക്കല്ല് മറികടക്കാൻ നദാൽ ഇനിയും കാത്തിരിക്കണം. ഇരുവർക്കും നിലവിൽ ഇരുപത് ഗ്ലാൻസ്ലാം കിരീടങ്ങളാണുള്ളത്.

കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പണിലും സെമിയിലെത്തിയ സിറ്റ്‌സിപാസിന്റെ മൂന്നാം ഗ്ലാൻസ്ലാം സെമി ഫൈനലാണിത്. ആദ്യ രണ്ടുസെറ്റിലും കാര്യമായ പോരാട്ടമൊന്നുമില്ലാതെ സെറ്റ് സ്വന്തമാക്കിയ നദാലിനെ മൂന്നാം സെറ്റിൽ ടൈ ബ്രേക്കറിലെത്തിച്ചാണ് ലോക ആറാം നമ്പർ താരമായ സിറ്റ്‌സിപാസ് തിരിച്ചുവരവിന്റെ സൂചന നൽകിയത്. ടൈ ബ്രേക്കറിൽ നദാൽ വരുത്തിയ രണ്ട് പിഴവുകൾ മുതലെടുത്ത് മൂന്നാം സെറ്റ് സ്വന്തമാക്കിയ സിറ്റ്‌സിപാസ് പിന്നീട് മൂന്ന് രണ്ട് സെറ്റുകൾ കൂടി നേടി ഐതിഹാസിക ജയവും സ്വന്തമാക്കി.

ആന്ദ്രേ റുബ്ലേവിനെ കീഴടക്കിയ ഡാനിയേൽ മെദ്ദേവ് ആണ് സെമിയിൽ സിറ്റ്‌സിപാസിന്റെ എതിരാളി. മൂന്നു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഏഴാം സീഡ് ആന്ദ്രേ റുബ്ലെവിനെ റഷ്യയുടെ ലോക നാലാം നമ്പർ താരം ഡാനിൽ മെദ്വെദെവ് കീഴടക്കിയത്. സ്‌കോർ: 7-5, 6-3, 6-2.

തുടർച്ചയായ 19-ാം മത്സരത്തിലാണ് മെദ്വെദെവ് പരാജയമറിയാതെ കുതിക്കുന്നത്. കരിയറിൽ ഇതാദ്യമായാണ് മെദ്വെദെവ് ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിലേക്ക് മുന്നേറുന്നത്. വ്യാഴാഴ്ച നടക്കുന്ന പുരുഷ സിംഗിൾസ് സെമി ഫൈനലിൽ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ സെർബിയയുടെ നോവാക് ജോക്കോവിച്ചും അട്ടിമറികളിലൂടെ മുന്നേറുന്ന റഷ്യൻ താരം അസ്ലാൻ കരാറ്റ്സെവും ഏറ്റുമുട്ടും.


വനിതാ വിഭാഗത്തിൽ മുൻ ചാമ്പ്യന്മാരായ യുഎസ് താരവുമായ സെറീന വില്യംസും ലോക മൂന്നാം നമ്പർ താരം ജപ്പാന്റെ നവോമി ഒസാക്കയും ഏറ്റമുട്ടും. ഓസ്ട്രേലിയൻ ഓപ്പണിൽ സെറീനയുടെ ഒൻപതാം സെമിഫൈനലാണിത്. 24-ാം കിരീടനേട്ടത്തോടെ കൂടുതൽ ഗ്രാൻസ്ലാം കിരീടങ്ങളെന്ന ചരിത്രനേട്ടത്തിന് ഒപ്പമെത്താൻ സെറീനയ്ക്ക് ഇനി വേണ്ടത് രണ്ടു ജയങ്ങൾ മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP